'സൂര്യയെ വിവാഹം കഴിക്കാൻ തീരുമാനിച്ചത് അതുകൊണ്ട്; എന്നെ അത് വല്ലാതെ ആകർഷിച്ചു': ജ്യോതിക

തമിഴകത്തിന്റെ പ്രിയപ്പെട്ട ജോഡികളാണ് ജ്യോതികയും സൂര്യയും. കുടുംബജീവിതത്തിനു കാരിയാറിനും ഒരുപോലെ പ്രാധാന്യം നൽകുന്ന ഇവർക്ക് മലയാളത്തിലടക്കം നിരവധി ആരാധകരാണ് ഉള്ളത്. ഇവരുടെ പ്രണയവും വിവാഹവുമെല്ലാം ആരാധകർ ആഘോഷമാക്കിയതാണ്. അന്നും ഇന്നും ഒരു മാറ്റവുമില്ലാതെ പ്രണയിക്കുന്ന രണ്ടുപേരാണ് സൂര്യയും ജ്യോതികയും. ഇരുവരും പരസ്‌പരം നൽകുന്ന പിന്തുണയും കെയറുമെല്ലാം ആരാധകരുടെ ശ്രദ്ധനേടാറുണ്ട്. പല പ്രണയിതാക്കളുടേയും റോൾ മോഡലാണ് സൂര്യയും ജ്യോതികയും.

2006 ലാണ് സൂര്യയും ജ്യോതികയും വിവാഹിതരാകുന്നത്. സൂപ്പർ ഹിറ്റായ കാക്ക കാക്ക എന്ന സിനിമയുടെ ചിത്രീകരണവേളയിലാണ് ഇരുവരും പ്രണയത്തിലായത് എന്നാണ് വിവരം. ഏഴ് സിനിമകളിലാണ് ജ്യോതികയും സൂര്യയും ഒരുമിച്ച് അഭിനയിച്ചത്. ഇതിനിടെ ഇവർക്കിടയിലെ പ്രണയവും വളരുകയായിരുന്നു. ഇന്ന് മക്കൾക്കൊപ്പം സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് താരങ്ങൾ. ദിയ, ദേവ് എന്നിങ്ങനെ രണ്ടു മക്കളാണ് സുര്യക്കും ജ്യോതികയ്ക്കും ഉള്ളത്.

Suriya, Jyothika

അഭിമുഖങ്ങളിൽ രണ്ടുപേരും അവരുടെ കുടുംബജീവിതത്തെ കുറിച്ചും പരസ്പരം നൽകുന്ന പിന്തുണയെ കുറിച്ചുമൊക്കെ മുൻപ് വാചാലരായിട്ടുണ്ട്. ഇപ്പോഴിതാ സൂര്യയെ പങ്കാളിയാക്കാൻ തീരുമാനിച്ചതിന് കാരണം എന്താണെന്ന് പറയുകയാണ് ജ്യോതിക. ഭർത്താവെന്ന നിലയിലും അച്ഛൻ എന്ന നിലയിലും സൂര്യ എങ്ങനെയാണെന്നും ജ്യോതിക പറയുന്നു. അടുത്തിടെ ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജ്യോതിക മനസുതുറന്നത്‌.

'ഞാൻ സൂര്യയെ വിവാഹം കഴിക്കാൻ തീരുമാനിച്ചതിന് കാരണം അദ്ദേഹം എനിക്ക് നൽകിയ ബഹുമാനമാണ്. ഞങ്ങൾ ആദ്യമായി ഒന്നിക്കുന്നത് പൂവെല്ലാം കേട്ടുപ്പാർ എന്ന സിനിമയിലാണ്. എന്നോട് അന്ന് വളരെ മധുരമായാണ് അദ്ദേഹം സംസാരിച്ചത്. അതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. അതിനുശേഷം ഏകദേശം ഏഴോളം ചിത്രങ്ങളിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചു',

