For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ആരാധകർ എനിക്ക് ദൈവത്തെ പോലെയാണ്, ആ സ്നേഹമില്ലാതെ പറ്റില്ല': ചിയാൻ വിക്രം

  |

  തമിഴകത്തെ സൂപ്പർ താരങ്ങളിൽ ഒരാളാണ് ചിയാൻ വിക്രം. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട തമിഴ് നടൻ ആരാണെന്ന് ചോദിച്ചാൽ അതിനുത്തരവും വിക്രം എന്നായിരിക്കും. തമിഴ് സിനിമാ താരങ്ങൾക്ക് മികച്ച പ്രേക്ഷക പിന്തുണയാണ് മലയാളത്തിൽ നിന്ന് ലഭിക്കുന്നത്. അതിൽ നിന്ന് ഒരുപടി മുകളിലാണ് പ്രേക്ഷക മനസ്സിൽ വിക്രമിന്റെ സ്ഥാനം. ധ്രുവം, സൈന്യം, ഇന്ദ്രപ്രസ്ഥം തുടങ്ങി മലയാളത്തിൽ ഒരുപിടി നല്ല സിനിമകളും വിക്രത്തിന്റേതായി ഉണ്ട്.

  തെന്നിന്ത്യയൊട്ടാകെ വലിയ ആരാധക വൃന്ദമാണ് താരത്തിനുള്ളത്. അതുകൊണ്ട് തന്നെ താരം പങ്കെടുക്കുന്ന പൊതുപരിപാടികളിൽ ഒക്കെ ആരാധകരുടെ വലിയ ഒരു കൂട്ടം തന്നെ കാണാം. പലപ്പോഴും ആരാധകരെ ചേർത്ത് നിർത്തിയിട്ടുള്ള ആളാണ് വിക്രം. വിക്രത്തിന്റെ അത്തരത്തിലുള്ള ചിത്രങ്ങളും വീഡിയോകളും ഒക്കെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഇപ്പോഴിതാ, ആരാധക കൂട്ടാമോ ആരാധകരുടെ അതിരുകടന്ന സ്നേഹപ്രകടനങ്ങളോ ആവേശമോ തന്നെ ഒരിക്കലും അസ്വസ്ഥ പെടുത്തിയിട്ടില്ലെന്ന് പറയുകയാണ് നടൻ വിക്രം.

  Vikram

  Also Read: തൃഷ രാഷ്ട്രീയത്തിലേക്കോ? മറുപടിയുമായി നടിയുടെ അമ്മ

  ഏറ്റവും പുതിയ ചിത്രമായ കോബ്രയുടെ പ്രമോഷന്റെ ഭാഗമായി ട്രിച്ചിയിലെ ഒരു കോളേജിൽ എത്തിയതായിരുന്നു വിക്രം. താരത്തെ കാണാനായി നിരവധി പേർ കോളേജിൽ തടിച്ചുകൂടിയിരുന്നു. അതിനിടെ, ഫോട്ടോയും ഓട്ടോഗ്രാഫും ആവശ്യപ്പെട്ട് തന്നെ അസ്വസ്ഥനാക്കുന്ന ആരാധകരെ എങ്ങനെയാണ് നേരിടുന്നത് എന്ന് ഒരു ആരാധകൻ ചോദിച്ചപ്പോഴാണ് അസ്വസ്ഥനാക്കുന്ന ഒന്നും ഉണ്ടായിട്ടില്ല, അങ്ങനെ ഒരിക്കലും അസ്വസ്ഥനാകില്ല എന്ന് വിക്രം പറഞ്ഞത്.

  'ഇപ്പോൾ പോലും പുറത്ത് വലിയ തിരക്കായിരുന്നു, ഈ കോളേജിലെ അച്ഛൻ എന്നോട് ബുദ്ധിമുട്ടയോ എന്ന് ചോദിച്ചു. ഞാൻ അദ്ദേഹത്തോട് ഒരിക്കലുമില്ല എന്ന് പറഞ്ഞു. ഇതാണ് ഞാൻ ആഗ്രഹിക്കുന്നത്. ആരാധകരുടെ ഈ സ്നേഹമെല്ലാം ദൈവത്തിന്റെ അനുഗ്രഹമാണെന്ന് ഞാൻ കരുതുന്നു. ഇത് എല്ലാവർക്കും സംഭവിക്കുന്ന ഒന്നല്ല. ഇതിനേക്കാൾ വലുതായി ഒന്നുമില്ല.'

