For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കെട്ടിയോന്റെ ഔദാര്യമൊന്നും വേണ്ട; വീടില്ലാത്തപ്പോള്‍ പോലും കമല്‍ ഹാസന്റെ സഹായം വാങ്ങാതെ മുന്‍ഭാര്യ സരിക

  |

  നടന്‍ കമല്‍ ഹാസന്റെ ജീവിതത്തിലൂടെ അനേകം സ്ത്രീകള്‍ വന്ന് പോയിട്ടുണ്ട്. അതിലൊരാളാണ് നടി സരിക. ആദ്യ ഭാര്യ വാണി ഗണപതിയുമായി വിവാഹിതനായിരിക്കുന്ന കാലത്താണ് സരിക കമലിന്റെ ജീവിതത്തിലേക്ക് എത്തുന്നത്. വിവാഹത്തിന് മുന്‍പ് തന്നെ മകള്‍ ശ്രുതി ഹാസനെ നടി ഗര്‍ഭിണിയാവുകയും ചെയ്തിരുന്നു.

  അത്രയും പ്രണയമുണ്ടായിരുന്നെങ്കിലും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ ബന്ധം അവസാനിക്കുന്ന തലത്തിലേക്കാണ് കാര്യങ്ങളെത്തിയത്. 21-ാമത്തെ വയസില്‍ വീട്ടില്‍ പോന്നതിന് ശേഷം തന്റെ ജീവിതത്തിലുണ്ടായ സംഭവവികാസങ്ങളെ കുറിച്ച് ഒരു അഭിമുഖത്തില്‍ സരിക പറഞ്ഞിരുന്നു. നടിയുടെ ഈ വാക്കുകള്‍ വീണ്ടും വൈറലാവുകയാണ്.

  Also Read: മകളെ കെട്ടിച്ചതിന് ശേഷമാവും അച്ഛന്റെ മൂന്നാം വിവാഹം; ഫാത്തിമയുമായി ആമിറിന്റെ വിവാഹം ഉടനെന്ന് അഭ്യൂഹം

  '21-ാമത്തെ വയസില്‍ ഒന്നുമില്ലാതെയാണ് ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങി പോന്നത്. എനിക്കും എന്റെ അമ്മയ്ക്കും വേണ്ടി ഞാന്‍ സത്യസന്ധമായിട്ടാണ് കാര്യങ്ങള്‍ ചെയ്തിരുന്നത്. അത് ചെയ്യേണ്ടത് തന്നെയായിരുന്നു. ഒറ്റ രാത്രി കൊണ്ടുള്ള തീരുമാനമായിരുന്നത്. അന്ന് കൈയ്യില്‍ ആകെ അറുപത് രൂപയേ ഉണ്ടായിരുന്നുള്ളു. പിന്നെ കാറും. വളരെ ബുദ്ധിമുട്ടിലൂടെയാണ് കടന്ന് പോയത്. ഭക്ഷണം എവിടെ നിന്ന് കിട്ടുമെന്ന് പോലും അറിയില്ലായിരുന്നു.

  Also Read: കാല് മുറിച്ച് കളയേണ്ടി വരുമെന്ന് പറഞ്ഞു; നടന്‍ ഗൗതം കാര്‍ത്തിക്കിനോട് ഇഷ്ടം തോന്നിയ നിമിഷത്തെ കുറിച്ച് മഞ്ജിമ

  കൂട്ടുകാരുടെ വീട്ടില്‍ പോയി കുളിക്കുകയും അതിന് ശേഷം കാറില്‍ കിടന്ന് ഉറങ്ങുകയും ചെയ്തു. നമുക്ക് ജീവിതത്തില്‍ എന്തെങ്കിലും ചെയ്യേണ്ട സാഹചര്യം വരുമ്പോള്‍ ഒരു ശക്തി വരും. ആ സമയത്ത് നമുക്ക് ശക്തിയുണ്ടോന്ന് നോക്കാന്‍ നില്‍ക്കാറില്ല. നമ്മള്‍ അതിലൂടെ കടന്ന് പോവുകയാണ് ചെയ്യുക. ഇതിനെ കുറിച്ച് ആരോടും പറഞ്ഞിരുന്നില്ല. പിന്നീട് പെയിന്‍ ഗസ്റ്റായി താമസം മാറി. അതേ അഭിമുഖത്തില്‍ കമല്‍ ഹാസനും പങ്കെടുത്തിരുന്നു. സരികയെ കുറിച്ചുള്ള കാര്യങ്ങള്‍ നടനും പറഞ്ഞു.

  സിനിമയുടെ സെറ്റില്‍ സരികയെ ഒരു താരമായിട്ടാണ് എല്ലാവരും കാണുന്നത്. എന്നാല്‍ അവള്‍ എവിടെയാണ് താമസിക്കുന്നതെന്ന് വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ അറിയുമായിരുന്നുള്ളു. സരികയുമായി അടുപ്പത്തിലായപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. സഹതാപവും ആദരവും എനിക്ക് തോന്നി. ആ സഹതാപം അവള്‍ക്ക് ആവശ്യമില്ലായിരുന്നു. എന്നെ പോലെയുള്ള ഒരാള്‍ സഹായം ആവശ്യമുണ്ടോന്ന് ചോദിച്ചാല്‍ അത് അപമാനമായിട്ടാണ് സരികയ്ക്ക് തോന്നിയത്.

  അങ്ങനെ ചോദിച്ചാല്‍ സരിക അസ്വസ്ഥയാവുമായിരുന്നു. കാരണം ഇതുപോലൊരു സാമ്പത്തിക ഇടപാടും വളരെ മോശമായിട്ടാണ് അവള്‍ക്ക് തോന്നിയത്. അഭിമാനത്തിനാണ് അവള്‍ പ്രധാന്യം നല്‍കിയത്. അതില്‍ ഞാന്‍ സരികയെ അഭിനന്ദിക്കുക വരെ ചെയ്തിരുന്നു. സരികയോട് വളരെ ആകര്‍ഷണം അക്കാലത്ത് എനിക്ക് തോന്നിയെന്നും കമല്‍ ഹാസന്‍ പറയുന്നു. അന്നത് പ്രണയമാണോന്ന് തോന്നിയിരുന്നില്ല. പിന്നീടാണ് ആ തിരിച്ചറിവ് തനിക്ക് വന്നത്.

  ഞാന്‍ പ്രണയത്തിലാണെന്ന് എനിക്കപ്പോള്‍ തന്നെ മനസിലായെന്നാണ് സരികയുടെ അഭിപ്രായം. എന്നാല്‍ അക്കാലത്ത് കാര്യങ്ങള്‍ വളരെ മോശമാവുകയും ആശങ്കകള്‍ ഉണ്ടാവുകയും ചെയ്തിരുന്നു. ഞങ്ങള്‍ മോശക്കാരാണെന്ന് സമൂഹത്തിലെ ഒരു വിഭാഗം ആളുകള്‍ പറയുമായിരിക്കും. എന്നാല്‍ ഞാന്‍ മറ്റേത്തരം സ്ത്രീയാണെന്ന് പറയുന്നത് അപമാനമായി തോന്നിയതായും സരിക സൂചിപ്പിച്ചു.

  English summary
  Viral: Kamal Haasan Says His Ex-Wife Sarika Did Not Want Husband's Sympathy. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X