'ഒരു സീനിൽ നായികയെ തൊടുന്നത് പോലെയുള്ള രംഗങ്ങൾ സംവിധായകൻ പറയുമ്പോൾ, ആ രംഗത്തിൽ സംവിധായകൻ എന്ത് ആഗ്രഹിക്കുന്നുവോ അത് മാത്രമേ സൂര്യ ചെയ്യൂ. അദ്ദേഹം ഒരിക്കലും ആ അവസരം മുതലെടുക്കില്ല. ഇത് മാത്രമല്ല, അദ്ദേഹത്തിന്റെ പല കാര്യങ്ങളും എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു. എന്നോട് മാത്രമല്ല, എല്ലാ സ്ത്രീകളോടും അദ്ദേഹത്തിന് ഈ ബഹുമാനമുണ്ട്. ആ ബഹുമാനമാണ് എന്നെ ആകർഷിച്ചത് എന്ന് പറയാം', ജ്യോതിക പറഞ്ഞു.

'ഇതുകൂടാതെ ഒരു മകനെന്ന നിലയിലും അദ്ദേഹത്തിലെ ഒരുപാട് കാര്യങ്ങൾ എനിക്ക് ഇഷ്ടമാണ്. വിവാഹത്തിന് മുമ്പ് ഞാൻ നല്ല രീതിയിൽ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. എനിക്ക് ഷൂട്ടിങ്ങിന് പോകാൻ ഇഷ്ടമായിരുന്നില്ല. കാരണം, പത്ത് വർഷത്തോളം രാവിലെ 9 മുതൽ വൈകിട്ട് 6 വരെ ഷൂട്ടിങ്ങിന് പോയി, എനിക്ക് തന്നെ ഒരു മടുപ്പ് തോന്നിയിരുന്നു. എനിക്ക് ആവശ്യമുള്ളത്ര പണം ഞാൻ സമ്പാദിച്ചു. ഈ ഘട്ടത്തിലാണ് സൂര്യ എന്നോട് പ്രണയം പറയുന്നത്. വീട്ടിലും കുഴപ്പമുണ്ടായിരുന്നില്ല. പിന്നീട് അധികമൊന്നും ആലോചിക്കാതെ അടുത്ത മാസം തന്നെ ഞങ്ങൾ വിവാഹം കഴിച്ചു',

Suriya, Jyothika

'ഒരു പിതാവെന്ന നിലയിൽ അദ്ദേഹം അടിപൊളിയാണ്. ഇത് ഞാൻ വെറുതെ പറയുന്നതല്ല. അച്ഛനെന്ന നിലയിൽ മാത്രമല്ല, ഭർത്താവെന്ന നിലയിലും അദ്ദേഹം വളരെ മികച്ചതാണ്. സൂര്യ ഞങ്ങളോട് പെരുമാറുന്ന രീതി കണ്ടാൽ മറ്റു ഭർത്താക്കന്മാർ പരാതി പറയും. നല്ല ദിവസങ്ങളൊന്നും അദ്ദേഹം മറക്കില്ല, അദ്ദേഹം എല്ലാം ഓർക്കും', ജ്യോതിക പറഞ്ഞു.

അതേസമയം കരിയറിൽ വീണ്ടും തിരക്കിലേക്ക് കടന്നിരിക്കുകയാണ് ജ്യോതിക. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലെല്ലാമായി ജ്യോതികയുടെ ചിത്രങ്ങൾ റിലീസിന് ഒരുങ്ങുകയാണ്. മലയാളത്തിൽ, മമ്മൂട്ടി നായകനാകുന്ന കാതൽ ദി കോറാണ് റിലീസിന് തയ്യാറെടുക്കുന്നത്. ചിത്രം ഇത്തവണത്തെ ഐഎഫ്എഫ്കെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഹിന്ദിയിൽ ശ്രീ എന്ന ചിത്രമാണ് അണിയറയിൽ ഉള്ളത്. ഇതുകൂടാതെ ബ്ലാക്ക് മാജിക് എന്നൊരു ചിത്രവും പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴിൽ വിജയ് നായകനാകുന്ന പുതിയ ചിത്രത്തിലാണ് ജ്യോതിക ഇനി എത്തുക.

Read more about: jyothika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X