അവന്‍ എന്റെ പിന്‍ഭാഗത്ത് നുള്ളി, അച്ഛന്‍ തൊട്ടടുത്ത് നില്‍പ്പുണ്ടായിരുന്നു; കസ്തൂരി നേരിട്ട ദുരനുഭവം

താരങ്ങളെ സംബന്ധിച്ച് സ്വകാര്യത എന്നത് കിട്ടാക്കനിയാണ്. എവിടെ പോയാലും ആരാധകരും ക്യാമറകളും ചുറ്റും കൂടും. അതുപോലെ തന്നെ സുരക്ഷിതത്വവും എന്നും വെല്ലുവിളി നേടുന്ന ഒന്നാണ്. ആള്‍ക്കൂട്ടത്തില്‍ വച്ച് അതിക്രമങ്ങള്‍ നേരിടേണ്ടി വന്നവരായി ഒരുപാട് താരങ്ങളുണ്ട്. ബോളിവുഡ് താരങ്ങള്‍ മുതല്‍ മലയാള സിനിമയിലെ നടിമാര്‍ക്കടക്കം ആള്‍ക്കൂട്ടത്തില്‍ നിന്നും മോശം അനുഭവമുണ്ടായിട്ടുണ്ട്. ഈയ്യടുത്ത് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ തനിക്കുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞതും വാര്‍ത്തയായിരുന്നു.

ഇപ്പോഴിതാ തനിക്കുണ്ടായ ദുരനുഭവം പങ്കുവെക്കുയാണ് നടി കസ്തൂരി. തൊണ്ണൂറുകളിലെ നിറസാന്നിധ്യമായിരുന്നു കസ്തൂരി. മലയാളത്തിലടക്കം നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം ടെലിവിഷനിലൂടെയാണ് കസ്തൂരി തിരികെയെത്തുന്നത്. ഇപ്പോള്‍ ടെലിവിഷന്‍ പരമ്പരകളില്‍ നിറ സാന്നിധ്യമാണ് കസ്തൂരി. ഈയ്യടുത്ത് നല്‍കിയൊരു അഭിമുഖത്തിലാണ് കസ്തൂരി തനിക്കുണ്ടായ ദുരനുഭവം പങ്കുവെക്കുന്നത്.

Kasthuri Shankar

താരങ്ങളുടെ സംഘടനയുടെ പരിപാടിയില്‍ വച്ചാണ് കസ്തൂരിയ്ക്ക് നേരെ ലൈംഗിക അതിക്രമമുണ്ടായത്. ''താരങ്ങളുടെ സംഘടന ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. ഞാനും ആ പരിപാടിയില്‍ പങ്കെടുത്തിരുന്നു. പരിപാടി കഴിഞ്ഞതും വലിയൊരു തിരക്കുണ്ടായി. ആരെ എന്നെ പിന്‍വശത്ത് നുള്ളിയതായി എനിക്ക് തോന്നി. ഇത് നടക്കുമ്പോള്‍ എന്റെ കൂടെ എന്റെ അച്ഛനുമുണ്ട്. ഞാന്‍ ഉടനെ തന്നെ അയാളുടെ കയ്യില്‍ കയറി പിടിച്ചു'' എന്നാണ് കസ്തൂരി പറയുന്നത്.

''അവനെ ഞാന്‍ മുന്നിലേക്ക് വലിച്ചു. അവന്‍ ചേച്ചി ചേച്ചി എന്നോട് ക്ഷമിക്കണം ക്ഷണം എന്ന് പറഞ്ഞ് കരഞ്ഞ് നിലവിളിച്ചു. '' എന്നാണ് കസ്തൂരി പറയുന്നത്. ഇത്തരത്തില്‍ ആള്‍ക്കൂട്ടത്തില്‍ വച്ച് മോശം അനുഭവം ഉണ്ടായ നടിമാര്‍ ഒരുപാടാണ്. ഇത്തരം സംഭവങ്ങള്‍ക്കെതിരെ പരസ്യമായി തന്നെ താരങ്ങള്‍ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരമാണ് കസ്തൂരി. സോഷ്യല്‍ മീഡിയയിലെ സൈബര്‍ ആക്രമണങ്ങളെക്കുറിച്ചും കസ്തൂരി സംസാരിക്കുന്നുണ്ട്.

എനിക്ക് സോഷ്യല്‍ മീഡിയയില്‍ ഒരുപാട് സുഹൃത്തുക്കളുണ്ട്. വളരെ അഗ്രസീവായി തന്നെ ആശയപരമായ സംവാദം നടത്താറുണ്ട്. സോഷ്യല്‍ മീഡിയയിലെ മിക്കവരും തങ്ങളുടെ വ്യക്തിജീവിതത്തില്‍ സമ്മര്‍ദ്ദം അനുഭവിക്കുന്നവരാണ്. തങ്ങളുടെ അമര്‍ഷം എവിടെ തീര്‍ക്കണം എന്നറിയില്ല. അതിനാണ് കമന്റ് ബോക്‌സില്‍ വന്ന് ബഹളമുണ്ടാക്കുന്നതെന്നാണ് കസ്തൂരി പറയുന്നത്.

Kasthuri Shankar

കഴിഞ്ഞ ദിവസം നയന്‍താരയെക്കുറിച്ചുള്ള പ്രസ്താവനയുടെ പേരിലും കസ്തൂരി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ലേഡി സൂപ്പര്‍സ്റ്റാറായി നയന്‍താരയെ അംഗീകരിക്കാനാകില്ലെന്നാണ് കസ്തൂരി പറഞ്ഞത്. പുരുഷ താരങ്ങളില്‍ രജിനികാന്ത് ആണ് ഏറ്റവും വലിയ താരം. അജിത്ത്, വിജയ്, കമല്‍ഹാസന്‍ എന്നിവരുണ്ടെങ്കിലും രജിനിയുടെ സ്ഥാനം ആര്‍ക്കും എടുത്ത് മാറ്റാന്‍ സാധിക്കില്ലെന്നും കസ്തൂരി പറഞ്ഞു. നടിമാരില്‍ ആരാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് ചോദിച്ചപ്പോള്‍ പഴയകാല നടിമാരായ കെപി സുന്ദരാംബാള്‍, വിജയശാന്തി എന്നിവരുടെ പേരായിരുന്നു താരം പറഞ്ഞത്.

കെപി സുന്ദരാംബാള്‍ അഭിനയിച്ച സിനിമകളില്‍ അവരെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോയത്. ഇന്നത്തെ നടിമാര്‍ ആ സവിശേഷത ആര്‍ക്കുമില്ലെന്നാണ് കസ്തൂരി അഭിപ്രായപ്പെടുന്നത്. മായ എന്ന സിനിമയില്‍ മാത്രമാണ് നയന്‍താരയ്ക്ക് അത്തരത്തിലൊരു വേഷം ചെയ്യാന്‍ പറ്റിയത്. മറ്റ് സിനിമകളൊന്നും നന്നായില്ലെന്നും കസ്തൂരി തുറന്നടിച്ചിരുന്നു. പിന്നാലെ താരത്തിനെതിരെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

More from Filmibeat

Read more about: kasthuri
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X