ഒരേസമയം നാല് സ്ത്രീകളുമായി ബന്ധം, ചോര വന്നാലും തല്ലും; ഭര്‍ത്താവിന്റെ പീഡനത്തെക്കുറിച്ച് വൈറല്‍ നടി

ഫോട്ടോഷൂട്ടുകള്‍ സാധാരണമാണ്. ചിലതൊക്കെ വൈറലുമാണ്. അല്‍പ്പം വെറൈറ്റിയായിട്ടുള്ള ഫോട്ടോഷൂട്ടുകളാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. എന്നാല്‍ സമീപകാലത്ത് ഇതുപോലെ ചര്‍ച്ചയായി മാറിയൊരു ഫോട്ടോഷൂട്ട് വേറെയുണ്ടാകില്ല. കല്യാണത്തിനും ഗര്‍ഭകാലത്തുമൊക്കെ ഫോട്ടോഷൂട്ടുകള്‍ നമ്മള്‍ ഒരുപാട് കണ്ടിട്ടുണ്ട്. പക്ഷെ വിവാഹ മോചനം ആഘോഷിക്കാനൊരു ഫോട്ടോഷൂട്ട് നടത്തുന്നത് അതാദ്യമായിട്ടായിരുന്നു.

ടെവിഷന്‍ താരം ശാലിനിയായിരുന്നു തന്റെ വിവാഹ മോചനം ഫോട്ടോഷൂട്ട് നടത്തി ആഘോഷിച്ചത്. മുള്ളം മലരും എന്ന പരമ്പരയിലൂടെയാണ് ശാലിനി താരമാകുന്നത്. തനിക്ക് ഭര്‍ത്താവില്‍ നിന്നും നേരിടേണ്ടി വന്ന പീഡനങ്ങളാണ് വിവാഹ മോചനം ഇങ്ങനെ ആഘോഷിക്കാന്‍ ശാലിനിയെ പ്രേരിപ്പിച്ചത്. ഇപ്പോഴിതാ ശാലിനി തനിക്ക് നേരിടേണ്ടി വന്ന ക്രൂര പീഡനങ്ങളെ കുറിച്ച് മനസ് തുറക്കുകയാണഅ. ഗലാട്ട പിങ്ക് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്.

shalini

താന്‍ അഭിനയത്തിലേക്ക് കടക്കുന്നത് 2012-13 കാലഘട്ടത്തിലാണ്. തുടക്കം സിനിമയിലൂടെയായിരുന്നു. പിന്നീട് ടെലിവിഷനിലെത്തി. നിരവധി പരമ്പരകളും ടിവി ഷോകളും ചെയ്തു. തുടര്‍ന്നായിരുന്നു വിവാഹം. മാട്രിമോണിയലിലൂടെ വീട്ടുകാരാണ് വരനെ കണ്ടെത്തിയത്. പക്ഷെ ആ വിവാഹത്തിന് മൂന്ന് മാസമേ ആയുസുണ്ടായിരുന്നുള്ളൂ. തുടര്‍ന്ന് തന്റെ ശ്രദ്ധ കരിയറിലായെന്നാണ് ശാലിനി പറയുന്നത്.

താന്‍ കരിയറിന്റെ തിരക്കിലേക്ക് കടന്നു. മാസം ഒരു ലക്ഷം രൂപ വരെ സമ്പാദിക്കാന്‍ തുടങ്ങി. ആ സമയത്ത് ഒരു ഗള്‍ഫ് പരിപാടിയില്‍ അവതാരകയായി. അവിടെ വച്ചായിരുന്നു റിയാസിനെ പരിചയപ്പെട്ടത്. അത് നല്ലൊരു സൗഹൃദത്തിന്റെ തുടക്കമായിരുന്നു. താന്‍ വിവാഹിതനാണെന്നും ഇപ്പോള്‍ വേര്‍ പിരിഞ്ഞാണ് കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. അധികം വൈകാതെ ആ ബന്ധം പ്രണയത്തിലേക്ക് എത്തിയെന്നും ശാലിനി പറയുന്നു.

റിയാസിന് താല്‍പര്യം ലിവിംഗ് റിലേഷന്‍ഷിപ്പിലായിരുന്നു. എന്നാല്‍ വിവാഹം അല്ലാതെ അമ്മ സമ്മതിക്കില്ലെന്ന് താന്‍ പറഞ്ഞു. ഇതോടെ അയാളുടെ വിശ്വാസം പ്രകാരം വേണമെന്നായി. അതിനായി താന്‍ മതം മാറി. വിവാഹത്തിന്റെ പുതുമോടിയില്‍ തന്നെ പക്ഷെ തനിക്ക് ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നുവെന്നാണ് ശാലിനി തുറന്നു പറയുന്നത്.

റിയാസ് മദ്യത്തിന് അടിമയായിരുന്നു. കുടിച്ചാല്‍ പിന്നെ അയാള്‍ അയാളേയല്ല. പലപ്പോഴും പൊതുസ്ഥലത്തു വച്ച് തല്ലും വഴക്കും കിട്ടിയിട്ടുണ്ടെന്നും താരം പറയുന്നു. പരസ്യമായി കാലു പിടിപ്പിക്കുകയും തല്ലുകയും ചെയ്തു. രക്തം വരുന്നത് വരെ തല്ലും. എന്നാലും നിര്‍ത്തില്ല. പിന്നെ തല്ലുക എന്നെ കൊണ്ട് രക്തം വരുന്നത് വരേ തല്ലിച്ചില്ലേ എന്ന് ചോദിച്ചാകും അടിയെന്നാണ് ശാലിനി പറയുന്നത്.

