For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിജയ് ചിത്രത്തിന് ശേഷം അഭിനയം നിര്‍ത്തിയത് എന്തിന്? 12 വര്‍ഷങ്ങള്‍ക്ക് ശേഷം മാളവികയുടെ തിരിച്ചുവരവ്

  |

  ഒരുകാലത്ത് തമിഴിലെ തിരക്കേറിയ നടിയായിരുന്നു മാളവിക. അജിത്തിന്റെ നായികയായി ഉന്നൈ തേടി എന്ന ചിത്രത്തിലൂടെ 1999 ലായിരുന്നു അരങ്ങേറ്റം. രണ്ടായിരങ്ങളില്‍ വലിയ താരമായിരുന്ന മാളവിക. വിജയ് ചിത്രം കുരുവിയ്ക്ക് ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു മാളവിക. ഇപ്പോഴിതാ 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മാളവിക തിരികെ വരികയാണ്. ജീവ നായകനായ ഗോല്‍മാല്‍ എന്ന ചിത്രത്തിലൂടെയാണ് മാളവികയുടെ തിരിച്ചുവരവ്.

  കുറുമ്പ് നോട്ടവുമായി ശ്രുതി രജനികാന്ത്, ചിത്രം വൈറലാവുന്നു

  ടൈംസ് ഓഫ് ഇ്ന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ തിരിച്ചുവരവിനെക്കുറിച്ച് മാളവിക മനസ് തുറക്കുകയാണ്. എന്തുകൊണ്ടാണ് താന്‍ തിരികെ വരാന്‍ തീരുമാനിച്ചതെന്നും 12 വര്‍ഷം ഇടവേളയെടുക്കാനുള്ള കാരണം എന്താണെന്നും താരം പറയുകയാണ്. താരത്തിന്റെ വാക്കുകളിലേക്ക്.

  Malavika

  ആദ്യത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചപ്പോള്‍ ഞാന്‍ അഭിനയം നിര്‍ത്തിയതാണ്. 2008 ലായിരുന്നു അത്. കുരുവിയില്‍ വിജയ്‌ക്കൊപ്പമായിരുന്നു എന്റെ അവസാനത്തെ ഷോട്ട്. രണ്ട് വര്‍ഷത്തിനുള്ളില്‍ രണ്ടാമത്തെ കുഞ്ഞിനുണ്ടായി. രണ്ട് കുട്ടികളെ വളര്‍ത്തുന്ന തിരക്കുകൡലേക്ക് കടന്നു. അവരുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഞാന്‍ തയ്യാറായിരുന്നില്ല. പക്ഷെ ആ സമയത്തും എനിക്ക് ഓഫറുകള്‍ ലഭിച്ചിരുന്നു. കുറച്ച് ഓഫറുകള്‍ വന്നിരുന്നു. പക്ഷെ മിക്കതും സീരിയലുകളിലേക്കായിരുന്നു. സിനിമയായിരുന്നുവെങ്കില്‍ അത് നായകന്റെ സഹോദരിയോ ഞാന്‍ ഓക്കെ ആകാത്തതോ ആയിരുന്നു. ഞാന്‍ തിരിച്ചുവരന്നുണ്ടെങ്കില്‍ എന്റെ സമയം നഷ്ടപ്പെടുത്താതോ ആരാധകരെ നിരാശപ്പെടുത്താതോ ആയ റോളായിരിക്കണം എന്നായിരുന്നു.

  അവള്‍ തിരിച്ചുവന്നത് എത്ര ചെറിയ റോളിലൂടെയാണെന്ന് ആരാധകര്‍ പറയരുത്. ഈ സിനിമയെക്കുറിച്ച് ഞാന്‍ വളരെയധികം എക്‌സൈറ്റഡ് ആണ്. 12 വര്‍ഷത്തിന് ശേഷമുള്ള തിരിച്ചുവരവിന് വെറുതെയാകില്ല. ഞാന്‍ നായകന്റെ അമ്മയോ സഹോദരിയോ അല്ല. പ്രധാനപ്പെട്ട റോളാണ്. ശരിയായ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. കഥാപാത്രവും നിര്‍മ്മാണ കമ്പനിയും സംവിധായകനും കാസ്റ്റും എല്ലാം ശരിയാണ്. ഞാന്‍ ജീവയുടെ ബോസിന്റെ വേഷമാണ് ചെയ്യുന്നത്. അവള്‍ കരുത്തയായ സ്ത്രീയാണ്. സ്വതന്ത്ര്യയാണ്. വളരെ കാര്‍ക്കശ്യക്കാരിയാണ്. പിന്നെ, സിനിമ മുഴുനീള തമാശയാണ്. നല്ല രസമായിരിക്കും.

