പ്രണയം ഉപേക്ഷിച്ച നഗ്മയക്ക് നേരെ വധ ഭീഷണിയുമായി ശരത് കുമാര്‍; ഒടുവില്‍ തെന്നിന്ത്യ വീട്ട് ഓടി നഗ്മ
തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ ഒരിക്കലും മറക്കാത്ത പേരുകളിലൊന്നാണ് നഗ്മയുടേത്. ബോളിവുഡിലൂടെയാണ് നഗ്മയുടെ അഭിനയ അരങ്ങേറ്റം. സല്‍മാന്‍ ഖാന്റെ നായികയായി ഭാഗി എ റിബല്‍ ഫോര്‍ ലവ് എന്ന ചിത്രത്തിലൂടെയാണ് നഗ്മ അരങ്ങേറുന്നത്. 1990 ല്‍ പുറത്തിറങ്ങിയ സിനിമ ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു. തുടര്‍ന്ന് യാല്‍ഗാര്‍, കിങ് അങ്കിള്‍, ബേവഫാ സേ വഫാ, പോലീസ് ഓര്‍ മുജ്രിം തുടങ്ങിയ നിരവധി സിനിമകളില്‍ നഗ്മ അഭിനയിച്ചു.
പിന്നീടാണ് നഗ്മ ബോളിവുഡില്‍ നിന്നും തെന്നിന്ത്യന്‍ സിനിമകളിലേക്ക് ചുവടുവെക്കുന്നത്. അടുത്ത സുഹൃത്തായ ദിവ്യ ഭാരതിയുടെ ഉപദേശത്തെ തുടര്‍ന്നായിരുന്നു നഗ്മ തെന്നിന്ത്യയിലെത്തുന്നത്. അധികം വൈകാതെ തമിഴിലേയും തെലുങ്കിലേയും നമ്പര്‍ 1 നായികയായി മാറുകയായിരുന്നു നഗ്മ. തമിഴിലും തെലുങ്കിലും വിജയക്കൊടി പാറിച്ച ശേഷമാണ് നഗ്മ ഭോജ്പൂരി സിനിമകളിലേക്ക് ചുവടുമാറ്റുന്നത്. അവിടേയും വിജയം കൊയ്യാന്‍ നഗ്മയ്ക്കായി.

ഹിന്ദുവായ അച്ഛന്റേയും മുസ്ലീമായ അമ്മയുടേയും മകളായി 1974 ലായിരുന്നു നഗ്മയുടെ ജനനം. നന്ദിത അരവിന്ദ് മൊറാര്‍ജി എന്നായിരുന്നു നഗ്മയുടെ യഥാര്‍ത്ഥ പേര്. മുംബൈയാണ് സ്വദേശം. നഗ്മയുടെ അച്ഛന്‍ രാജകുടുംബാംഗമായിരുന്നു. ഗുജറാത്തില്‍ നിന്നും മുംബൈയിലേക്ക് കുടിയേറുകയായിരുന്നു അദ്ദേഹം. ടെക്‌സ്റ്റൈല്‍ രംഗത്തെ ഭീമനായിരുന്നു നഗ്മയുടെ അച്ഛന്‍. നഗ്മയുടെ അച്ഛനും അമ്മയും വിവാഹ മോചിതരായെങ്കിലും നഗ്മ രണ്ടു പേരോടും വളരെ അടുപ്പത്തിലായിരുന്നു.
തന്റെ അച്ഛന്റെ അവസാന നാളുകളില്‍ നഗ്മ കൂടെ തന്നെയുണ്ടായിരുന്നു. 16 വര്‍ഷത്തെ നഗ്മയുടെ സിനിമാ ജീവിതം ഓണ്‍ സ്‌ക്രീനിലെ വിജയങ്ങള്‍ പോലെ തന്നെ ഓഫ് സ്‌ക്രീനിലെ വിവാദങ്ങളുടെ പേരിലും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. 47 കാരിയായ നഗ്മ ഇപ്പോഴും അവിവാഹിതയായി തുടരുകയാണ്. ഈ കാലത്തിനിടയ്ക്ക് നഗ്മയുടെ പേര് പല പ്രണയ വാര്‍ത്തകളിലും ഉടം നേടിയിട്ടുണ്ട്.
നഗ്മയുടെ പ്രണയങ്ങളില്‍ ഏറ്റവും വലിയ വാര്‍ത്തയായി മാറിയ ഒന്നാണ് സൗരവ്വ് ഗാംഗുലിയുമായുള്ളത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകനായിരുന്നു അന്ന് ഗാംഗുലി. നഗ്മയാകട്ടെ സൂപ്പര്‍ നായികയും. 2001 ല്‍ ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിക്കുമ്പോള്‍ ഗാംഗുലി വിവാഹിതനുമാണ്. നഗ്മയും ഗാംഗുലിയും അമ്പലത്തില്‍ വച്ച് രഹസ്യമായി വിവാഹം കഴിച്ചുവെന്നും അക്കാലത്ത് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാലത് ഇരുവരും നിഷേധിച്ചു.

എന്നാല്‍ അധികം വൈകാതെ ഇരുവരും പിരിഞ്ഞു. ഗാംഗുലിയുമായുള്ള പ്രണയ തകര്‍ച്ചയ്ക്ക് പിന്നാലെ നഗ്മ പ്രണയത്തിലാകുന്നത് നടന്‍ ശരത് കുമാറുമായാണ്. തമിഴ് സിനിമയിലെ ഐക്കോണിക് നായകന്മാരില്‍ ഒരാളാണ് ശരത്കുമാര്‍. നഗ്മയുമായുള്ള വിവാദ പ്രണയ വാര്‍ത്തകള്‍ പുറത്ത് വരുമ്പോള്‍ ശരത് കുമാര്‍ വിവാഹിതനായിരുന്നു. ശരത്തിന് നഗ്മയുമായുള്ള അടുപ്പം അറിഞ്ഞതോടെ ഭാര്യ ഇടഞ്ഞു. ഉടനെ തന്നെ അവര്‍ വിവാഹ മോചനത്തിനായി കോടതിയെ സമീപിച്ചു.
വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നഗ്മ ശരത് കുമാറുമായുള്ള പ്രണയ ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ നഗ്മയെ മറക്കാന്‍ ശരത്തിനായില്ല. അദ്ദേഹം നഗ്മയ്‌ക്കെതിരെ വധഭീഷണിയടക്കം മുഴക്കി. ഇതോടെയാണ് നഗ്മ തന്റെ തെന്നിന്ത്യന്‍ സിനിമാ ജീവിതം തന്നെ ഉപേക്ഷിക്കാന്‍ തീരുമാനിക്കുന്നത്. പിന്നീടാണ് നഗ്മ ഭോജ്പൂരി സിനിമകളിലേക്ക് എത്തുന്നത്. അവിടേയും നഗ്മയുടെ പ്രണയങ്ങള്‍ വിവാദമായി മാറിയിരുന്നു. 2008 ഓടെ നഗ്മ അഭിനയത്തോട് വിട പറഞ്ഞു. പിന്നീട് രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായി മാറുകയായിരുന്നു നഗ്മ.


Click it and Unblock the Notifications











