വലിയ വീടില്ല; മക്കൾ ചോദിക്കാറുണ്ട്; താരമായ ശേഷവും ജീവിതമിങ്ങനെ; വിജയ് സേതുപതി

സിനിമാ പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടനാണ് വിജയ് സേതുപതി. വ്യത്യസ്തമായ സിനിമകളിലൂടെയും കഥാപാത്രങ്ങളിലൂടെയും പ്രേക്ഷക പ്രീതി നേടാൻ വിജയ് സേതുപതിക്ക് സാധിച്ചു. താരമൂല്യം നോക്കാതെ വ്യത്യസ്തമായ സിനിമകളുടെ ഭാ​ഗമാകാൻ വിജയ് സേതുപതി ശ്രമിക്കുന്നു. അടുത്ത കാലത്ത് വില്ലൻ വേഷങ്ങളിലാണ് നടൻ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. തുടരെ വില്ലൻ വേഷങ്ങൾ വന്നതോടെ ഇനി ഇത്തരം വേഷങ്ങൾ ചെയ്യുന്നില്ലെന്ന തീരുമാനത്തിലാണ് വിജയ് സേതുപതി. ‌

കുടുംബബന്ധങ്ങൾക്ക് താരം വലിയ പ്രാധാന്യം നൽകുന്നുണ്ട്. സിനിമാ ലോകത്ത് ഒന്നുമല്ലാതിരുന്ന കാലത്ത് കുടുംബത്തിൽ നിന്ന് ലഭിച്ച പിന്തുണയെക്കുറിച്ചെല്ലാം ഇദ്ദേഹം അഭിമുഖങ്ങളിൽ സംസാരിക്കാറുണ്ട്. ഇപ്പോഴിതാ സിനിമാ താരമായ ശേഷമുള്ള തന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് വിജയ് സേതുപതി. തനിക്കോ കുടുംബത്തിനോ വലിയ മാറ്റം വന്നി‌ട്ടില്ലെന്ന് വിജയ് സേതുപതി പറയുന്നു.

Vijay Sethupathi Family

ഇന്ന് സാമ്പത്തികമായി മെച്ചപ്പെട്ടിട്ടുണ്ട്. അതിനപ്പുറം തന്റെ വിവാഹ ജീവിതത്തിൽ മാറ്റമൊന്നും വന്നിട്ടില്ലെന്ന് വിജയ് സേതുപതി പറയുന്നു. എന്റെ വീട് വളരെ വലുതല്ല. അപ്പാർട്മെന്റിലാണ് ഞങ്ങൾ താമസിക്കുന്നത്. വലിയ വീട് വെക്കണം എന്ന ആ​ഗ്രഹം എനിക്കില്ല. കാരണം വീട് വല്ലാതെ വലുതായാൽ എല്ലാവരും ​ദൂരെയാകും. ആകെയുള്ളത് നാല് പേരാണ്. വീട്ടിൽ അവരെ എവിടെ നിന്ന് വിളിച്ചാലും ആര് എന്നെ വിളിച്ചാലും കേൾക്കണം.

വീട്ടിനുള്ളിൽ ആവശ്യമില്ലാത്ത ആഡംബരം വേണമെന്ന് തോന്നിയിട്ടില്ലെന്നും വിജയ് സേതുപതി വ്യക്തമാക്കി. ഇടയ്ക്ക് മക്കൾ ചോദിക്കും. ഞാൻ എന്തെങ്കിലും പറഞ്ഞ് അവരെ മനസിലാക്കിക്കും. വലിയ വീട്ടിലേക്ക് പോകാം, സ്വന്തമായ വീട്ടിലേക്ക് മാറാം എന്നാണ് മക്കൾ പറയാറ്. വേണ്ടെന്ന് ഞാൻ പറയും. അകലം വന്നാൽ തിരിച്ച് ചേരില്ല. അത് പറഞ്ഞ് മനസിലാക്കാൻ പറ്റില്ലെന്നും വിജയ് സേതുപതി പറഞ്ഞു.

Vijay Sethupathi Family

തന്റെ സിനിമകൾ തുടരെ പരാജയപ്പെട്ട സാഹചര്യത്തെക്കുറിച്ചും വിജയ് സേതുപതി സംസാരിച്ചു. സിനിമയ്ക്ക് മൂന്ന് ഘട്ടങ്ങളുണ്ട്. ഒന്ന് കഥ പറയുന്ന ഘട്ടം. പിന്നീട് പ്രൊഡക്ഷനും റിലീസും. ഈ ഘട്ടങ്ങളെല്ലാം നന്നായി വരണം. ഈ മൂന്ന് ഘട്ടങ്ങളിൽ എവിടെ പിഴവ് പറ്റിയാലും സിനിമ വിജയിക്കില്ലെന്നും വിജയ് സേതുപതി ചൂണ്ടിക്കാട്ടി.

മഹാരാജയാണ് നടന്റെ പുതിയ ചിത്രം. നിതിലൻ സ്വാമിനാഥൻ സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ 14 ന് റിലീസ് ചെയ്യും. നടി മംമ്ത മോഹൻദാസും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. അനുരാ​ഗ് കശ്യപ്, അഭിരാമി, ഭാരതിരാജ, ദിവ്യ ഭാരതി തുടങ്ങിയവരും മഹാരാജയിൽ അണിനിരക്കുന്നു. മെറി ക്രിസ്മസ് ആണ് നടന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.

കത്രീന കൈഫ് നായികയായ സിനിമ ശ്രദ്ധിക്കപ്പെട്ടു. ശ്രീരാം രാഘവനാണ് ചിത്രം സംവിധാനം ചെയ്തത്. ഷാരൂഖ് ഖാൻ ചിത്രം ജവാനിലും ശ്രദ്ധേയ വേഷമാണ് വിജയ് സേതുപതിക്ക് ലഭിച്ചത്. താരത്തിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

More from Filmibeat

Read more about: vijay sethupathi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X