  അകന്നു നിന്ന സമയം വളരെ നല്ലതായിരുന്നു. സത്യത്തില്‍ എനിക്ക് കുട്ടികള്‍ വേണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. അമ്മയാകുന്നതിന്റെ സന്തോഷം ഒരു അവാര്‍ഡിനും നല്‍കാനാകില്ല. ഈ മാസം 25 ന് എന്റെ മകന് 13 വയസാകും. ഡിസംബറില്‍ മകള്‍ക്ക് 11 വയസാകും. വളരെ നല്ലൊരു സമയമായിരുന്നു ഇത്. പക്ഷെ ചിലപ്പോഴൊക്കെ ബോറടിച്ചിരുന്നുവെന്നും സത്യമാണ്. പ്രത്യേകിച്ചും ഈയ്യടുത്തൊക്കെ. കുട്ടികള്‍ വലുതാവുകയാണ്. അവര്‍ക്ക് ചിലപ്പോള്‍ ഞാന്‍ കൂടെ വേണമെന്നില്ല. അതുപോലുളള സമയത്ത് എനിക്ക് തിരിച്ചുവരാന്‍ തോന്നിയിരുന്നു. പക്ഷെ അപ്പോഴും ഒരു വര്‍ഷത്തേക്ക് മൊത്തം കമ്മിറ്റ് ചെയ്യാന്‍ പറ്റില്ലായിരുന്നു. എല്ലാ മാസവും മുംബൈയില്‍ നിന്നും വന്ന് ഇവിടെ 10 ദിവസം നില്‍ക്കേണ്ടി വരുമായിരുന്നു. എനിക്കത് ചെയ്യാന്‍ പറ്റില്ലായിരുന്നു. എന്റെ മക്കളുടെ ജീവിതത്തിലെ കാര്യങ്ങള്‍ നഷ്ടപ്പെടുത്താന്‍ സാധിക്കില്ലായിരുന്നു. അതവരുടെ പിടിഎ മീറ്റിംഗ് ആയാലും ശരി.

  'കുറച്ച് ദിവസം പുറകെ നടന്നു പിന്നെ ഒപ്പം നടന്നു', പ്രണയ കഥ വെളിപ്പെടുത്തി ആനന്ദ് നാരായൺ

  Recommended Video

  രാജാവിന്റെ മകന്‍ മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാര്‍ ആക്കിയ പോലെ കുറുപ്പ് ദുല്‍ഖറിനും ഗുണകരമാകും

  നേരത്തെ എനിക്ക് സെല്‍വയില്‍ നിന്നും മിക്ക ചാനലുകളില്‍ നിന്നും ഓഫറുകള്‍ വന്നിരുന്നു. പക്ഷെ ഈ കാരണങ്ങളാല്‍ ഞാന്‍ നിരസിക്കുകയായിരുന്നു. ഞാന്‍ കുട്ടികളെ ഉപേക്ഷിച്ച്, കുടുംബത്തെ ഉപേക്ഷിച്ച് ചെന്നൈയിലേക്ക് വരുന്നത് എന്റെ സമയവും പണവും നഷ്ടപ്പെടുത്തുന്ന ഒരുകാര്യത്തിന് വേണ്ടിയാകരുത്. അതുകൊണ്ടാണ് ഞാന്‍ വളരെ സെലക്ടീവായി തീരുമാനങ്ങളെടുത്തത്. സിനിമാ ലോകത്ത് എനിക്ക് കൂടുതല്‍ അടുപ്പമുള്ളത് റീമ സെന്നുമായാണ്. ഞങ്ങള്‍ എല്ലാ ദിവസും സംസാരിക്കാറുണ്ട്. ഖുശ്ബു, മീന, സംഗീത, നദിയ എന്നിവരുമായും ബന്ധമുണ്ട്.

  Read more about: malavika
  English summary
  Viral: Malavika Opens Up Why She Stopped Acting After Vijay's Kuruvi And Her Comeback
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X