ദിവസവും മദ്യവും സിഗരറ്റും മട്ടണും വേണമായിരുന്നു; സ്നേഹം കൊണ്ട് അവൾ ദുശ്ശീലങ്ങളെല്ലാം മാറ്റിയെന്ന് രജനീകാന്ത്!

തമിഴകത്തിന്റെ എന്നല്ല ഇന്ത്യന്‍ സിനിമയുടെ തന്നെ സൂപ്പര്‍ താരമാണ് രജനീകാന്ത്. സ്റ്റൈൽ മന്നൻ, ആക്ഷൻ കിങ് എന്നിങ്ങനെ വിശേഷണങ്ങൾ ഏറെയാണ് താരത്തിന്. പതിറ്റാണ്ടുകളായി തെന്നിന്ത്യന്‍ സിനിമയെ മുന്നില്‍ നിന്നു നയിക്കുകയാണ് തലൈവര്‍. ഇന്ത്യൻ സിനിമയിലെ തന്നെ പകരക്കാരില്ലാത്ത ഇതിഹാസമായി നടൻ മുന്നേറുകയാണ്.

രജനികാന്ത് എന്ന താരത്തിന്റെ ഇന്നറിയുന്ന സൂപ്പര്‍ സ്റ്റാറിലേക്കുള്ള വളര്‍ച്ചയില്‍ അദ്ദേഹത്തിന് ഒപ്പം നിന്ന അതിൽ പ്രധാന പങ്കുവഹിച്ച ഒരാളാണ് അദ്ദേഹത്തിന്റെ ഭാര്യ ലത. കഴിഞ്ഞ 41 വര്‍ഷമായി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് ഇരുവരും. സിനിമ പോലെ തന്നെ ആയിരുന്നു രജനിയുടേയും ലതയുടേയും പ്രണയകഥയും.

രജനി ഭാര്യ ലതയെ കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്

നടന്റെ അഭിമുഖം എടുക്കാൻ വന്ന ലതയെ ആദ്യ കാഴ്ചയിൽ തന്നെ രജനിക്ക് ഇഷ്ടമാവുകയായിരുന്നു. പിന്നീട് വിവാഹാഭ്യർത്ഥന നടത്തി വീട്ടുകാരുടെ സമ്മതത്തോടെ രജനി 1981 ൽ ലതയെ താലി ചാർത്തുകയായിരുന്നു. ഇപ്പോഴിതാ, രജനി ഭാര്യ ലതയെ കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. തന്റെ ആരോഗ്യകരമായ ജീവിതത്തിന്റെ ക്രെഡിറ്റ് ഭാര്യയ്ക്ക് നൽകുകയാണ് നടൻ.

താൻ ബസ് കണ്ടക്ടറായിരുന്ന സമയത്ത് തനിക്ക് ധാരാളം ദുശ്ശീലങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ അതെല്ലാം മാറ്റിയെടുത്തത് ഭാര്യ ലതയാണെന്നുമാണ് നടൻ പറഞ്ഞത്. ഭാര്യാ സഹോദരനും നടനും നാടകകൃത്തുമായ വൈ ജി മഹേന്ദ്രയ്ക്ക് ഒപ്പം ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് രജനി ഇക്കാര്യം പറഞ്ഞത്.

ഞാൻ ബസ് കണ്ടക്ടറായിരുന്നപ്പോൾ

'വൈ ജി മഹേന്ദ്രയെക്കുറിച്ച് ഞാൻ എന്താണ് പറയേണ്ടത്? ലതയെ എനിക്ക് പരിചയപ്പെടുത്തിയതും വിവാഹം കഴിച്ചു തന്നതും അദ്ദേഹമാണ്. എനിക്ക് ഇപ്പോൾ 73 വയസ്സായി. എന്റെ ഈ ആരോഗ്യത്തിന് കാരണം ഭാര്യയാണ്. ഞാൻ ബസ് കണ്ടക്ടറായിരുന്നപ്പോൾ, ചില മോശം കൂട്ടുകെട്ടുകൾ കാരണം, എനിക്ക് ഒരുപാട് ദുശ്ശീലങ്ങൾ ഉണ്ടായിരുന്നു,'

