അത്തരം രംഗങ്ങൾ ചെയ്തില്ലെങ്കിൽ അവർ എന്നെ ആന്റിയാക്കും; യുവാക്കളെ പ്രീതിപ്പെടുത്താൻ അത് വേണം: തമന്ന

തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ മനംകവർന്ന താരമാണ് നടി തമന്ന ഭാട്ടിയ. മുംബൈ സ്വദേശിയായ തമന്ന തമിഴ്, തെലുങ്ക് സിനിമകളിലൂടെയാണ് പ്രേക്ഷകർക്ക് പ്രിയങ്കരിയാകുന്നത്. സൗന്ദര്യത്തിലും അഭിനയത്തിലുമെല്ലാം മുന്നിട്ട് നിൽക്കുന്ന തമന്നയ്ക്ക് കേരളത്തിൽ നിന്നടക്കം നിരവധി ആരാധകരുണ്ട്. മിൽക്കി ബ്യൂട്ടി എന്നാണ് തമന്നയെ ആരാധകർ വിശേഷിപ്പിക്കുന്നത്. തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർ സ്റ്റാറുകളുടേയും നായികയായി അഭിനയിച്ചിട്ടുള്ള തമന്ന ഇപ്പോൾ ബോളിവുഡിലും തിളങ്ങി നിൽക്കുകയാണ്.

ഹിന്ദിയിലെ ലസ്റ്റ് സ്റ്റോറീസ് എന്ന ആന്തോളജി ചിത്രത്തിനും ജീ കർദാ എന്ന വെബ് സീരീസിനും ശേഷം തെന്നിന്ത്യയിലെ രണ്ടു സൂപ്പർ താരങ്ങൾക്കൊപ്പമുള്ള ചിത്രങ്ങളാണ് ഇനി തമന്നയുടെതായി റിലീസ് തയ്യാറെടുക്കുന്നത്. രജനീകാന്ത് നായകനായ ജയിലർ, ചിരഞ്ജീവി നായകനായ ഭോല ശങ്കർ എന്നീ ചിത്രങ്ങളാണ് അടുത്ത വാരം പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് താരമിപ്പോൾ. നിരവധി അഭിമുഖങ്ങൾ ഇതിന്റെ ഭാഗമായി തമന്ന നൽകുന്നുണ്ട്.

tamannaah

അഭിമുഖങ്ങളിലെല്ലാം ഗ്ലാമറസ് രംഗങ്ങളിൽ അഭിനയിക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങളാണ് തമന്നയ്ക്ക് നേരിടേണ്ടി വരുന്നത്. അവസാനം അഭിനയിച്ച ലസ്റ്റ് സ്റ്റോറീസിലും ജീ കർദയിലുമെല്ലാം ലിപ് ലോക്ക് അടക്കമുള്ള രംഗങ്ങളിൽ തമന്ന അഭിനയിച്ചിരുന്നു. ഇതാണ് ചോദ്യങ്ങൾക്ക് കാരണം. മുൻപ് തെന്നിന്ത്യൻ സിനിമയിലെ മുൻനിര താരമായി നിറഞ്ഞു നിൽക്കുമ്പോഴും അതീവ ഗ്ലാമറസ് വേഷങ്ങളിൽ അഭിനയിക്കില്ലെന്ന നിലപാടെടുത്ത നായികയായിരുന്നു തമന്ന.

ലിപ് ലോക്ക് രംഗങ്ങളിൽ അഭിനയിക്കില്ലെന്ന് തുറന്ന് പറഞ്ഞിട്ടുള്ള തമന്ന, സിനിമയ്ക്കായി കരാർ ഒപ്പു വയ്ക്കുന്നതിന് മുൻപ് തന്നെ സിനിമയിൽ ലിപ് ലോക്ക്, ബിക്കിനി സീനുകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെടാറുണ്ട്. ആ പതിവ് തന്റെ പുതിയ പ്രോജക്റ്റുകളിൽ തെറ്റിക്കുകയിരുന്നു തമന്ന. എന്നാൽ കഴിഞ്ഞ ദിവസം നൽകിയ ഒരു അഭിമുഖത്തിൽ അതിന്റെ കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് താരം.

