For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകളെ കെട്ടിച്ചതിന് ശേഷമാവും അച്ഛന്റെ മൂന്നാം വിവാഹം; ഫാത്തിമയുമായി ആമിറിന്റെ വിവാഹം ഉടനെന്ന് അഭ്യൂഹം

  |

  ഒരൊറ്റ സിനിമ കൊണ്ട് ജീവിതം തന്നെ മാറി മറിഞ്ഞ താരമാണ് ഫാത്തിമ സന ഷെയിഖ്. ആമിര്‍ ഖാന്‍ നായകനായി അഭിനയിച്ച ദംഗല്‍ എന്ന സിനിമയിലാണ് ഫാത്തിമ പ്രധാന കഥാപാത്രമായി എത്തിയത്. ഗീത ഫോഗട്ട് എന്ന ഗുസ്തിക്കാരിയുടെ കഥാപാത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അവിടുന്നിങ്ങോട്ട് ആമിര്‍ ഖാന്റെ പ്രിയങ്കരിയാവാനും ഫാത്തിമയ്ക്ക് സാധിച്ചു.

  തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ അടക്കം പിന്നീടിങ്ങോട്ട് ആമിര്‍ ഖാന്റെ സിനിമകളിലും അല്ലാതെയും ഫാത്തിമ അഭിനയിച്ച് തുടങ്ങിയതോടെ ചില കഥകളും ഉയര്‍ന്ന് വന്നു. നടി ആമിര്‍ ഖിനെ വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണെന്നാണ് പ്രധാന വാര്‍ത്തകള്‍. അത് ശരിവെക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്ന് വരുന്നതും.

  Also Read: എലിസബത്തിന്റെ കൈവിടാതെ പിടിച്ച് ബാല; ഭര്‍ത്താവിന്റെ സന്തോഷത്തിനൊപ്പം പിണക്കമൊക്കെ മറന്ന് ഇരുവരും ഒന്നിച്ചു

  ആമിര്‍ ഖാനും ഫാത്തിമ സനയും ഒരുമിച്ച് പലയിടങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. ആ സമയത്തേ ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ വന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഭാര്യ കിരണ്‍ റാവുവുമായിട്ടുള്ള വിവാഹജീവിതം അവസാനിപ്പിച്ചതോടെ അത് ഫാത്തിമയ്ക്ക് വേണ്ടിയാണെന്ന അഭ്യൂഹവും വന്നു. ഏറ്റവുമൊടുവില്‍ ആമിര്‍ ഖാന്റെ മകള്‍ ഐറ ഖാന്റെ വിവാഹനിശ്ചയത്തില്‍ പങ്കെടുക്കാന്‍ ഫാത്തിമയും വന്നിരുന്നു. ആമിറിനോട് സാമ്യമുള്ള വസ്ത്രങ്ങളില്‍ നടി തിളങ്ങി നില്‍ക്കുകയും ചെയ്തു.

  Also Read: എനിക്കെതിരെ ക്വട്ടേഷന്‍ കൊടുത്തു, ഫ്രോഡ് ആരാണെന്ന് മനസിലായോ? മകളെ വിടാതെ എന്നെ പറ്റിച്ചതാണെന്ന് നടന്‍ ബാല

  വിവാഹചടങ്ങിന് ശേഷമുള്ള ചില ഫോട്ടോസ് സന സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. അതിന് നല്‍കിയ ക്യാപ്ഷനില്‍ നിന്നും വൈകാതെ താനും വിവാഹിതയായേക്കും എന്ന സൂചനകള്‍ നല്‍കിയിരിക്കുകയാണ്. 'അത് ചെയ്യുകയോ കെട്ടുകയോ ഏതാണ് വേണ്ടത് എന്നതാണ് എന്റെ ചോദ്യം' എന്നും ഫാത്തിമ ക്യാപ്ഷനില്‍ നല്‍കി. ഇത് വിവാഹത്തെ ഉദ്ദേശിച്ച് പറഞ്ഞതാണോന്നാണ് ആരാധകരുടെ ചോദ്യം.

  നടിയുടെ പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് ഇത്തരത്തില്‍ വന്നിരിക്കുന്നത്. ഫാത്തിമയുമായി വിവാഹം കഴിക്കാന്‍ തന്നെയാണോ ആമിര്‍ ഖാന്റെ തീരുമാനമെന്നും അതാണോ ഭാര്യയുമായി പിരിഞ്ഞതെന്നും മുന്‍പ് പലപ്പോഴായി ചോദ്യം വന്നിരുന്നു. ഇനി മകളുടെ കൂടി വിവാഹം കഴിയാന്‍ വേണ്ടി ഇരുവരും കാത്തിരുന്നത് ആവാമെന്നും അഭ്യൂഹമെത്തി. എന്തായാലും ഇനിയുള്ള ദിവസങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളിലെ സത്യമെന്താണെന്ന് താരങ്ങള്‍ വ്യക്തമാക്കുമെന്നാണ് കരുതുന്നത്.

  അതേ സമയം ആമിര്‍ ഖാനുമായിട്ടുള്ള പ്രണയം ഇതുവരെ സമ്മതിക്കുകയോ അങ്ങനൊരു കാര്യം ഉള്ളതായിട്ടോ ഫാത്തിമ സമ്മതിച്ചിട്ടില്ല. ആമിര്‍ ഖാനും ഈ ചോദ്യങ്ങളില്‍ നിന്നും മാറി നില്‍ക്കാനണ് ശ്രമിച്ചിരുന്നത്. എന്തായാലും നടന്റെ കുടുംബ ജീവിതം തകര്‍ത്തവളാണെന്നുള്ള പേരുദോഷം ഫാത്തിമയ്ക്ക് ലഭിച്ചിരിക്കുകയാണ്. കിരണുമായി മറ്റ് യാതൊരു പ്രശ്‌നങ്ങളും ആമിറിന് ഇല്ലെന്ന് വ്യക്തമാണ്. സുഹൃത്തുക്കളായി മുന്നോട്ട് കൂടെ ഉണ്ടാവുമെന്നും പറഞ്ഞിരുന്നു. ഇതൊക്കെ ഭര്‍ത്താവിന്റെ പ്രണയം അംഗീകരിച്ച് കിരണ്‍ മാറിയത് കൊണ്ടാണെന്നാണ് ആരാധകര്‍ പറയുന്നത്.

  നിലവില്‍ അഭിനയത്തില്‍ സജീവമായി തുടരുകയാണ് ഫാത്തിമ സന. ഥാര്‍ എന്ന ചിത്രമാണ് ഈ വര്‍ഷം റിലീസ് ചെയ്തത്. ഇനി ധക്ക് ധക്ക്, സാം ബഹദൂര്‍ എന്നിങ്ങനെ രണ്ട് സിനിമകള്‍ കൂടി വരുന്നുണ്ട്. ലാല്‍ സിംഗ് ഛദ്ദയ്ക്ക് ശേഷം സലാം വെങ്കി എന്ന ചിിത്രത്തിലാണ് ആമിര്‍ അഭിനയിക്കുന്നത്. അതൊരു അതിഥി വേഷമാണെന്നാണ് അറിവ്.

  English summary
  Fatima Sana Shaikh To Get Hitched Soon? Actress Latest Social Media Post Goes Viral Among Fans. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X