ബ്രാ സൈസ് എത്രയാണ്? അശ്ലീല കമന്റിട്ടവന് ചുട്ട മറുപടി നല്‍കി പ്രിയ ഭവാനി ശങ്കര്‍
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങളെ സംബന്ധിച്ച് ആരാധകരേയും പോസിറ്റീവ് കമന്റുകളേയും മാത്രമല്ല അഭിമുഖീകരിക്കേണ്ടി വരിക. പലപ്പോഴും തങ്ങള്‍ക്കെതിരായ വിമര്‍ശനങ്ങളേയും അശ്ലീല കമന്റുകളേയുമൊക്കെ അവര്‍ക്ക് നേരിടേണ്ടി വരും. താരങ്ങളുടെ ശരീരത്തെക്കുറിച്ചടക്കം അശ്ലീല കമന്റുകള്‍ ഇടാനും സന്ദേശങ്ങള്‍ അയക്കാനുമൊന്നും യാതൊരു മടിയുമില്ലാത്ത വലിയൊരു വിഭാഗം ആളുകള്‍ സോഷ്യല്‍ മീഡിയയിലുണ്ട്.
ഇത്തരം ആളുകളെ തുറന്ന് കാണിക്കുക എന്നതാണ് അവരെ നേരിടാനുള്ള മറുപടി. കാലം എത്രയൊക്കെ പുരോഗമിച്ചുവെന്ന് പറഞ്ഞാലും ഞരമ്പു രോഗികളെ ഇല്ലാതാക്കുക അസാധ്യമാണെന്നതിന്റെ തെളിവാണ് സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്ന ഇത്തരം സംഭവം. ഇപ്പോഴിതാ തനിക്ക് അശ്ലീല സന്ദേശം അയച്ചയാള്‍ക്ക് നടി പ്രിയ ഭവാനി ശങ്കര്‍ നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്.

ടെലിവിഷനില്‍ നിന്നും സിനിമയിലേക്ക് ചുവടുവച്ച താരമാണ് പ്രിയ ഭവാനി ശങ്കര്‍. ടെലിവിഷന്‍ വാര്‍ത്താ അവതാരകയായി കരിയര്‍ ആരംഭിച്ച പ്രിയ ഭവാനി ഇന്ന് തമിഴിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ്. ഇതിനോടകം തന്നെ നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമകാന്‍ പ്രിയയ്ക്ക് സാധിച്ചു. സൂപ്പര്‍ താര ചിത്രങ്ങളടക്കം അണിയറയിലുമുണ്ട്.
സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് പ്രിയ. ഇപ്പോഴിതാ തന്നോട് മോശമായി പെരുമാറിയ വ്യക്തിയ്ക്ക് പ്രിയ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. പതിവ് പോലെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു പ്രിയ. ഇതിനിടെയാണ് ഒരാള്‍ അശ്ലീല ചോദ്യവുമായി എത്തിയത്.
നിങ്ങളുടെ ബ്രായുടെ സൈസ് എത്രയാണ് എന്നാണ് ഒരാള്‍ ചോദിച്ചത്. ഇതിന് പ്രിയ ഭവാനി ശങ്കര്‍ നല്‍കിയ മറുപടിയാണ് കയ്യടി നേടുന്നത്. ''34 ഡി ആണ് ബ്രോ. സ്തനങ്ങള്‍ ഞാന്‍ വേറെ ഗ്രഹത്തില്‍ നിന്നും വാങ്ങിയതൊന്നുമല്ല. നിങ്ങളുടെ ജീവിതത്തിലുള്ള സ്ത്രീകള്‍ക്കും ഇതുണ്ട്. അവരുടെ ടീഷര്‍ട്ടിലൂടേയും ചൂഴ്ന്നു നോക്കിയാല്‍ കാണാനാകും. അതിന് ആശംസകള്‍'' എന്നായിരുന്നു പ്രിയയുടെ മറുപടി.
താരത്തിന് കയ്യടിയുമായി സോഷ്യല്‍ മീഡിയ എത്തുകയാണ്. ഇത്തരക്കാര്‍ക്ക് ഇതു തന്നെയാണ് മറുപടി നല്‍കേണ്ടത് എന്നാണ് ആരാധകര്‍ പറയുന്നത്. പ്രിയയ്ക്ക് പിന്തുമയുമായി ധാരാളം പേരാണ് എത്തുന്നത്.അതേസമയം ഇത്തരക്കാരെ ഗൗനിക്കേണ്ടതില്ലെന്നും എന്തെങ്കിലും കാണിച്ച് പ്രശസ്തരാകാന്‍ ശ്രമിക്കുന്നവരാണെന്നും മറ്റ് ചിലര്‍ പറയുന്നുണ്ട്.

ടെലിവിഷന്‍ ചാനലില്‍ വാര്‍ത്താ അവതാരകയായിട്ടാണ് പ്രിയ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് ടെലിവിഷന്‍ പരമ്പരകളിലേക്ക് എത്തുകയായിരുന്നു. കല്യാണം മുതല്‍ കാതല്‍ വരെ എന്ന പരമ്പരയാണ് പ്രിയയെ താരമാക്കുന്നത്. 2017 ല്‍ മേയാദ മാന്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറി. ഈ ചിത്രത്തിലെ പ്രകടനം കയ്യടി നേടുകയും പ്രിയയെ തേടി പുരസ്‌കാരങ്ങള്‍ എത്തുകയും ചെയ്തു.
പിന്നീട് കടൈക്കുട്ടി സിംഗം, മോണ്‍സ്റ്റര്‍, മാഫിയ, ഓ മനപ്പെണ്ണേ, കുരുതി ആട്ടം, ബൊമ്മെ, തിരുച്ചിട്രമ്പലം, അഗിലന്‍, പത്ത് തല തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ഇതിനിടെ ടൈം എന്ന ബ്രോയിലൂടെ വെബ് സീരീസ് ലോകത്തേക്കും പ്രിയ ഭവാനി ശങ്കര്‍ എത്തി. ഇന്ത്യന്‍ 2 ആണ് പ്രിയയുടെ അണിയറയില്‍ ഒരുങ്ങുന്ന സിനിമ. പിന്നാലെ വിശാല്‍ നായകനായ ചിത്രവും അണിയറയിലുണ്ട്. തെലുങ്ക് വെബ് സീരീസും ഒരുങ്ങുന്നുണ്ട്.


Click it and Unblock the Notifications