'ശാന്തരാകൂ... അഭ്യൂഹങ്ങൾ നിർത്തൂ'; വിവാഹ വാർത്തയിൽ പ്രതികരണവുമായി നടി തൃഷ

തെന്നിന്ത്യൻ സിനിമയിലെ സൗന്ദര്യ റാണിയാണ് നടി തൃഷ കൃഷ്‍ണൻ. ഏറ്റവും താരമൂല്യമുള്ള നായികമാരിൽ ഒരാൾ. പ്രായം നാല്പതായെങ്കിലും ഇരുപതുകാരിയുടെ സൗന്ദര്യത്തോടെയും ചുറുചുറുക്കോടെയും സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് താരം. മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവനിൽ അഭിനയിച്ചതോടെ പഴയ പ്രഭാവം തിരിച്ചുപിടിക്കാനും തൃഷയ്ക്കായി. കുന്തവൈ എന്ന കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിച്ചത്. പ്രേക്ഷക-നിരൂപക പ്രശംസകൾ ഒരുപോലെ താരത്തിന് ലഭിച്ചു.

അതേസമയം നാല്പതുകാരിയായ തൃഷ ഇപ്പോഴും അവിവാഹിതയാണ്. വിവാഹം സംബന്ധിച്ച ചോദ്യങ്ങൾ താരത്തിന് നിരന്തരം നേരിടേണ്ടി വരാറുണ്ട്. നേരത്തെ ചില പ്രണയങ്ങൾ തൃഷയുടെ ജീവിതത്തിൽ ഉണ്ടായിരുന്നെങ്കിലും ഒന്നും വിവാഹത്തിലേക്ക് എത്തിയിരുന്നില്ല. ഏതാനും വർഷങ്ങൾക്ക് മുമ്പ് ഒരു വ്യവസായിയുമായി തൃഷയുടെ വിവാ​ഹനിശ്ചയം വരെ നടന്നിരുന്നു. എന്നാൽ ചില അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് താരം ആ വിവാഹത്തിൽ നിന്നും പിന്മാറുകയുമുണ്ടായി. അതിനിടെ റാണ ദഗുബതി അടക്കമുള്ള പ്രമുഖരുമായി ചേർത്ത് ചില പ്രണയ ഗോസിപ്പുകളും തൃഷയുടെ പേരിൽ വന്നു.

Trisha Krishnan

കഴിഞ്ഞ രണ്ടു ദിവസങ്ങളായി തൃഷ വിവാഹിതയാകാൻ ഒരുങ്ങുന്നു എന്ന വാർത്തകളും പ്രചരിക്കുന്നുണ്ട്. മലയാളത്തിലെ ഒരു നിർമാതാവിനെ നടി വിവാഹം ചെയ്യാൻ ഒരുങ്ങുന്നുവെന്നും ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകും എന്നുമായിരുന്നു റിപ്പോർട്ടുകൾ. ദേശീയ മാധ്യമങ്ങളടക്കം ഈ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ ഇതിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് തൃഷ. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് തൃഷയുടെ പ്രതികരണം.

'ഡിയർ, "നിങ്ങൾ ആരാണെന്നും നിങ്ങളുടെ ടീമിനെക്കുറിച്ചും നിങ്ങൾക്കറിയാം", "ശാന്തമായിരിക്കൂ, അഭ്യൂഹങ്ങള്‍ പരത്താതിരിക്കു" ആശംസകൾ!," തൃഷ എക്‌സിൽ (മുൻപ് ട്വിറ്റർ) കുറിച്ചു. നേരത്തെ പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗത്തിന്റെ പ്രമോഷനുകൾക്കിടെ തന്റെ വിവാഹത്തെ കുറിച്ച് തൃഷ മനസു തുറക്കുകയുണ്ടായി.

വിവാഹത്തെ കുറിച്ച് താൻ തീരുമാനിച്ചിട്ടില്ലെന്നാണ് നടി അന്ന് പറഞ്ഞത്. തന്റെ അടുത്ത സുഹൃത്തുക്കളിൽ ചിലർ വിവാഹിതരായപ്പോൾ സന്തുഷ്ടരായിരുന്നുവെന്നും എന്നാൽ ഇപ്പോൾ അവർ വിവാഹമോചനത്തിലേക്ക് എത്തിയെന്നും അതുകൊണ്ട് തന്നെ വിവാഹം എന്ന തീരുമാനം എടുക്കുമ്പോൾ ഏറെ ചിന്തിക്കണമെന്നുമാണ് തൃഷ പറഞ്ഞത്. തനിക്ക് പറ്റിയ ഒരാളെ കണ്ടെത്താനായിട്ടില്ലെന്നും തൃഷ പറഞ്ഞിരുന്നു.

നേരത്തെ ചെന്നൈ സ്വദേശിയായ ബിസിന്‌സ്മാന്‍ വരുണ്‍ മന്യനുമായാണ് തൃഷയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ നിശ്ചയിച്ച് മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ നടി വിവാഹം വേണ്ടെന്ന് വെച്ചു. അതിനുള്ള കാരണം തൃഷ ഒരിക്കലും വെളിപ്പെടുത്തിയിട്ടില്ല. വിവാഹശേഷം തൃഷ അഭിനയം തുടരുന്നതിനോട് വരുണിന് താല്പര്യമില്ലാതിരുന്നതും നടൻ ധനുഷുമായുള്ള ബന്ധവുമൊക്കെയാണ് വിവാഹം മുടങ്ങിയതിന് കാരണമായി അക്കാലത്ത് പ്രചരിച്ചിരുന്നത്. എന്നാൽ ഇതിൽ എത്ര സത്യമുണ്ടെന്ന് വ്യക്തമല്ല. തൃഷയുടെ വിവാഹം കാണാൻ ആഗ്രഹിച്ചിരിക്കുന്ന നിരവധി ആരാധകരുണ്ട്.

Trisha Krishnan

അതേസമയം ദ റോഡാണ് തൃഷയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന റാം. ടോവിനോ ചിത്രം ഐഡന്റിറ്റി, വിജയ് നായകനാകുന്ന ലോകേഷ് കനകരാജ് ചിത്രം ലിയോ എന്നിവയാണ് തൃഷയുടേതായി അണിയറയിലുള്ള ചിത്രങ്ങൾ. 14 വർഷങ്ങൾക്ക് ശേഷം വിജയ്‍യുടെ നായികയായി തൃഷ എത്തുന്ന ചിത്രമാണ് ലിയോ. ലോകേഷ് കനകരാജിനൊപ്പം വിജയ്-തൃഷ ജോഡികൾ ഒന്നിക്കുമ്പോൾ ആരാധകരുടെ പ്രതീക്ഷകളും വാനോളമാണ്.

ഗൗതം വാസുദേവ് മേനോൻ, മാത്യു, ബാബു ആന്റണി, സഞ്‍ജയ് ദത്ത്, അര്‍ജുൻ, മനോബാല, കിരണ്‍ റാത്തോഡ്, സാൻഡി മാസ്റ്റര്‍ തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്ന ചിത്രം ഒക്ടോബർ 19നാണ് തിയേറ്ററുകളിൽ എത്തുക.

Read more about: trisha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X