'അന്നൊക്കെ ഞാൻ ദിവസവും രണ്ടുനേരം മട്ടൺ കഴിക്കുമായിരുന്നു. എന്നും മദ്യപിക്കുമായിരുന്നു, എത്ര സിഗരറ്റാണ് വലിച്ച് കൂട്ടിയതെന്ന് ഒരുപിടിയുമില്ല. സിനിമയിൽ വന്നതിനു ശേഷം പണവും പ്രശസ്തിയും കൂടിയപ്പോൾ ഇതൊക്കെ എത്രത്തോളം വർധിച്ചിട്ടുണ്ടാവുമെന്ന് ഒന്ന് സങ്കൽപ്പിച്ച് നോക്കൂ. ദിവസവും രാവിലെ എനിക്ക് മട്ടണും അപ്പവും ചിക്കനും കഴിക്കണം. വെജിറ്റേറിയൻ ആയവരെയൊക്കെ ഞാൻ പുച്ഛത്തോടെയാണ് കണ്ടിരുന്നത്,'

സിഗരറ്റ്, മദ്യം, മാംസം ഇതൊരു അപകടം പിടിച്ച കോമ്പിനേഷനാണ്

'അവരൊക്കെ എന്താണ് ഈ കഴിക്കുന്നതെന്ന് ഞാൻ അത്ഭുതപ്പെടുമായിരുന്നു. സത്യം പറഞ്ഞാൽ, സിഗരറ്റ്, മദ്യം, മാംസം ഇതൊരു അപകടം പിടിച്ച കോമ്പിനേഷനാണ്. നിയന്ത്രണമില്ലാതെ ഇതെല്ലാം കഴിക്കുന്നവർ 60 വയസിനപ്പുറം ആരോഗ്യത്തോടെ ജീവിച്ചിട്ടില്ല. 60 വയസ്സ് തികയുന്നതിന് മുമ്പ് തന്നെ പലർക്കും ആരോഗ്യപ്രശ്നങ്ങൾ വരും. അതിന് ഒരുപാട് ഉദാഹരണങ്ങളുണ്ട്, ആരെയും പേരെടുത്ത് പറയുന്നില്ല,'

'ഭാര്യ എന്നെ സ്നേഹം കൊണ്ട് മാറ്റിയെടുത്തു. സ്നേഹം കൊണ്ടും ഡോക്ടർമാരുടെ സഹായത്തോടെയും അവളെന്റെ ജീവിതത്തെ ചിട്ടയിലാക്കി. അതിന് വൈ ജി മഹേന്ദ്രനോട് നന്ദി പറയുന്നു,' രജനികാന്ത് പറഞ്ഞു.

ഇതൊക്കെ നടന്റെ ആരാധകരെ സ്വാധീനിച്ചിട്ടുണ്ട്

സിഗരറ്റ് വലിക്കുന്നതൊക്കെ ഒരുകാലത്ത് രജനീകാന്തിന്റെ സ്റ്റൈലിന്റെ ഭാഗമായിരുന്നു. നിരവധി ചിത്രങ്ങളിൽ സിഗരറ്റ് രംഗങ്ങളിലൂടെ രജനി ആരാധകരുടെ കയ്യടി നേടിയിട്ടുണ്ട്. ഇതൊക്കെ നടന്റെ ആരാധകരെ സ്വാധീനിച്ചിട്ടുണ്ടെന്ന് പറയുന്നതിലും തെറ്റില്ല. എന്നാൽ അടുത്തിടെയായി സിനിമകളിലും സിഗരറ്റിനോട് നോ പറയാൻ രജനി ശ്രദ്ധിച്ചിട്ടുണ്ട്.

ഈ ശീലം പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്ന് രജനീകാന്ത് തീരുമാനിച്ചിരുന്നു

2005 ൽ ഇറങ്ങിയ ചന്ദ്രമുഖി മുതൽ ഈ ശീലം പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്ന് രജനീകാന്ത് തീരുമാനിച്ചിരുന്നു. പേട്ടയിൽ വിജയ് സേതുപതിയുടെ സിഗരറ്റിൽ നിന്ന് വലിച്ചെടുക്കുന്ന സീൻ കാണിക്കുന്നുണ്ടെങ്കിലും, 'ഇത് ആരോഗ്യത്തിന് നല്ലതല്ല. അനുഭവത്തിൽ നിന്ന് വരുന്നതാണ്,' എന്ന് കഥാപാത്രം പറയുന്നുണ്ട്. അതുപോലെ, കാലയിൽ ഒരു പാട്ടിൽ രജനീകാന്ത് മദ്യപിക്കുന്നത് കാണിക്കുന്നുവെങ്കിലും പിന്നീട് വരുന്ന സീനിൽ മദ്യത്തിനെതിരെ പറയുന്നുണ്ട്.

Read more about: rajinikanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X