വിജയേയും രജനീകാന്തിനെയും അവഗണിച്ചോ? നയൻതാരയോട് കലിപ്പിൽ ആരാധകർ

തമിഴകത്തെ ഏറ്റവും വലിയ നായികയാണ് നയൻ‌താര. ആരാധകരുടെ കാര്യത്തിലാണെങ്കിലും താരമൂല്യത്തിലാണെങ്കിലും മറ്റാരേക്കാളും മുന്നിലാണ് നയൻതാരയുടെ സ്ഥാനം. സിനിമയിലെത്തുന്ന ഏതൊരാളും കൊതിക്കുന്ന കരിയർ ​ഗ്രാഫാണ് നയൻതാരയുടേത്. 20 വർഷങ്ങൾക്ക് മുൻപ് ടെലിവിഷൻ അവതാരകയായി കരിയർ ആരംഭിച്ച നയൻതാരയാണ് ഇന്ന് ഷാരൂഖ് ഖാന്റെ നായികയായി ബോളിവുഡിലടക്കം തിളങ്ങി നിൽക്കുന്നത്.

ഒപ്പം വന്നവരും ശേഷം വന്നവരുമായ പല നടിമാരുടെയും മാർക്കറ്റ് മൂല്യം ഇതിനിടെ ഇടിഞ്ഞു. ചിലർ സിനിമ തന്നെ ഉപേക്ഷിച്ചു. എന്നാൽ വന്നപ്പോഴുള്ള അതേ ആവേശത്തോടെ അല്ലെങ്കിൽ അതിനേക്കാൾ ആവേശത്തോടെ ഇന്നും സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് നയൻ‌താര. ദീർഘകാലം ഇൻഡസ്ട്രിയിൽ നിൽക്കണമെന്ന് ഉറച്ച് തന്നെയാണ് നയൻതാര മുന്നോട്ട് നീങ്ങുന്നത്. അതിനു വേണ്ട മുൻകരുതലുകൾ എല്ലാം നടി സ്വീകരിക്കുന്നുണ്ട്.

Nayanthara

അനാവശ്യമായി പൊതുവിടങ്ങളിലോ അഭിമുഖങ്ങളിലോ വരില്ലെന്ന് വർഷങ്ങൾക്ക് മുന്നേ തീരുമാനമെടുത്ത ആളാണ് നയൻ‌താര. തുടർച്ചയായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയാൽ അവർക്ക് ചിലപ്പോൾ മടുപ്പ് തോന്നുമെന്നാണ് അധികം മീഡിയക്ക് മുന്നിൽ വരാത്തതിന് കാരണമായി നയൻ‌താര പറഞ്ഞത്. ഇതിന്റെ ഭാഗമായി സോഷ്യൽ മീഡിയയിൽ നിന്ന് പോലും അകന്നു നിൽക്കുകയായിരുന്നു താരം. എന്നാൽ ദിവസങ്ങൾക്ക് മുൻപ് നയൻ‌താര ആ തീരുമാനം മാറ്റി, ഇൻസ്റ്റാഗ്രാമിൽ സാന്നിധ്യം അറിയിച്ചു.

മക്കളായ ഉയിരിനും ഉലകത്തിനും ഒപ്പമുള്ള വീഡിയോ പങ്കുവച്ച് മാസ്സായിട്ടായിരുന്നു നയൻതാരയുടെ എൻട്രി. തൊട്ടു പിന്നാലെ ജവാന്റെ ട്രെയിലറും പങ്കുവച്ച് നയൻ‌താര വരവ് ഗംഭീരമാക്കി. വലിയ സ്വീകാര്യതയാണ് നയൻതാരയുടെ ഇൻസ്റ്റാഗ്രാം എൻട്രിക്ക് ലഭിച്ചത്. ഇൻസ്റ്റാഗ്രാമിലേക്ക് വൺ ഒരാഴ്ച പിന്നിടുമ്പോൾ താരത്തിന്റെ ഫോളോവേഴ്സിന്റെ എണ്ണം മൂന്ന് മില്യൺ പിന്നിട്ടിരിക്കുകയാണ്. എന്നാൽ 22 പേരെ മാത്രമാണ് നയൻ‌താര ഫോളോ ചെയ്യുന്നത്.

ഇത് സംബന്ധിച്ച ചർച്ചകളാണ് ഇപ്പോൾ തമിഴ് ആരാധകർക്കിടയിൽ നടക്കുന്നത്. നടിമാരായ മഞ്ജു വാര്യർ, പാർവതി, അപർണ ബാലമുരളി, ഐശ്വര്യ ലക്ഷ്മി, ആലിയ ഭട്ട്, ദീപിക പദുക്കോൺ, കത്രീന കൈഫ്, സാമന്ത, ഹോളിവുഡ് നടി ജെന്നിഫർ ആനിസ്റ്റൺ എന്നിവരെയും ഷാരൂഖ് ഖാനെയും ഫോളോ ചെയ്യുമ്പോൾ വിജയേയും രജനീകാന്തിനെയും പോലുള്ള താരങ്ങളെ നയൻ‌താര പിന്തുടരുന്നില്ലെന്നത് ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്. എന്തുകൊണ്ടാണ് ഇവരെ ഫോളോ ചെയ്യാത്തതെന്ന് ആരാധകർ ചോദിക്കുന്നു.

നേരത്തെ മഞ്ജു വാര്യർ ഫോളോ ചെയ്‌തിട്ടും നയൻതാര തിരിച്ചു ഫോളോ ചെയ്യാത്തത് മലയാളികൾക്കിടയിൽ ചർച്ചയായിരുന്നു. എന്നാൽ ഇന്നലെ ജവാന് ആശംസകൾ നേർന്ന് മഞ്ജു വാര്യർ സ്റ്റോറി പങ്കുവച്ചതിന് പിന്നാലെ നയൻ‌താര മഞ്ജുവിനെ ഫോളോ ചെയ്തു. എന്റെ പ്രിയപ്പെട്ട സൂപ്പര്‍സ്റ്റാറിന് എല്ലാ ആശംസകളും നേരുന്നു എന്നാണ് മഞ്‍ജു വാര്യര്‍ കുറിച്ചത്. കടുത്ത ആരാധികയായ താൻ ജവാൻ സിനിമ കാണാൻ കാത്തിരിക്കുന്നു എന്നും മഞ്‍ജു വാര്യര്‍ എഴുതി.

പിന്നാലെ മറുപടിയുമായി നയൻതാരയും എത്തി. വളരെ സ്വീറ്റാണ് താങ്കള്‍ എന്ന് പറഞ്ഞ നയൻതാര നന്ദിയും രേഖപ്പെടുത്തി. തുടർന്നാണ് നയൻ‌താര മഞ്ജുവിനെ ഫോളോ ചെയ്തത്. തമിഴ് സിനിമയാണ് നയൻതാരയുടെ തട്ടകമെങ്കിലും നടി ഫോളോ ചെയ്യുന്ന നടിമാരിൽ ഏറെയും മലയാളികളാണെന്നത് ശ്രദ്ധേയമാണ്. ഇവരെയെല്ലാം ഓരോ ദിവസങ്ങളിലായാണ് താരം ഫോളോ ചെയ്തത്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിൽ നയൻതാര മറ്റുതാരങ്ങളെയും ഫോളോ ചെയ്തേക്കാമെന്നാണ് ആരധകരുടെ വിശ്വാസം.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X