For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഞാൻ എപ്പോൾ ഫോൺ വാങ്ങിച്ചാലും അത് പോലീസുകാർ വന്ന് കൊണ്ടുപോകും'; വർഷങ്ങൾക്ക് ശേഷം പൊതുവേദിയിൽ ദിലീപ്!

  |

  മിമിക്രിയിൽ നിന്നും സിനിമയിലെത്തി താരമൂല്യമുള്ള നടനായി മാറിയ വ്യക്തിയാണ് നടൻ‌ ദിലീപ്. കേസിലും മറ്റും ഉൾപ്പെട്ടതോടെ വളരെ വിരളമായി മാത്രമാണ് സിനിമകൾ ​ദിലീപ് ചെയ്യാറുള്ളത്. വർഷത്തിൽ ഒന്നോ രണ്ടോ സിനിമകൾ മാത്രമാണ് ദിലീപിന്റേതായി റിലീസിനെത്തുന്നത്. മാത്രമല്ല പൊതു വേദികളിലും ദിലീപ് പ്രത്യക്ഷപ്പെടാറില്ല.

  താരങ്ങളുടെ സ്വകാര്യ ചടങ്ങുകളിൽ പങ്കെടുക്കാനും മറ്റും കുടുംബസമേതം എത്തുമ്പോഴാണ് ദിലീപ് കാമറയ്ക്ക് മുമ്പിൽ എത്തുന്നത്. ഇപ്പോഴിത വളരെ വർഷങ്ങൾക്ക് ശേഷം പൊതു വേദിയിൽ എത്തിയിരിക്കുകയാണ് ദിലീപ്.

  Also Read: ആശാന്റെ കൈ തല്ലിയൊടിച്ചോ? പരുക്കന്‍ കഥാപാത്രം ഡിമാന്‍ഡ് ചെയ്ത പരിക്കാണെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍

  മൊബൈൽ കമ്പനിയുടെ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്യാനാണ് ദിലീപ് എത്തിയത്. കൊച്ചയിൽ നടന്ന പരിപാടിയിൽ ദിലീപിനൊപ്പം താരത്തിന്റെ സുഹൃത്ത് നാ​ദിർഷയും അവതാരകനും നടനുമായ ജീവയും ബി​ഗ് ബോസ് താരവും മോഡലുമായ ഷിയാസും നടി സാനിയ ഇയ്യപ്പനും പങ്കെടുത്തു.

  ഉദ്ഘാടന ചടങ്ങിൽ‌ പങ്കെടുത്ത് തന്നെ കാണാനെത്തിയ ആരാധകരോട് സംസാരിക്കവെ ദിലീപ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽമീ‍ഡിയയിൽ വൈറലാകുന്നത്.

  Also Read: 'റീച്ച് കിട്ടാൻ എല്ലാവർക്കും അഭിമുഖം കൊടുക്കും, ഉത്തരം പറയാൻ കഴിയാതെ വരുമ്പോൾ കുറ്റം അവതാരകയ്ക്ക്'; അശ്വതി

  'എല്ലാവർക്കും നമസ്ക്കാരം... വളരെ സന്തോഷമുണ്ട് നിങ്ങളെയൊക്കെ നേരിട്ട് കാണാൻ സാധിക്കുന്നതിൽ. കുറെ വർഷങ്ങൾക്ക് ശേഷം എനിക്ക് തോന്നുന്നു ഞാനിപ്പോഴാണ് ഒരു പൊതുവേദിയിൽ‌ നിങ്ങളെയൊക്കെ കാണാൻ വരുന്നത്. പ്രത്യേകിച്ച് കൊച്ചിയിൽ.'

  'ഇന്ത്യയിൽ തന്നെ ആദ്യമായിട്ടാണ് എന്ന് തോന്നുന്നു. ഫോൺ കമ്പിനിക്കാരൊക്കെ എന്നെയാണ് അധികവും വിളിക്കുന്നത്. ഏറ്റവും കൂടുതൽ ഫോൺ വാങ്ങുന്ന ആളായി ഞാൻ മാറി. അത് അവർക്കറിയാം. കാരണം ഞാൻ‌ എപ്പോൾ‌ ഫോൺ വാങ്ങിയാലും ചില പോലീസുകാര് വന്ന് അത് കൊണ്ടുപോകും. കഴിഞ്ഞ വർഷവും ഒരു ഫോൺ എനിക്ക് ഫോൺ കമ്പിനിക്കാർ തന്നിരുന്നു.'

  'പക്ഷെ അതും എന്റെ കൈയ്യിൽ നിന്നും പോയി. ഇത്തവണയും ഫോൺ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. മാത്രമല്ല അതാരും കൊണ്ടുപോകരുതെന്ന പ്രാർഥനയെ എനിക്കുള്ളൂ' ദിലീപ് പറഞ്ഞു. വോയ്സ് ഓഫ് സത്യനാഥനാണ് അണിയറയിൽ‌ ഒരുങ്ങുന്ന ഏറ്റവും പുതിയ ദിലീപ് സിനിമ.

  കൂടാതെ രാമലീലയ്ക്ക് ശേഷം ദിലീപും അരുൺ ഗോപിയും വീണ്ടും ഒന്നിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണവും ആരംഭിച്ചു. ഉദയ് കൃഷ്ണ തിരക്കഥ എഴുതുന്ന ചിത്രത്തിൽ തെന്നിന്ത്യൻ നടി തമന്നയാണ് നായികയായി എത്തുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജി‌ത്താണ് നിർമാണം.

  ദിലീപിന്റെ സിനിമാ ജീവിതത്തിലെ 147ാമത്തെ ചിത്രമാണിത്. രാമലീല റിലീസ് ചെയ്ത് അഞ്ച് വർഷം തികയുന്ന അവസരത്തിലാണ് പുതിയ സിനിമ തുടങ്ങുന്നതെന്നും എല്ലാവരുടെയും പ്രാർഥന കൂടെ ഉണ്ടാകണമെന്നും അരുൺ ഗോപി പറഞ്ഞിരുന്നു.

  റാഫി- ദിലീപ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയാണ് വോയ്സ് ഓഫ് സത്യനാഥൻ എന്ന ചിത്രത്തിനുള്ളത്. ദിലീപിനൊപ്പം ജോജു ജോർജും പ്രധാന വേഷത്തിൽ എത്തുന്നുണ്ട് ചിത്രത്തിൽ.

  സിദ്ദീഖ്, ജോണി ആന്റണി, വീണ നന്ദകുമാർ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങൾ. റാഫി തന്നെയാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത്.

  മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. ഛായാഗ്രഹണം ജിതിൻ സ്റ്റാനിലസ്. സിനിമയുടെ ചിത്രീകരണം സെപ്റ്റംബർ രണ്ടാം വരാം പൂർത്തിയായിരുന്നു.

  ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ ദിലീപ് സിനിമ കേശു ഈ വീടിന്റെ നാഥനായിരുന്നു. ചിത്രം സംവിധാനം ചെയ്തത് നാദിർഷയാണ്. ഉർവ്വശിയായിരുന്നു ചിത്രത്തിൽ നായിക. സിനിമ ഒടിടി റിലീസായിട്ടാണ് പ്രേക്ഷകരിലേക്ക് എത്തിയത്.

  Read more about: dileep
  English summary
  actor dileep public appearance after a long time, latest video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X