യുവാക്കളെ പ്രീതിപ്പെടുത്താൻ ഇത്തരം രംഗങ്ങളിൽ അഭിനയിക്കണം. അത്തരം രംഗങ്ങൾ ചെയ്യാൻ സമ്മതിച്ചില്ലെങ്കിൽ തന്നെ നായകന്റെ സഹോദരിയോ അനിയത്തിയോ ഒക്കെ ആക്കുമെന്നാണ് തമന്ന പറയുന്നത്. തമന്നയുടെ മറുപടി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. പൊതുവെ മുതിർന്ന നടിമാരാണ് മൂത്ത സഹോദരിയുടെയും അമ്മായിയുടെയും വേഷങ്ങളിൽ എത്താറുള്ളത്. തമന്നയ്ക്ക് ഇപ്പോഴും തുടർച്ചയായി നായിക വേഷങ്ങളാണ് ലഭിക്കാറുള്ളത്. പിന്നെ എന്തുകൊണ്ടാണ് തമന്ന ഇത്തരം പരാമർശം നടത്തിയതെന്ന് ആരാധകർ ചോദിക്കുന്നു.

അടുത്തിടെ ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിലും ഇന്റിമേറ്റ് രംഗങ്ങളടക്കം താൻ ചെയ്യാൻ തീരുമാനിച്ചതിന്റെ കാരണം തമന്ന വിശദീകരിച്ചിരുന്നു. കരിയറിൽ ഇതുവരെ താൻ ഇത്തരത്തിലുള്ള ഇന്റിമസി രം​ഗങ്ങൾ ചെയ്തിട്ടില്ല. ചെയ്തിട്ടുണ്ടെങ്കിൽ തന്നെ അത് വളരെ കുറച്ചു മാത്രമാണ്. പ്രേക്ഷകർക്ക് അത് അരോചകമായി തോന്നുമോ എന്നായിരുന്നു ഭയം. സ്‌ക്രീനിൽ ചുംബിക്കില്ല, അങ്ങനെയൊരിക്കലും ചെയ്യില്ല എന്നൊക്കെ ചിന്തിച്ചിരുന്ന ആളായിരുന്നു. ഇപ്പോഴാണ് അതിൽ നിന്നൊക്കെ പുറത്തുകടന്നത്.

tamannaah bhatia

ഹോട്ട് സീനുകൾ ചെയ്യാൻ താൻ ആ​ഗ്രഹിക്കുന്നില്ല. പക്ഷേ അത്തരം സീനുകളും സിനിമകളുമാണ് ഇൻഡസ്ട്രിയും പ്രേക്ഷകരും ആവശ്യപ്പെടുന്നത്. അതുകൊണ്ട് തന്നെ അങ്ങനെ അഭിനയിക്കാൻ നിർബന്ധിതയാവുകയാണെന്ന് തമന്ന വ്യക്തമാക്കി. ലസ്റ്റ് സ്റ്റോറീസിന്റെ ട്രെയ്‌ലർ പുറത്തിറങ്ങിയതിന് പിന്നാലെ വ്യാപകമായ വിമർശനങ്ങൾ തമന്നയ്ക്ക് എതിരെ ഉയർന്നിരുന്നു.

പ്രശസ്തിക്ക് വേണ്ടിയാണ് തമന്ന ഇത്തരം രംഗങ്ങൾ ചെയ്യുന്നത് എന്നായിരുന്നു പ്രധാന വിമർശനം. ഇതിനും നടി മറുപടി നൽകുകയുണ്ടായി. 18 വർഷമായി ഇൻഡസ്ട്രിയിലുണ്ട്. അങ്ങനെയുള്ള തന്റെ\ ജനപ്രീതി നേടാനുള്ള ശ്രമമല്ല ഇത്. പ്രശസ്തിയ്ക്ക് വേണ്ടി തനിക്ക് ഇത് ചെയ്യേണ്ടതില്ലല്ലെന്നായിരുന്നു തമന്നയുടെ പ്രതികരണം.

Read more about: tamannaah bhatia
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X