സുഹൃത്തായ ഐശ്വര്യയോട് വിശ്വാസവഞ്ചന കാട്ടിയോ? ധനുഷുമായുള്ള ഡേറ്റിങ് വാർത്തകളിൽ ശ്രുതിയുടെ പ്രതികരണം!
തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടന്മാരിൽ ഒരാളാണ് ഇന്ന് ധനുഷ്. അതുവരെ ഉണ്ടായിരുന്ന നായക സങ്കൽപ്പങ്ങളെല്ലാം തിരുത്തി സിനിമയിലെത്തിയ ധനുഷ് വളരെ വേഗമാണ് തമിഴിലെ മുൻനിര താരമായി മാറിയത്. ഇന്ന് ബോളിവുഡിലും ഹോളിവുഡിലുമെല്ലാം നടൻ തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. നടനെന്നതിനപ്പുറം ഗായകൻ, ഗാനരചയിതാവ്, നിർമ്മാതാവ് എന്നീ നിലകളിലും ധനുഷ് തിളങ്ങിയിട്ടുണ്ട്.
അതേസമയം, സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴും നടന്റെ വ്യക്തി ജീവിതത്തിൽ പല പ്രശ്നങ്ങളും ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം നടൻ തന്റെ 18 വര്‍ഷത്തെ ദാമ്പത്യ ജീവിത അവസാനിപ്പിച്ചിരുന്നു. രജനികാന്തിന്റെ മകൾ ഐശ്വര്യ ആയിരുന്നു ധനുഷിന്റെ ഭാര്യ. 2004 ൽ ആയിരുന്നു ഇവരുടെ വിവാഹം. ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായിരുന്നു ധനുഷും ഐശ്വര്യയും അതുകൊണ്ട് തന്നെ ഇവരുടെ തീരുമാനം ആരാധകരെ ഞെട്ടിച്ചിരുന്നു. രണ്ടു കുട്ടികളാണ് ഇവർക്കുള്ളത്.

പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ധനുഷിന്റെ കടൽ കൊണ്ടേൻ എന്ന സിനിമ കണ്ടതിന് ശേഷം ഐശ്വര്യ രജനികാന്ത് ധനുഷുമായി പ്രണയത്തിലാവുകയായിരുന്നു. പിന്നീട് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിക്കുകയുമായിരുന്നു. പിന്നീട് 18 വര്‍ഷക്കാലം ഒരുമിച്ചു ജീവിച്ച ശേഷമാണ് ഐശ്വര്യയും ധനുഷും പിരിയാന്‍ തീരുമാനിക്കുന്നത്. എന്നാല്‍ എന്താണ് തങ്ങള്‍ പിരിയാനുള്ള കാരണമെന്ന് ധനുഷും ഐശ്വര്യയും വ്യക്തമാക്കിയിരുന്നില്ല. തങ്ങള്‍ നല്ല സുഹൃത്തുക്കളായി തുടരുമെന്ന് അറിയിച്ചാണ് ധനുഷും ഐശ്വര്യയും പിരിഞ്ഞത്. മക്കളുടെ ആവശ്യങ്ങൾക്ക് ഇരുവരും എത്താറുണ്ട്.
അതേസമയം, 2011-2012 കാലഘട്ടത്തിലാണ് ധനുഷും ഐശ്വര്യയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ആദ്യമായി പുറത്തുവന്നത്. ഇതിന് കാരണം ഐശ്വര്യയുടെ ബാല്യകാല സുഹൃത്തും കമല്‍ഹാസന്റെ മകളുമായ നടി ശ്രുതി ഹാസനും ധനുഷും തമ്മില്‍ അടുപ്പത്തിലാണെന്ന റിപ്പോര്‍ട്ടുകളായിരുന്നു. ശ്രുതിയും ധനുഷും 3 എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കെയാണ് ഇവർ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങുന്നത്.
ഐശ്വര്യ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു 3. ശ്രുതി കാരണം ഐശ്വര്യയും ധനുഷും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തുവെന്നും ബന്ധം പിരിയാന്‍ പോവുകയാണെന്നുള്ള റിപ്പോര്‍ട്ടുകൾ വരെ പുറത്തുവന്നിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ക്ക് അധികനാള്‍ ആയുസുണ്ടായിരുന്നില്ല. വിവാദങ്ങള്‍ക്കിടെ ധനുഷിന് പിന്തുണയുമായി എത്തിയ ഐശ്വര്യ റിപ്പോര്‍ട്ടുകള്‍ തള്ളിക്കളയുകായിരുന്നു. ഇവർ വിവാഹമോചനം പ്രഖ്യാപിച്ചപ്പോഴും ശ്രുതിയുടെ പേരിൽ വന്ന ഗോസിപ്പ് ചർച്ചയായി മാറിയിരുന്നു.
എന്നാൽ ആ അഭ്യൂഹങ്ങളോടൊക്കെ പ്രതികരിച്ചിരിക്കുകയാണ് ശ്രുതി ഹാസൻ. ധനുഷ് തന്റെ ഏറ്റവും നല്ല സുഹൃത്ത് മാത്രമാണെന്നും പ്രൊഫഷണലായി തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നുമാണ് ശ്രുതി പറഞ്ഞത്. തനിക്ക് ചുറ്റും പതിനായിരം കിംവദന്തികൾ ഉണ്ടെന്ന് എനിക്കറിയാം, പക്ഷേ ഇതാണ് സത്യം. എന്റെ പിന്നിൽ മൈക്രോചിപ്പ് ഘടിപ്പിച്ച് നിങ്ങൾ എന്നെ പിന്തുടർന്ന് സത്യം മനസിലാക്കിക്കോളു എന്ന് തനിക്ക് പറയാൻ കഴിയില്ലെന്നുമാണ് ശ്രുതി ഹാസൻ പറഞ്ഞത്.

അതേസമയം, മക്കൾക്ക് വേണ്ടി അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് ധനുഷും ഐശ്വര്യയും ഒന്നിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. എന്നാൽ ധനുഷിൽ നിന്നും ഐശ്വര്യയിൽ നിന്നും ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും വന്നിട്ടില്ല. രണ്ടുപേരും അവരുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.
ശ്രുതിയാകട്ടെ വിഷ്വൽ ആർട്ടിസ്റ്റായ സന്തനു ഹസാരികയുമായി പ്രണയത്തിലാണ് ഇപ്പോൾ. 2018 ലാണ് താൻ അദ്ദേഹത്തെ കണ്ടുമുട്ടിയതെന്നും ആദ്യം വിവാഹാഭ്യർത്ഥന നടത്തിയെന്നും നടി വെളിപ്പെടുത്തിയിരുന്നു. ഇരുവരും പൊതുവേദികളിലൊക്കെ ഒന്നിച്ച് എത്തുകയും സോഷ്യൽ മീഡിയയിൽ ഒരുമിച്ചുള്ള ചിത്രങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കാറുമുണ്ട്.


Click it and Unblock the Notifications