'എന്റെ അച്ഛനും അമ്മയും പോലും എന്നോട് ഇത് ചോദിച്ചിട്ടില്ല, പിന്നെയാണോ നിങ്ങള്‍'; ആരാധകനോട് കലിപ്പായി തമന്ന!

ബോളിവുഡിലെ ഏറ്റവും പുതിയ പ്രണയ ജോഡികളാണ് തമന്ന ഭാട്ടിയയും വിജയ് വർമ്മയും. കഴിഞ്ഞ കുറച്ചു നാളുകളായി ഇവരുടെ പ്രണയമാണ് ബോളിവുഡ് ആരാധകർക്കിടയിലെ പ്രധാന ചർച്ച വിഷയം. കുറേക്കാലം ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിന്ന ശേഷം അടുത്തിടെയാണ് ഇരുവരും മാധ്യമങ്ങൾക്ക് മുന്നിൽ പ്രണയം തുറന്നു പറഞ്ഞത്. ഇരുവരും ഒന്നിച്ച് അഭിനയിച്ച ലസ്റ്റ്‌ സ്റ്റോറീസിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖങ്ങളിലായിരുന്നു തുറന്നു പറച്ചിൽ.

ലസ്റ്റ് സ്റ്റോറീസിന്റെ ചിത്രീകരണത്തിനിടെയാണ് വിജയും തമന്നയും അടുപ്പത്തിലായത് എന്നാണ് വിവരം. പലയിടങ്ങളിലും ഒന്നിച്ചു കണ്ടതോടെയാണ് ഇവർ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളും വന്നു തുടങ്ങിയത്. പിന്നാലെയാണ് അഭിമുഖങ്ങളിൽ പ്രണയം തുറന്നു സമ്മതിച്ചത്. എന്നാൽ പ്രണയം തുറന്നു പറഞ്ഞ ശേഷം വിവാഹം സംബന്ധിച്ച ചോദ്യങ്ങളാണ് ഇവർക്ക് നേരിടേണ്ടി വരുന്നത്. കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ വിവാഹത്തെ കുറിച്ച് വന്ന ചോദ്യം തമന്നയെ പ്രകോപിതയാക്കുകയും ചെയ്തിരുന്നു.

Tamannaah Bhatia

തമിഴ് മാധ്യമമായ ഗലാട്ട ഓര്‍ഗനൈസ് ചെയ്ത പരിപാടിയിലാണ് സംഭവം. പരിപാടിയിൽ ആരാധകരുമായി നേരിട്ട് സംവദിക്കുന്ന ഒരു സെഗ്മെന്റ് ഉണ്ടായിരുന്നു. അതില്‍ പലരും താരത്തോട് കരിയര്‍ സംബന്ധിച്ച പല ചോദ്യങ്ങളാണ് ചോദിച്ചത്. എല്ലാ ചോദ്യങ്ങൾക്ക് രസകരമായ രീതിയിൽ വ്യക്തമായി തന്നെ തമന്ന മറുപടി നല്‍കുയും ചെയ്തു. അതിനിടയില്‍ ഒരു പേഴ്‌സണല്‍ ചോദ്യം വന്നതാണ് തമന്നയെ ചൊടിപ്പിച്ചത്.

വിവാഹത്തെ കുറിച്ചായിരുന്നു ചോദ്യം. എന്താണ് പ്ലാന്‍, എപ്പോഴാണ് വിവാഹം ഉണ്ടാവുക എന്നാണ് ഒരു ആരാധകൻ ചോദിച്ചത്. എന്നാൽ ആ ചോദ്യം തമന്നയ്ക്ക് തീരെ പിടിച്ചില്ല. അൽപം ദേഷ്യത്തോടെ ഒറ്റവാക്കില്‍ അതിനുള്ള മറുപടി നല്‍കി തമന്ന അവസാനിപ്പിച്ചു. 'എന്റെ അച്ഛനും അമ്മയും ഈ ചോദ്യം എന്നോട് ചോദിക്കാറില്ല, ഇപ്പോഴുള്ള എന്റെ ജീവിതത്തില്‍ ഞാന്‍ സന്തോഷവതിയാണ്' എന്നാണ് തമന്ന പറഞ്ഞത്.

അടുത്തിടെ ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിൽ ഇപ്പോൾ താൻ വിവാഹം കഴിക്കാനുള്ള മനസികവസ്ഥയിൽ അല്ലെന്ന് തമന്ന തുറന്നു പറഞ്ഞിരുന്നു. വിവാഹം കഴിക്കാൻ താൽപര്യമുണ്ട്, എന്തായാലും വിവാഹമുണ്ടാകുമെന്നും താരം വ്യക്തമാക്കുകയുണ്ടായി.

ഞാൻ ഇപ്പോൾ വിവാഹം കഴിക്കാനുള്ള മാനസികാവസ്ഥയിലല്ല. എന്റെ കരിയർ മികച്ച രീതിയിലാണ് പോയിക്കൊണ്ടിരിക്കുന്നത്, കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ വിവാഹത്തിൽ വിശ്വസിക്കുന്നുണ്ട്, അത് സംഭവിക്കും, പക്ഷേ ഇപ്പോൾ എന്റെ സന്തോഷകരമായ സ്ഥലം സിനിമാ സെറ്റുകളാണ്. വന്നുകൊണ്ടിരിക്കുന്ന വൈവിധ്യമാർന്ന വേഷങ്ങൾ ഞാൻ ആസ്വദിക്കുകയാണ്, അത് അങ്ങനെ തന്നെ തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു എന്നാണ് തമന്ന പറഞ്ഞത്.

Tamannaah Bhatia

അതേസമയം വിജയ് വർമ്മ തന്റെ സന്തോഷത്തിന്റെ ഉറവിടമാണെന്ന് പറഞ്ഞുകൊണ്ടാണ് തമന്ന തന്റെ പ്രണയം തുറന്ന് പറഞ്ഞത്. ഇരുവരും ഒരുമിച്ച് നടത്തിയ ഗോവന്‍ യാത്രയും ഡിന്നര്‍ നൈറ്റുകളുമൊക്കെയാണ് ഇവർ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്. ന്യു ഇയര്‍ പാര്‍ട്ടിക്കിടെ ചുംബിക്കുന്ന തമന്നയുടേയും വിജയ് വര്‍മയുടേയും വീഡിയോയും അതിനിടെ പുറത്തുവന്നിരുന്നു.

ഭോല ശങ്കർ ആണ് തമന്നയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ദിലീപ് നായകനാകുന്ന മലയാള ചിത്രം ബാന്ദ്ര, തമിഴിൽ ആരാൺമൈ 4, ഹിന്ദിയിൽ വേദ തുടങ്ങിയ ചിത്രങ്ങളാണ് തമന്നയുടേതായി അണിയറയിൽ ഉള്ളത്. ബാന്ദ്ര തമന്നയുടെ മലയാളത്തിലെ അരങ്ങേറ്റചിത്രമാണ്.

Read more about: tamannaah bhatia
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X