സിനിമ-സീരിയല്‍ മേഖലയിലുള്ളവര്‍ക്ക് കുടുംബ ജീവിതമില്ല, കെട്ടി നാലാം നാള്‍ ഡിവോഴ്‌സ് ആണെന്നാണ് പറയുന്നത്. ഇതാണെങ്കില്‍ തന്റെ രണ്ടാമത്തെ വിവാഹവും. അതിനാല്‍ ഇതും അവസാനിപ്പിച്ചാല്‍ തന്നെ സമൂഹവും ബന്ധുക്കളുമെല്ലാം കുറ്റം പറയുമെന്ന് കരുതി. ആ പേടി കാരണമായിരുന്നു എല്ലാം സഹിച്ചത്. പിന്നെ കരുതി ഒരു കുഞ്ഞ് ജനിച്ചാല്‍ അയാളുടെ സ്വഭാവത്തിന് മാറ്റം വരുമെന്ന്. എന്നാല്‍ കുഞ്ഞ് ജനിച്ചിട്ടും ഒന്നും മാറിയില്ലെന്നും ശാലിനി പറയുന്നു.

കുഞ്ഞ് ജനിച്ചതിന് ശേഷവും തല്ല് തീര്‍ന്നില്ല. പ്രസവത്തിന് ശേഷം ദുബായിലേക്ക് കൂട്ടിക്കൊണ്ടു പോകുമ്പോള്‍ തന്നെ കുഞ്ഞിന്റെ മുന്നിലിട്ട് തല്ലരുത് എന്ന് താന്‍ പറഞ്ഞിരുന്നു. എന്നിട്ടും കുഞ്ഞ് നോക്കി നില്‍ക്കെ തന്നെ തല്ലി. കുഞ്ഞ് കരഞ്ഞത് പോലും ഗൗനിച്ചില്ല. ഇതോടെ താന്‍ തിരിച്ചു തല്ലിയെന്നാണ് ശാലിനി പറയുന്നത്. ഇതോടെ അയാള്‍ കുംഭകോണത്തെ സ്വന്തം വീട്ടിലേക്ക് പോന്നു. പിന്നീട് പ്രശ്‌നം തീര്‍ക്കാനായി തന്നെ നാട്ടിലേക്ക് തിരിച്ചു വിളിച്ചു. എന്നാല്‍ നാട്ടിലെത്തിയപ്പോഴും പ്രശ്‌നങ്ങള്‍ തുടര്‍ന്നു.

അയാളുടെ ആദ്യ ഭാര്യ അയാളുടെ കൂടെ തന്നെയായിരുന്നു താമസിച്ചിരുന്നത്. അവര്‍ വിവാഹ മോചിതരായിരുന്നില്ല. പിന്നേയും പ്രശ്‌നങ്ങളായി. കുഞ്ഞ് അയാളുടേത് അല്ലെന്ന് അയാളുടെ അമ്മ പറഞ്ഞു. സംഭവം പോലീസ് കേസായി. അപ്പോള്‍ അയാള്‍ കുട്ടി തന്റേതാണെന്ന് സമ്മതിച്ചു. ഇത്രയൊക്കെ നടന്നിട്ടും താന്‍ അയാള്‍ക്ക് കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന പരിഗണന നല്‍കിയിരുന്നുവെന്നാണ് ശാലിനി പറയുന്നത്.

shalini

അയാളത് മുതലെടുത്തു. വേറെ ആരുമായെങ്കിലും പ്രശ്‌നമുണ്ടാക്കുമ്പോള്‍ തന്നെ വിളിക്കാന്‍ തുടങ്ങി. അയാളുടെ ഭാര്യയാണെന്ന പേരില്‍ പലരും പ്രശ്‌ന പരിഹാരത്തിനായി തന്നെ കാണാന്‍ വന്നിരുന്നുവെന്നാണ് ശാലിനി പറയുന്നത്. അയാളുടെ ശല്യം സഹിക്കാന്‍ പറ്റാതെ വന്നതോടെ താന്‍ വിവാഹ മോചനത്തിലേക്ക് എത്തുകയായിരുന്നുവെന്നാണ് ശാലിനി പറയുന്നത്. എന്നാല്‍ തരില്ലെന്ന വാശിയിലായിരുന്നു അയാള്‍. കുറേ കളിപ്പിച്ചുവെന്നും താരം പറയുന്നു.

തന്റെ ഭര്‍ത്താവിന് തന്റെ അറിവില്‍ തന്നെ കൂടാതെ നാല് സ്ത്രീകളുമായി ബന്ധമുണ്ടെന്നും ശാലിനി പറയുന്നു. അച്ഛനില്ലാത്ത സ്ത്രീകളെ നോക്കി പിടിച്ചാണ് അയാള്‍ പറ്റിക്കുന്നത്. അയാളുടെ നാട്ടില്‍ ഭര്‍ത്താവും കുഞ്ഞുമായി കഴിയുന്ന ഒരു സ്ത്രീയെ പറ്റിച്ചു ബന്ധം പുലര്‍ത്തിയിരുന്നു എന്നാണ് ശാലിനി വെളിപ്പെടുത്തുന്നത്. പിന്നീടായിരുന്നു അയാളുടെ ആദ്യവിവാഹം. അത് പിരിയാതെ തന്നെ തന്നെ വിവാഹം കഴിച്ചുവെന്നും താരം പറയുന്നു. താനുമായി ബന്ധമുള്ളപ്പോള്‍ തന്നെ ഗായത്രി എന്നൊരു സ്ത്രീയുമായും അയാള്‍ക്ക് ബന്ധമുണ്ടായിരുന്നുവെന്നും ശാലിനി ആരോപിക്കുന്നുണ്ട്.

More from Filmibeat

Read more about: shalini ശാലിനി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X