  'ഇത് ഞാനിവിടെ മാത്രം പറയുന്നതല്ല. ആരാധകർ ദൈവത്തെപ്പോലെയാണ്. സത്യത്തിൽ അവർ ദൈവമാണ്. ഞങ്ങളും ആരാധകരും തമ്മിൽ ഒരു ബന്ധവുമില്ല. അവർക്ക് ഞങ്ങളിൽ നിന്ന് ഒന്നും ലഭിക്കാനും പോകുന്നില്ല. ചില സന്ദർഭങ്ങളിൽ, അവരെ കാണാൻ പോലും പോകുന്നില്ല, എന്നിട്ടും, അവർ നമ്മുടെ മുഖവും പേരും ഒക്കെ പച്ചകുത്തുന്നു, അവർ നമ്മുടെ പേരിൽ രക്തം ദാനം ചെയ്യുന്നു, നമുക്കുവേണ്ടി മറ്റു പലതും ചെയ്യുന്നു.'

  Also Read: കറുത്തവനെന്ന് പറഞ്ഞ് പ്രണയാഭ്യർത്ഥന നിരസിച്ചു; ശേഷം ഉറച്ച തീരുമാനമെടുത്ത രജിനികാന്ത്

  'ചിലപ്പോൾ, ഞാൻ എന്റെ ആരാധകരുടെ വീടുകൾ സന്ദർശിക്കാറുണ്ട്. അതൊരു ചെറിയ വീടായിരിക്കും, പക്ഷേ അവിടെ നിറയെ എന്റെ ചിത്രങ്ങൾ ആയിരിക്കും. അവർ ഞങ്ങളോട് കാണിക്കുന്ന സ്നേഹം അസാധാരണമാണ്. എനിക്ക് ഇത് ഇഷ്ടമാണ്, എനിക്ക് അതില്ലാതെ പറ്റില്ല.' വിക്രം പറഞ്ഞു.

  അതേസമയം, മൂന്ന് വർഷത്തിന് ശേഷം തിയേറ്ററിൽ എത്തുന്ന വിക്രം ചിത്രമാണ് കോബ്ര. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ആര്‍ അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഓഗസ്റ്റ് 31ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. എ ആര്‍ റഹ്‍മാന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

  Also Read: സൂര്യയുടെ ആ പെരുമാറ്റമാണ് ഇഷ്ടം തോന്നാൻ കാരണം; പ്രണയകാലമോർത്ത് ജ്യോതിക

  കെജിഎഫിലൂടെ ശ്രദ്ധേയായ ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിൽ നായികയാവുന്നത്. കെ എസ് രവികുമാര്‍, ആനന്ദ്‍രാജ്, റോബോ ശങ്കര്‍, മിയ ജോര്‍ജ്, മൃണാളിനീ രവി, മീനാക്ഷി ഗോവിന്ദ്‍രാജന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഒടിടി റിലീസായി എത്തിയ മഹാന്‍ എന്ന ചിത്രത്തിന് ശേഷമെത്തുന്ന ചിത്രമാണിത്.

  മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡചിത്രമായ പൊന്നിയിന്‍ സെല്‍വന്റെ ഒന്നാം ഭാഗത്തിലും വിക്രം ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ഐശ്വര്യ റായ് ബച്ചന്‍, കാര്‍ത്തി, ജയം രവി, ശരത് കുമാര്‍, തൃഷ എന്നിവര്‍ അണിനിരക്കുന്ന ചിത്രത്തിന്റെ റിലീസ് സെപ്റ്റംബര്‍ 30 നാണ്.

  Read more about: vikram
  English summary
  Viral: Cobra Actor Chiyaan Vikram says his fans are like God to him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X