'ഐശ്വര്യയ്ക്കൊപ്പം പ്രണയം ചെയ്യാൻ ലജ്ജ തോന്നി, മണിരത്നമാണ് നിർബന്ധിച്ച് ചെയ്യിപ്പിച്ചത്'; ശരത് കുമാർ
തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളിൽ ഒരാളാണ് നടനും രാഷ്ട്രീയപ്രവർത്തകനും ബോഡി ബിൽഡറുമെല്ലാമായ ആർ.ശരത് കുമാർ. ചലച്ചിത്രനടൻ, രാഷ്ട്രീയക്കാരൻ, ബോഡിബിൽഡർ എന്നീ നിലകളിൽ പ്രശസ്തനാണ് താരം.
തമിഴ് സിനിമകളിൽ വില്ലൻ വേഷങ്ങളും പ്രാധാന്യം കുറഞ്ഞ വേഷങ്ങളും ചെയ്തുകൊണ്ടാണ് ശരത് കുമാറിന്റെ അഭിനയ ജീവിതം തുടങ്ങിയത്. ആദ്യമായി പ്രധാന വേഷത്തിൽ അഭിനയിച്ചത് സൂര്യൻ എന്ന സിനിമയിലായിരുന്നു. ആ ചിത്രം ബോക്സോഫീസിൽ വൻ വിജയമായി.
എം.രാമനാഥന്റെയും പുഷ്പ ലീലയുടെയും മകനായി 1954 ജൂലൈ 14ന് ന്യൂ ഡൽഹിയിലാണ് ശരത് കുമാറാർ ജനിച്ചത്. തമിഴ്നാടിലുള്ള ശിവഗംഗ ജില്ലയിലെ കരൈക്കുടിക്കടുത്തുള്ള തലക്കവൂരാണ് താരത്തിന്റെ സ്വദേശം. ചെന്നൈയിലെ ദി ന്യൂകോളേജിൽ നിന്നും ബി.എസ്.സി മാത്തമാറ്റിക്സിലും ബിരുദം നേടിയിട്ടുണ്ട് ശരത് കുമാർ.
ഡി.എം.കെയുടെ സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചശേഷം രാജ്യസഭയിൽ അംഗമായിരുന്നിട്ടുണ്ട്. തമിഴിൽ മാത്രമല്ല തെലുങ്കിലും മലയാളത്തിലുമെല്ലാം നിരവധി സിനിമകൾ ശരത് കുമാർ ചെയ്തിട്ടുണ്ട്.

അതിനാൽ തന്നെ മലയാളികൾക്ക് ഒട്ടും പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത നടൻ കൂടിയാണ് ശരത് കുമാർ. മലയാളത്തിൽ പഴശ്ശിരാജ അടക്കമുള്ള ചരിത്ര പറഞ്ഞ സിനിമകളുടേയും ഭാഗമായിരുന്നു ശരത് കുമാർ.
പഴശ്ശി രാജയിൽ ശരത് കുമാർ ചെയ്ത എടച്ചേന കുങ്കൻ എന്ന കഥാപാത്രം പ്രേക്ഷകർ വളറെ അധികം സ്വീകരിച്ച ഒന്നായിരുന്നു. നിരവധി സിനിമകൾ നിർമിക്കുകയും ചെയ്തിട്ടുണ്ട് ശരത് കുമാർ.
അതേസമയം ഇപ്പോഴിത വീണ്ടുമൊരു ചരിത്ര സിനിമയുടെ ഭാഗമാകുന്ന സന്തോഷത്തിലാണ് ശരത് കുമാർ. മണിരത്നം സംവിധാനം ചെയ്ത പൊന്നിയൻ സെൽവനാണത്.

