വളരെ പൊസസീവായ കാമുകനായിരുന്നു അജിത്ത്; ശാലിനി അയാളുടെ സ്വഭാവം തന്നെ മാറ്റി, ഒപ്പം ആ ദുശീലവും!

തമിഴകത്തെ മാത്രമല്ല, തെന്നിന്ത്യൻ സിനിമയിലെ തന്നെ മികച്ച താരദമ്പതികളാണ് അജിത്തും ശാലിനിയും. അജിത്തിനെ പോലൊരു ഭർത്താവിനെയും ശാലിനിയെപ്പോലൊരു ഭാര്യയെയും സ്വപ്നം കാണുന്നവരാണ് തമിഴ്‌നാട്ടിലെ യുവതി യുവാക്കൾ. നിരവധി പേരുടെ റോൾ മോഡലുകൾ ഇവർ. ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടിയാണ് ശാലിനി. ബാലതാരമായി തുടങ്ങി പിന്നീട് നായികയായടക്കം തിളങ്ങുകയായിരുന്നു താരം. അതുകൊണ്ട് തന്നെ മലയാളികൾക്കിടയിലും അജിത്തിനും ശാലിനിക്കും നിരവധി ആരാധകരുണ്ട്.

തെന്നിന്ത്യയിലെ മുൻനിര നായികയായി തിളങ്ങി നിൽക്കുന്ന സമയത്താണ് അജിത് ശാലിനിയെ വിവാഹം ചെയ്യുന്നത്. ഒരു സിനിമാ കഥപോലെ മനോഹരമാണ് ശാലിനിയുടെയും അജിത്തിന്റെയും പ്രണയകഥയും വിവാഹവും. 1999ല്‍ പുറത്തിറങ്ങിയ റൊമാന്‍സ്-ആക്ഷന്‍ ചിത്രം അമര്‍കളത്തിന്റെ സെറ്റിൽ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. മലയാളത്തിൽ സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമായി തിളങ്ങി നിന്ന ശാലിനിയെ അജിത് നേരിട്ട് ആ സിനിമയിലേക്ക് വിളിക്കുകയായിരുന്നു.

shalini ajith

ആദ്യ കാഴ്ചയിൽ തന്നെ ശാലിനി അജിത്തിന്റെ ഹൃദയത്തിൽ ഇടംപിടിച്ചു. പിന്നീട് ഷൂട്ടിനിടെ ഉണ്ടായ സംഭവങ്ങൾ അജിത്തിനെ ശാലിനിയിലേക്ക് കൂടുതൽ അടുപ്പിക്കുകയും തുടർന്ന് അജിത് പ്രണയം പറയുകയും ഇരുവരും വിവാഹിതരാവുകയുമായിരുന്നു. ഇപ്പോഴിതാ ഇവരുടെ പ്രണയവിവാഹത്തെ കുറിച്ചും ശാലിനി ജീവിതത്തിലേക്ക് വന്നശേഷം അജിത്തിനുണ്ടായ മാറ്റത്തെ കുറിച്ചും സംസാരിച്ചിരിക്കുകയാണ് മാധ്യമ പ്രവർത്തകനും സിനിമാ നിരൂപകനുമായ ചെയ്യാറു ബാലു.

അജിത്തിന് തന്നെ എത്രമാത്രം ഇഷ്ടമാണെന്ന് ശാലിനിക്ക് ഒരു ഘട്ടത്തിൽ മനസ്സിലായി തുടർന്നാണ് പ്രണയത്തിലാകുന്നതെന്ന് ചെയ്യാറു ബാലു പറയുന്നു. അതിന് കാരണമായി പറയുന്നത് ചിത്രീകരണത്തിന് ഇടയിൽ നടന്ന അപകടമാണ്. ഷൂട്ടിനിടെ അജിത്ത് കാരണം ശാലിനിയുടെ കൈയ്ക്ക് മുറിവേറ്റു. ഡമ്മി ഉപയോഗിച്ചാണ് രംഗം ചെയ്തതെങ്കിലും അതിൽ എന്തോ കുഴപ്പം സംഭവിക്കുകയും ശാലിനിയുടെ കൈയ്ക്ക് മുറിവേൽക്കുകയുമായിരുന്നെന്ന് അദ്ദേഹം പറയുന്നു.

