പ്രമുഖ നടന്‍ അഡ്ജസ്റ്റ്‌മെന്റിന് നിര്‍ബന്ധിച്ചു, മെസേജ് അയച്ച് ശല്യം ചെയ്തു; വെളിപ്പെടുത്തി റീഹാന
സമീപകാലത്തായി തമിഴ് സിനിമാ ലോകത്ത് വിവാദങ്ങള്‍ക്ക് യാതൊരു കുറവുമില്ല. അര്‍ണവും ദിവ്യ ശ്രീധറും തമ്മിലുള്ള ആരോപണങ്ങളും പ്രത്യാരോപണങ്ങള്‍ക്കും ശേഷം വിഷ്ണുകാന്തും സംംയുക്തയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ വാര്‍ത്തകളില്‍ ഇടം നേടുകയാണ്. ഈ രണ്ട് വിഷയങ്ങളിലും നിലപാട് അറിയിക്കുകയും ഞെട്ടിക്കുന്ന തുറന്നു പറച്ചിലുകള്‍ നടത്തിയ നടിയാണ് റീഹാന. വിഷ്ണുകാന്തും സംയുക്തയും തമ്മിലുള്ള പ്രശ്‌നത്തില്‍ വിഷ്ണുകാന്തിന് പിന്തുണയുമായി റീഹാന എത്തിയിരുന്നു.
ഇപ്പോഴിതാ തനിക്കുണ്ടായ ദുരനുഭവം തുറന്ന് പറയുകയാണ് റീഹാന. ഒരു നടനില്‍ നിന്നും തനിക്കുണ്ടായ മോശം അനുഭവമാണ് റീഹാന പങ്കുവെക്കുന്നത്. കഴിഞ്ഞ ദിവസം വിഷ്ണുകാന്ത്-സംയുക്ത വിവാദത്തെക്കുറിച്ച് ഒരു മാധ്യമത്തിന് നല്‍കിയ പ്രതികരണത്തിനിടെയാണ് റീഹാന തന്റെ അനുഭവം പങ്കുവച്ചത്. തമിഴ് സീരിയില്‍ രംഗത്തെ ഒരു വലിയ നടന്‍ തന്നോട് അഡ്ജസ്റ്റ്‌മെന്റിന് ആവശ്യപ്പെട്ടുവെന്നാണ് റീഹാന പറയുന്നത്.

അഡ്ജസ്റ്റ്‌മെന്റ് എന്നത് എല്ലായിടത്തുമുണ്ട്. പുറത്തുള്ളവര്‍ക്കും ഇന്ന് അതേക്കുറിച്ച് അറിയാമെന്ന് റീഹാന പറയുന്നു. ഒരിക്കല്‍ ഒരു വലിയ നടനൊപ്പം സീരിയല്‍ ചെയ്തു. ഒരുപാട് ആരാധകരുള്ള വലിയ താരമാണ് ആ നടന്‍. എന്നാല്‍ ഒരുപാട് ടേക്കുകള്‍ അദ്ദേഹം എടുക്കുന്നുണ്ട്. പക്ഷെ താന്‍ ആദ്യ ടേക്കില്‍ തന്നെ ഓക്കെയാക്കിയെന്നും അത് കണ്ട് ആ നടന്‍ അമ്പരന്നു പോയെന്നും റീഹാന പറയുന്നു.
ടേക്ക് കഴിഞ്ഞ് ഇരിക്കുമ്പോള്‍ അയാള്‍ തന്റെ നമ്പര്‍ ചോദിച്ചു. ഒരേ മേഖലയിലുള്ളവരായതിനാല്‍ നമ്പര്‍ നല്‍കി. ഉടനെ തന്നെ അയാള്‍ തന്നെ അഭിനന്ദിച്ച് മെസേജ് അയച്ചു. അതിന് ശേഷം അയാള്‍ തന്നെ നോക്കിയെന്നും റീഹാന പറയുന്നു. തുടര്‍ന്നായിരുന്നു അയാളുടെ ഭാഗത്തു നിന്നും മോശം സമീപനമുണ്ടായത്. പന്തികേട് മനസിലായതോടെ അയാളോട് നോ പറയാതെ തന്നെ ബ്ലോക്ക് ചെയ്തു. എന്നാല്‍ അയാള്‍ പിന്നീട് തനിക്ക് മെസഞ്ചറിലൂടെ മെസേജ് അയക്കാന്‍ തുടങ്ങിയെന്നും റീഹാന പറയുന്നു.
അവിടേയും അയാള്‍ അതേ ചോദ്യം ആവര്‍ത്തിച്ചു. ഇത്തവണ താന്‍ നോ പറയുകയും അയാളെ ബ്ലോക്ക് ചെയ്യുകയും ചെയ്തുവെന്നാണ് റീഹാന പറയുന്നത്. എന്നാല്‍ ആ സംഭവത്തിന് ശേഷം തന്നെ സീനില്‍ നിന്നും ഒഴിവാക്കിയെന്നും റീഹാന വെളിപ്പെടുത്തുന്നു. താന്‍ പിന്നെ അറിയുന്നത് താന്‍ ചെയ്യാനിരുന്ന വേഷം മറ്റൊരാള്‍ക്ക് ലഭിച്ചുവെന്നാണെന്നാണ് റീഹാന പറയുന്നത്.

അതേസമയം ഇതാദ്യമായിട്ടല്ല റീഹാന തനിക്കുണ്ടായ അനുഭവം തുറന്ന് പറയുന്നത്. മുമ്പ് തന്നോട് നഗ്ന വീഡിയോ അയച്ചു തരാന്‍ പറഞ്ഞ സംഭവത്തെക്കുറിച്ചും റീഹാന തുറന്ന് പറഞ്ഞിട്ടുണ്ട്. വീഡിയോ എടുത്ത് അയച്ചു നല്‍കിയാല്‍ 15 ലക്ഷം വരെ നല്‍കാം എന്നായിരുന്നു അജ്ഞാതന്റെ വാഗ്ദാനം. അയാള്‍ അക്കൗണ്ട് നമ്പര്‍ വരെ ചോദിച്ചുവെന്നും താരം പറഞ്ഞിരുന്നു. ഇയാള്‍ ആരെന്ന് കണ്ടെത്താനായി നേരില്‍ കാണാമെന്ന് താന്‍ പറഞ്ഞു. എന്നാല്‍ പിടിക്കപ്പെടുമെന്ന ഭയം മൂലം അയാള്‍ മെസേജ് അയക്കുന്നത് നിര്‍ത്തിയെന്നും റീഹാന പറഞ്ഞിരുന്നു.
സംയുക്ത-വിഷ്ണുകാന്ത് വിഷയത്തിലും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് റീഹാന നടത്തിയത്. സംയുക്തയ്ക്ക് മറ്റൊരു നടനുമായി ബന്ധമുണ്ടെന്ന് തനിക്ക് അറിയാമായിരുന്നു. വിഷ്ണുകാന്തുമായി അടുപ്പമുള്ളപ്പോള്‍ തന്നെ ആ നടനുമായും ബന്ധം നിലനിര്‍ത്തി. ഇതൊക്കെ താന്‍ പറയാതിരുന്നത് നന്നാകുമെന്ന് കരുതിയാണ്. വിഷ്ണുകാന്ത് മാന്യനാണ്. ആ ചെറുപ്പക്കാരനെ സമൂഹത്തിന് മുന്നില്‍ നാണം കെടുത്തുകയാണ് സംയുക്തയുടെ ലക്ഷ്യമെന്നും റീഹാന പറഞ്ഞു.


Click it and Unblock the Notifications