സിനിമ റിലീസ് ചെയ്യാൻ ഇനി വെറും വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ബാക്കി. കല്‍ക്കി രചിച്ച പൊന്നിയന്‍ സെല്‍വന്‍ എന്ന നോവല്‍ സിനിമയാക്കിയതിലൂടെ മണിരത്നം വര്‍ഷങ്ങളായി കണ്ട സ്വപ്നമാണ് സാക്ഷാകരിച്ചിരിക്കുന്നത്. പത്താംനൂറ്റാണ്ടിലെ ചോളരാജവംശത്തിന്റെ കഥയാണ് പൊന്നിയന്‍ സെല്‍വന്‍.
കല്‍ക്കി രചിച്ച അഞ്ച് ഭാഗങ്ങളുള്ള പുസ്തകം രണ്ട് സിനിമകളായാണ് തീയേറ്ററുകളിലെത്തുക. ഈ നോവല്‍ വായിച്ചപ്പോള്‍ തന്നെ ഇത് വലിയ സ്ക്രീനില്‍ ആവിഷ്കരിക്കുന്നതിനെക്കുറിച്ചാണ് ആലോചിച്ചതെന്ന് സംവിധായകന്‍ മണിരത്നം പറഞ്ഞിട്ടുണ്ട്.
വിക്രം, ഐശ്വര്യറായി, ജയംരവി, കാര്‍ത്തി, തൃഷ, ഐശ്വര്യ ലക്ഷ്മി അങ്ങനെ നീണ്ട താരനിരയാണ് അണിനിരക്കുന്നത്.

ബാബു ആന്റണി, ജയറാം എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ശരത് കുമാർ ചിത്രത്തിൽ പെരിയ പഴുവേട്ടരായരിൻ എന്ന കഥാപാത്രത്തെയാണ് ശരത്കുമാർ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യയായി ഐശ്വര്യ റായ് ബച്ചൻ അഭിനയിച്ചിരിക്കുന്നു.
നന്ദിനി എന്ന റാണിയായിട്ടാണ് ഐശ്വര്യ റായ് അഭിനയിച്ചിരിക്കുന്നത്. പ്രൊമോഷനുകൾക്കിടെ നടൻ ശരത് കുമാർ ഐശ്വര്യ റായ്ക്കൊപ്പം താൻ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെച്ചു.
ഐശ്വര്യയ്ക്കൊപ്പം പ്രണയരംഗങ്ങൾ ചെയ്യാൻ ലജ്ജ തോന്നിയെന്നാണ് ശരത് കുമാർ പറഞ്ഞത്. 'ഐശ്വര്യ റായിക്കൊപ്പം റൊമാന്റിക് സീക്വൻസുകൾ ചെയ്യാൻ എനിക്ക് ലജ്ജ തോന്നി.'

'ആ രംഗങ്ങൾ ചെയ്യാൻ മണിരത്‌നം എന്നെ അക്ഷരാർഥത്തിൽ സ്പൂൺ ഫീഡ് ചെയ്യുകയായിരുന്നു ഓരോ കാര്യങ്ങളും' എന്നാണ് ശരത് കുമാർ പ്രമോഷൻ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ പറഞ്ഞത്. മണിരത്നം സിനിമകളിലെ സ്ഥിരം സാന്നിധ്യമാണ് ഐശ്വര്യ റായ്. ഐശ്വര്യ തന്നെ മണിരത്നത്തിനെ സിനിമയിലെ തന്റെ ഗുരുവെന്നാണ് വിശേഷിപ്പിക്കുന്നത്.
രണ്ട് ഭാഗങ്ങളിലായിട്ടാണ് പൊന്നിയൻ സെൽവൻ പ്രദർശനത്തിന് എത്തുന്നത്. ഏറ്റവും കൂടുതൽ മുതൽ മുടക്കി ചിത്രീകരിച്ച രണ്ടാമത്തെ സിനിമയാണ് പൊന്നിയൻ സെൽവനെന്നാണ് റിപ്പോർട്ട്. ആദ്യത്തെ സിനിമ രജനികാന്ത്-അക്ഷയ് കുമാർ ചിത്രം 2.0 ആണ്. പൊന്നിയൻ സെൽവൻ ചിത്രമാകുമെന്നാണ് പ്രേക്ഷകരും വിലയിരുത്തുന്നത്.


Click it and Unblock the Notifications