അത് കണ്ട് അജിത്തിന് ആകെ ടെൻഷൻ ആയി. ഒച്ചയുണ്ടാക്കി ആളുകളെ കൂട്ടി, അടുത്തുള്ള ക്ലിനിക്കിൽ നിന്ന് ഉടനെ സെറ്റിലേക്ക് ആളെ എത്തിക്കാൻ ആവശ്യപ്പെട്ടു. ശാലിനി ഇതൊക്കെ കണ്ട് ഒന്നും പറയാതെ അവിടെ നിൽക്കുകയായിരുന്നു. അതായിരുന്നു അവരുടെ പ്രണയത്തിന്റെ തുടക്കമെന്ന് ചെയ്യാറു ബാലു പറയുന്നു.

'വളരെ പൊസസീവ് കാമുകനായിരുന്നു അജിത്ത്. രണ്ടാമത്തെ തമിഴ് സിനിമ മുതലാണ് ശാലിനി അജിത്തുമായി പ്രണയത്തിലാകുന്നത്, അതിന് ശേഷം ഏത് സിനിമയുടെ കഥ കേൾക്കാനും അജിത്ത് ശാലിനിക്ക് ഒപ്പമുണ്ടാകും. ഇന്റിമേറ്റ് സീനുകളുള്ള സിനിമകളൊന്നും അനുവദിക്കില്ല. അലൈപായുതേയിൽ അഭിനയിക്കാൻ അജിത്തിന് തീരെ താൽപ്പര്യമില്ലായിരുന്നു. പക്ഷേ മണിരത്‌നത്തിന്റെ സിനിമയാണെന്ന ഒറ്റക്കാരണത്താലാണ് അത് സ്വീകരിച്ചത്. വിവാഹശേഷം അഭിനയിക്കില്ലെന്നും അതിഥി വേഷം പോലും ചെയ്യില്ലെന്നും ശാലിനി പറഞ്ഞിരുന്നു,'

shalini ajith

'ചെയിൻ സ്മോക്കറായിരുന്നു അജിത്ത്. ശാലിനി ആ സ്വഭാവം ഒറ്റ വക്കിലാണ് അവസാനിപ്പിച്ചത്. ഒരിക്കൽ ശാലിനിയുടെ മുന്നിൽ വെച്ച് അജിത് സിഗരറ്റ് എടുത്തു. പ്രണയത്തിലായിരിക്കുന്ന സമയമാണത്. ഈ പുകയുടെ ഗന്ധം എനിക്ക് ഇഷ്ടമല്ല, സഹിക്കാൻ പറ്റില്ലെന്ന് ശാലിനി പറഞ്ഞു. അന്നത്തോടെ അജിത്ത് പുകവലി ഉപേക്ഷിച്ചു, വിവാഹശേഷവും അജിത് ഒരിക്കലും പുകവലിച്ചിട്ടില്ല,' ചെയ്യാറു ബാലു പറയുന്നു. ഒരു സിനിമയിൽ ശാലിനിയുടെ ഉപദേശം കേട്ട് അജിത് കഥാപാത്രം മാറ്റുകയും ആ സിനിമ ഹിറ്റായി മാറിയിട്ടുണ്ടെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.

നിലവിൽ രണ്ടു മക്കൾക്കൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് ശാലിനിയും അജിത്തും. അടുത്തിടെ മകൾ അനൗഷ്കയ്ക്ക് ഒപ്പമുള്ള ശാലിനിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ശാലിനി തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലായി മാറിയത്.

Read more about: ajith kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X