അമ്മയ്‌ക്കൊപ്പം നടക്കാനിറങ്ങി സിനിമയിലേക്ക് എത്തിയ കനക!, നടിയുടെ സിനിമ പ്രവേശത്തെ കുറിച്ച് സംവിധായകൻ!

മലയാളികൾക്കെല്ലാം പ്രിയങ്കരിയായ നടിയാണ് കനക. ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയ നായികമാരിൽ ഒരാളായിരുന്നു കനക. ​മുകേഷിന്റെ നായികയായി ഗോഡ്ഫാദറിലൂടെയായിരുന്നു കനക മലയാളത്തിലേക്ക് എത്തുന്നത്. വസൂധ, എഴര പൊന്നാന, വിയറ്റനാം കോളനി തുടങ്ങി ശ്രദ്ധേയമായ ഒരുപിടി സിനിമകളിൽ നായികയായെത്തിയാണ് കനക മലയാളികളുടെ ഇഷ്ടം നേടിയെടുത്തത്.

മലയാളത്തിലെ മുൻനിര താരങ്ങൾക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുള്ള കനക തമിഴിൽ രജനികാന്ത് ഉൾപ്പടെയുള്ളവർക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. 2000 ല്‍ ഈ മഴ തേന്‍ മഴ എന്ന മലയാള സിനിമയിലാണ് കനക അവസാനമായി അഭിനയിച്ചതും. 1989 ല്‍ വെള്ളിത്തിരയിലേക്ക് എത്തിയ കനക തമിഴിലും മലയാളത്തിലും തെലുങ്കിലുമൊക്കെയായി അമ്പതിലധികം ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്. എന്നാൽ കഴിഞ്ഞ കുറെ വർഷങ്ങളായി സിനിമയിൽ നിന്നെല്ലാം വിട്ടു നിൽക്കുകയാണ് കനക.

kanaka

Also Read: സിനിമ വിടുകയാണ്, ഗര്‍ഭിണിയാണ്! മരിക്കുന്നതിന്റെ തലേന്ന് സൗന്ദര്യ പറഞ്ഞു; വെളിപ്പെടുത്തി സംവിധായകന്‍

പ്രശസ്തിയുടെ നെറുകയിൽ നിൽക്കെ ജീവിതത്തിൽ ഉണ്ടായ അപ്രതീക്ഷിത തിരിച്ചിടികളാണ് കനകയെ സിനിമയിൽ നിന്നൊക്കെ അകറ്റിയത്. തമിഴിലെ മുന്‍നടി ദേവികയുടെ മകളായിരുന്നു കനക. അമ്മയുടെ മരണമാണ് കനകയ്ക്ക് ഉണ്ടായ വലിയ വേദന. അതിനിടെ വിവാഹ ബന്ധം 15 ദിവസനത്തിനുള്ളിൽ പിരിഞ്ഞതുമെല്ലാം നടിയുടെ ജീവിതത്തിൽ ഉണ്ടായ പ്രതിസന്ധികളാണ്. ഇപ്പോൾ സിനിമയുടെ യാതൊരു ഗ്ലാമറുമില്ലാതെ ഒറ്റയ്ക്ക് അടിച്ചിട്ട ഒരു വീട്ടിലാണ് കനകയുടെ ജീവിതമെന്നാണ് വിവരങ്ങൾ.

അതേസമയം, അടുത്തിടെയായി കനക പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. കനകയ്ക്ക് ഒപ്പം പ്രവർത്തിച്ചിട്ടുള്ളവരെല്ലാം കനകയുടെ നല്ല കാലത്തെ കുറിച്ച് പറയാറുണ്ട്. ഇപ്പോഴിതാ, കനകയെ ആദ്യമായി നായികയാക്കിയ സംവിധായകൻ ഗംഗൈ അമരൻ കനകയുടെ സിനിമ പ്രവേശത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.

1989 ൽ ഗംഗൈ അമരൻ സംവിധാനം ചെയ്‌ത കരകാട്ടക്കാരന്‍ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു കനകയുടെ സിനിമ അരങ്ങേറ്റം. താരപുത്രി ആയതിനാൽ നായിക ആയിട്ട് തന്നെ ആദ്യ ചിത്രത്തിൽ എത്താൻ കനകയ്ക്ക് കഴിഞ്ഞു. കനകയുടെ അമ്മ ദേവികയാണ് ആദ്യമായി മകളെ തനിക്ക് മുന്നിലേക്ക് കൊണ്ടുവരുന്നതെന്നാണ് ഗംഗൈ അമരൻ പറയുന്നത്.

'വീടിന് അടുത്തായിരുന്നു അവരുടെ താമസം. നടക്കാൻ പോയി വന്നപ്പോൾ അവരെ വീടിന്റെ അവിടെ കണ്ടു. ദേവികമ്മയെ കണ്ടപ്പോൾ ഞാൻ വീട്ടിൽ കയറി കോഫി കുടിച്ചിട്ട് പോകാമെന്ന് പറഞ്ഞ് വിളിച്ചു. അടുത്ത് താമസിക്കുന്നവരാണ്. നടക്കാൻ ഇറങ്ങിയത് ആണെന്നാണ് പറഞ്ഞത്. പക്ഷെ പട്ടു പാവാടയും ധാവണിയും ഒക്കെ ഇട്ടാണ് കനക വന്നത്. അങ്ങനെ നടക്കാൻ പോകുന്നവർ ആരെങ്കിലും ധാവണിയൊക്കെ ഇട്ടു വരുമോ. സാധാരണ വസ്ത്രമായിരിക്കില്ലേ,'

kanaka

'അത് കറക്റ്റായി അവളുടെ അമ്മ പ്ലാൻ ചെയ്ത് കൊണ്ടുവന്നതാണ്. ഞാൻ അതിൽ വീണ് പോയി. എന്റെ ഭാര്യ ആണ് പറഞ്ഞത്. എന്ത് സുന്ദരിയാണ് അവൾ, ചെറിയ പെൺകുട്ടിയാണ് അവളെ എടുക്ക് എന്ന്. അങ്ങനെയാണ് കരകാട്ടകാരനിൽ കനകയെ എടുക്കുന്നത്. കനകയ്ക്ക് മുൻപ് ഭാനുപ്രിയയെ ആയിരുന്നു എടുത്തിരുന്നത്. ഭാനുപ്രിയയെ എനിക്ക് ഇഷ്ടമായില്ല. കുറച്ചു കറുത്തിരുന്നു എന്ന പേരിലാണ് ഒഴിവാക്കിയത്. അത് മേക്കപ്പിട്ടാൽ മാറ്റമെന്നത് അന്ന് എനിക്ക് അറിയില്ലായിരുന്നു,' എന്നും ഗംഗൈ അമരൻ പറഞ്ഞു.

സംവിധായകൻ എന്നതിനുപരി തമിഴിലെ അറിയപ്പെടുന്ന സംഗീത സംവിധായകനും പാട്ടെഴുത്തുകാരനും ഗായകനും ഒക്കെയാണ് ഗംഗൈ അമരൻ. നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

More from Filmibeat

Read more about: kanaka
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X