ആ ചാനല്‍ ഞങ്ങളുടെ കല്യാണം 2022 ലെ അത്ഭുതമാക്കി; വണ്ണം കൂടിയവര്‍ക്ക് വിവാഹമേ പാടില്ലേ?
സോഷ്യല്‍ മീഡിയ കമന്‍റുകള്‍ക്ക് മറുപടിയുമായി രവീന്ദറും മഹാലക്ഷ്മിയും
വൈറലായി മാറിയ താരവിവാഹമായിരുന്നു നടി മഹാലക്ഷ്മിയുടേയും നിര്‍മ്മാതാവ് രവീന്ദറിന്റേയും. മലയാളത്തിലും പരമ്പരകളിലൂടെ മഹാലക്ഷ്മി ശ്രദ്ധ നേടിയിട്ടുണ്ട്. എന്നാല്‍ ഇരുവരുടേയും വിവാഹം വൈറലാകാന്‍ കാരണം രവീന്ദറിന്റെ വണ്ണമായിരുന്നു. മഹാലക്ഷ്മി പണം കണ്ടാണ് രവീന്ദറിനെ വിവാഹം കഴിച്ചതെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ അധിക്ഷേപം.
പിന്നാലെ ഇരുവര്‍ക്കെതിരെ കേട്ടാലറയ്ക്കുന്ന തരത്തിലുള്ള അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗുമൊക്കെ നടന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ഈ ബഹളങ്ങളെയൊന്നും തങ്ങളുടെ സന്തോഷത്തെ ബാധിക്കാന്‍ അനുവദിക്കാതെ ജീവിക്കുകയാണ് ഇരുവരും. ഇപ്പോഴിതാ വനിതയ്ക്ക് ന്ല്‍കിയ അഭിമുഖത്തില്‍ മഹാലക്ഷ്മിയും രവീന്ദറും മനസ് തുറക്കുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

ബോഡി ഷെയ്മിംഗ് എനിക്ക് പരിചിതമേ അല്ല. വിവാഹ ഫോട്ടോയ്ക്ക് ചുവടെ ഒരാള്‍ വളരെ മോശമായ ഒരു കാര്യം എഴുതി. എന്നിട്ട് ബ്രാക്കറ്റില്‍ തമാശയാണെന്ന് പറഞ്ഞു. ഈ തമാശ അമ്മയോടും സഹോദരിമാരോടും പോയി പറയൂ എന്ന് ഞാന്‍ മറുപടിയും കൊടുത്തു. ഒപ്പം ബ്രാക്കറ്റില്‍ ഇതും തമാശയാണെന്നും എഴുതി. അതോടെ അയാള്‍ കമന്റും ഡിലീറ്റ് ചെയ്തു പോയി എന്നാണ് മഹാലക്ഷ്മി പറയുന്നത്.
വിവാഹ ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോള്‍ എന്റെ തടി ചിലര്‍ക്കു തമാശയായി തോന്നും എന്നേ ഞാന്‍ പ്രതീക്ഷിച്ചുള്ളൂവെന്നാണ് രവീന്ദര്‍ പറയുന്നത്. അത് ഇത്രത്തോളം വലിയ സംഭവമാകുമെന്ന് ഞാന്‍ കരുതിയില്ല. മെലിഞ്ഞിട്ടായാലും തടിച്ചിട്ടായാലും പരിഹസിക്കാനുള്ള ടൂളാണ് വണ്ണം. ആദ്യമൊക്കെ അത് കേട്ടു വിഷമം തോന്നിയിരുന്നു. ജിമ്മില്‍ പോകാനും ഓടാനും നടക്കാനുമൊക്കെ തുടങ്ങി. എല്ലാ തടിയന്മാരേയും പോലെ അതു കുറച്ച് ദിവസം കഴിഞ്ഞു നിന്നു പോയെന്നും താരം പറയുന്നു.
പിന്നീടാണ് അതിന്റെ വിഡ്ഢിത്തം തിരിച്ചറിഞ്ഞത്. എനിക്ക് 38 വയസായി. ആരോഗ്യവാനാണെന്നത് എന്റെ ആത്മവിശ്വാസമാണ്. വണ്ണമല്ല ആരോഗ്യമാണ് കണക്കിലെടുക്കേണ്ടത്. ഞാന്‍ ഹെല്‍ത്തിയാണ്. ഒപ്പം തടിയനുമാണ്. അമിതവണ്ണം മഹത്തായ കാര്യമാണെന്നല്ല. മുടിയും നഖവും വളരുന്നത് പോലെ തടിയും കൂടുന്നു. അത്രമാത്രം എന്നാണ് രവീന്ദര്‍ പറയുന്നത്.
യൂട്യൂബ് ചാനലുകള്‍ ഫാറ്റ്മാന്‍ എന്ന് വിളിക്കാന്‍ തുടങ്ങിയതോടെ എന്റെ വണ്ണം എന്റെ ബ്രാന്റായി മാറി. പലരും ചോദിച്ചു ബോഡിഷെയ്മിഗ് എന്തെങ്കിലും തരത്തില്‍ ബാധിച്ചോ എന്ന്. സത്യത്തില്‍ എന്റെ വിവാഹം ലോകം മുഴുവന്‍ വാര്‍ത്ത ആയതോര്‍ത്ത് അത്ഭുതമാണ് തോന്നിയത്. ഹണിമൂണിന് വിദേശത്ത് പോയപ്പോള്‍ അവിടെയുള്ളവര്‍ വരെ വന്നു സെല്‍ഫി എടുക്കുന്നു. ഞാന്‍ നിര്‍മ്മിച്ച സിനിമകള്‍ അവര്‍ കണ്ടിട്ടില്ല. പക്ഷെ വിവാഹ വാര്‍ത്ത കണ്ടിട്ടുണ്ടെന്നും രവീന്ദര്‍ പറയുന്നു.

അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയുടെ വിവാഹം കഴിഞ്ഞപ്പോള്‍ ഏതോ ചാനല്‍ ഇട്ട ക്യാപ്ഷന്‍ നോര്‍ത്ത് ഇന്ത്യയിലെ രവീന്ദറും മഹാലക്ഷ്മിയും എന്നാണ്. 2022 ല്‍ നടന്ന പത്ത് മഹത്തായ സംഭവങ്ങളെക്കുറഇച്ച് ഒരു ചാനല്‍ വാര്‍ഷാന്ത്യത്തില്‍ ഒരു പ്രോഗ്രാം ചെയ്തു. സംഭവങ്ങളിലൊന്ന് ഞങ്ങളുടെ വിവാഹമായിരുന്നു. ഇതൊക്കെയാണ് ഞങ്ങളുടെ സന്തോഷം. പരിഹാസങ്ങളേയും കളിയാക്കലുകളേയും എല്ലാം ഇങ്ങനെ പോസിറ്റീവായാണ് കാണുന്നതെന്നും അദ്ദേഹം പറയുന്നു.
കമന്റിട്ടവരുടെ മനസിനാണു കുഴപ്പം. എന്താകാം അവര്‍ക്കു സഹിക്കാന്‍ പറ്റാതെ വന്നത്? എന്റെ വണ്ണം. പിന്നെ മഹാലക്ഷ്മി എന്ന സുന്ദരിയെ പങ്കാളിയായി ലഭിച്ചത്. ശരീരവണ്ണം കൂടിയവര്‍ക്കു വിവാഹമേ പാടില്ല എന്ന് ചിന്തിക്കുന്നവരാണ് പലരും. അപ്പോഴാണ് പ്രശസ്തയായ, സുന്ദരിയായ നടിയെ വിവാഹം കഴിക്കുന്നത്. അതെങ്ങനെ സംഭവിച്ചു എന്നാണവരുടെ ചിന്ത. അതുകൊണ്ടാണ് ഒമ്പതാമത്തെ ലോകാഭ്തുമായി ഇതിനെ കാണുന്നത്. ആ ചിന്ത ഒരു സമൂഹത്തിന്റെ രോഗമാണ്. അതിനാണ് ചികിത്സ വേണ്ടത്. ആ രോഗികളെ ഓര്‍ത്തു ഞങ്ങളുടെ സന്തോഷം എന്തിന് നഷ്ടപ്പെടുത്തണം എന്നാണ് രവീന്ദര്‍ ചോദിക്കുന്നത്.


Click it and Unblock the Notifications