പെൺകുട്ടിക്കൊപ്പമുള്ള വീഡിയോയുമായി സംഗീത; ഇതാണോ ആദ്യ ബന്ധത്തിലെ മകൾ?, മറുപടി നൽകി താരം!

തമിഴ് സിനിമാ ലോകത്ത് ഏറെ ചർച്ചയായ വിവാഹമാണ് നടൻ റെഡിൻ കിങ്‍സ്‌ലിയുടേത്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് സീരിയൽ നടി സംഗീതയെ നടൻ വിവാഹം ചെയ്തത്. ആരാധകരെയെല്ലാം ഞെട്ടിച്ചുകൊണ്ട് തീർത്തും അപ്രതീക്ഷിതമായാണ് ഇവരുടെ വിവാഹവാർത്ത പുറത്തുവന്നത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. എന്നാൽ ഇവരുടെ പ്രണയമോ, വിവാഹ തീരുമാനമോ അടുത്ത സുഹൃത്തുക്കൾ അല്ലാതെ മറ്റാരും അറിഞ്ഞിരുന്നില്ല.

വിവാഹ ചിത്രങ്ങൾ പുറത്തുവിട്ട കിങ്സ്ലിയുടെ സുഹൃത്ത് സതീഷാണ് ഇവരുടെ പ്രണയവിവാഹത്തെ കുറിച്ച് ആദ്യമായി മാധ്യമങ്ങളോട് പറഞ്ഞത്. എല്‍കെജി പോലുള്ള സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചതിന് ശേഷമാണ് ഇരുവരും പരിചയപ്പെട്ടതും പ്രണയത്തിലായതും. ഒടുവിൽ വിവാഹം പോലും വേണ്ടെന്ന് പറഞ്ഞിരുന്ന കിങ്സ്ലി സംഗീതയെ ജീവിതസഖിയാക്കുകയായിരുന്നു. വിവാഹ വാർത്ത പുറത്തു വന്നതിന് പിന്നാലെ നിരവധി അഭ്യൂഹങ്ങളാണ് ഇവരുടെ ബന്ധത്തെ കുറിച്ച് ഉയർന്നത്.

Redin Kingsley, Sangeetha

46-കാരനായ കിങ്സ്ലി 34-കാരിയായ സംഗീതയെ വിവാഹം കഴിച്ചു എന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. പിന്നീട് സംഗീതയുടെ പ്രായം നാല്പതിന് മുകളിലാണെന്നും 45 ആണെന്നുമൊക്കെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഇതിനിടെ ഇരുവരുടെയും രണ്ടാം വിവാഹമാണെന്നും ആദ്യ ബന്ധത്തിൽ സംഗീതയ്ക്ക് ഒരു മകളുണ്ടെന്നും വാർത്തകൾ വന്നു. എന്നാൽ ഇതിനോടൊന്നും പ്രതികരിക്കാൻ ഇരുവരും തയ്യാറായില്ല. അതിനിടെ കഴിഞ്ഞ ദിവസം ഒരു പെൺകുട്ടിക്കൊപ്പമുള്ള ഒരു റീൽ വീഡിയോ സംഗീത പങ്കുവെക്കുകയുണ്ടായി.

ഇതിനു താഴെയും മകളല്ലേ എന്ന ചോദ്യവുമായി നിരവധി പേർ എത്തുകയുണ്ടായി. ചില സോഷ്യൽ മീഡിയ പേജുകളിലൊക്കെ താരത്തിന്റെ മകളെന്ന രീതിയിലും വീഡിയോ പ്രചരിച്ചു. ഒടുവിൽ സംഗീത തന്നെ ഇതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ. ഇത് തന്റെ സഹോദരന്റെ മകൾ ആണെന്ന് വീഡിയോക്ക് താഴെ സംഗീത കുറിച്ചു. നിരവധി പേരാണ് റെഡിന്‍ കിങ്സ്ലിയ്ക്കും സംഗീതയ്ക്കും പിന്തുണ നൽകി കൊണ്ട് കമന്റ് ചെയ്യുന്നത്.

മോശം കമന്റുകൾ ഇടുന്നവർക്ക് ആരാധകർ തന്നെ മറുപടി നൽകുന്നുണ്ട്. "നിങ്ങളുടെ വീട്ടിലെ സ്ത്രീകളുടെ ഒക്കെ കല്യാണം കഴിഞ്ഞാൽ ഉടനെ ഇതുപോലെ വൃത്തികെട്ട ചോദ്യങ്ങൾ നിങ്ങൾ ചോദിക്കുമോ, അംബാനി ചീപ്പ് ആയി നെറ്റ് തന്നു എന്ന് കരുതി എന്ത് വൃത്തികേടും കാണിക്കാൻ നിൽക്കരുത്, കല്യാണം കഴിഞ്ഞിട്ട് ഒരാഴ്ച ആവും മുൻപ് നിങ്ങൾക്ക് എങ്ങനെ കുട്ടി ഉണ്ടായി എന്ന് ചോദിക്കുന്നത് നിങ്ങൾ നിങ്ങളുടെ വീട്ടിലെ സ്ത്രീകളോട് ചോദിക്കുമോ" എന്നൊക്കെയാണ് ആരാധകർ മോശം കമന്റുകൾക്ക് മറുപടിയായി കുറിച്ചത്.

Redin Kingsley, Sangeetha

കഴിഞ്ഞ ദിവസം സംഗീതയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. അച്ഛൻ മരിച്ചു പോയ സംഗീതയ്ക്ക് അമ്മ മാത്രമാണ് ഉള്ളത്. അതുകൊണ്ട് തന്നെ ജീവിതത്തിൽ ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചാണ് അവർ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയത്. സ്ത്രീകൾ പുറത്തു കടയിൽ പോലും പോകാത്ത, അത്രയും ഓർത്തോഡോക്സ് ആയ കുടുംബത്തിൽ നിന്നുമാണ് സംഗീത അഭിനയത്തിലേക്ക് എത്തിയത്. പിന്നീടൊരു ഘട്ടത്തിൽ പ്രശസ്തിയൊക്കെ ലഭിച്ചു തുടങ്ങിയതോടെയാണ് കുടുംബാംഗങ്ങൾ അംഗീകരിച്ചത്.

പ്രായം നാൽപത് കഴിഞ്ഞിട്ടും വിവാഹം കഴിക്കാതിരുന്ന ആളാണ് സംഗീത. അതിനെ കുറിച്ച് ഒരിക്കെ ചോദിച്ചപ്പോൾ തന്നെ സഹിക്കുന്നത് വലിയ ബുദ്ധിമുട്ടാണെന്നായിരുന്നു സംഗീത പറഞ്ഞത്. തനിക്ക് മച്ചാകുന്നത് പോലെ സെയിം വേവ് ലെങ്ങ്തിലുള്ള ഒരാളെ വേണം. അയാൾക്കായുള്ള തിരച്ചിലിലാണ് താനെന്നാണ് സംഗീത പറഞ്ഞത്. പഠിത്തമോ സൗന്ദര്യമോ തനിക്ക് പ്രശ്‌നമല്ലെന്നും തന്നെ മനസിലാക്കാനും സ്നേഹിക്കാനും എപ്പോഴും ചിരിപ്പിക്കാനുമൊക്കെ കഴിയുന്ന ആളാകണം എന്നാണ് സംഗീത പറഞ്ഞത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X