കിടപ്പറ രംഗങ്ങളിൽ അഭിനയിക്കാൻ ഞാൻ തയ്യാറാണ്; ഈ പ്രായത്തിലും എനിക്ക് നായികയാകാൻ കഴിയും; ഭൂമിക ചൗള

തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ട നായികമാരിൽ ഒരാളാണ് ഭൂമിക ചൗള. സൂര്യ നായകനായ സില്ലിന് ഒരു കാതൽ എന്ന സിനിമയിലൂടെയാണ് ഭൂമിക പ്രേക്ഷക ഹൃദയം കീഴടക്കുന്നത്. ഭൂമികയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമാണിത്. ഡൽഹിയിലെ പഞ്ചാബി കുടുബത്തിൽ ജനിച്ച ഭൂമിക മോഡലിങ് രംഗത്ത് നിന്നാണ് സിനിമയിലെത്തുന്നത്. തെലുങ്കിലായിരുന്നു ആദ്യ സിനിമ. പിന്നീട് വിജയ് നായകനായ ബദ്രിയിലൂടെ തമിഴിലേക്കും എത്തിയ ഭൂമിക വളരെ പെട്ടെന്നാണ് തെന്നിന്ത്യൻ സിനിമാ ലോകത്ത് തന്റേതായ ഒരിടം കണ്ടെത്തിയത്.

ചുരുങ്ങിയ കാലം കൊണ്ട് തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ഭോജ്‌പുരി, മലയാളം തുടങ്ങി എല്ലാ ഭാഷകളിലും സാന്നിധ്യമറിയിക്കാൻ ഭൂമികയ്ക്ക് സാധിച്ചു. ബോളിവുഡിൽ നിരവധി സിനിമകളിൽ ഭൂമിക തിളങ്ങി. സൽമാൻ ഖാനൊപ്പം തേരേ നാം എന്ന സിനിമയിലൂടെ ആയിരുന്നു അരങ്ങേറ്റം. മലയാളത്തിൽ മോഹൻലാലിന്റെ നായികയായി ഭ്രമരത്തിലാണ് ഭൂമിക ആദ്യമായി അഭിനയിക്കുന്നത്. ആശ ശരത് മുഖ്യവേഷത്തിൽ എത്തിയ ബഡി എന്നൊരു സിനിമയിലും താരം അഭിനയിച്ചിരുന്നു.

Bhumika Chawla

കഴിഞ്ഞ കുറച്ചു കാലങ്ങളായി തെലുങ്ക്, ഹിന്ദി സിനിമകളിലാണ് ഭൂമിക അഭിനയിക്കുന്നത്. സൽമാൻ ഖാൻ നായകനായ കിസി കാ ഭായ് കിസി കി ജാൻ എന്ന സിനിമയിലാണ് നടി അവസാനമായി അഭിനയിച്ചത്. തമിഴിലേക്ക് അടക്കം തിരിച്ചുവരാനുള്ള ശ്രമത്തിലാണ് ഭൂമിക ഇപ്പോൾ. നല്ല വേഷങ്ങൾ ലഭിച്ചാൽ തിരിച്ചുവരവുണ്ടാകും എന്നാണ് ഭൂമിക പറയുന്നത്. അതിനിടെ കുറച്ചു നാളുകൾക്ക് മുൻപ് ഒരു അഭിമുഖത്തിൽ ഭൂമിക പറഞ്ഞ കാര്യങ്ങളും ശ്രദ്ധനേടുകയാണ്.

മുൻപ് അധികം ഗ്ലാമറസ് വേഷങ്ങളിൽ എത്തിയിട്ടുണ്ടെങ്കിലും കിടപ്പറ രംഗങ്ങളിൽ ഒന്നും അങ്ങനെ അഭിനയിച്ചിട്ടില്ലാത്ത നടിയാണ് ഭൂമിക. എന്നാൽ കഥ ആവശ്യപ്പെടുന്നുണ്ടെങ്കിൽ കിടപ്പറ രംഗങ്ങളിൽ അടക്കം അഭിനയിക്കാൻ താൻ തയ്യാറാണെന്ന് ഭൂമിക പറയുന്നു. 'കഥയ്ക്ക് ആവശ്യമാണെങ്കിൽ സെക്‌സിയായ ബെഡ്‌റൂം രംഗങ്ങളിൽ അഭിനയിക്കാൻ എനിക്ക് കുഴപ്പമില്ല', നടി തുറന്നു പറഞ്ഞു.

അതേസമയം പ്രായമായ നടൻമാർ ഇപ്പോഴും ഹീറോ വേഷങ്ങൾ ചെയ്യുമ്പോൾ നടിമാരെ അത്തരം വേഷങ്ങളിലേക്ക് പരിഗണിക്കാത്തതിനെതിരെയും ഭൂമിക തുറന്നടിച്ചു. തനിക്കും ഈ പ്രായത്തിൽ നായിക വേഷങ്ങൾ ചെയ്യാൻ കഴിയുമെന്ന് താരം പറഞ്ഞു. അതുപോലെ തന്റെ ദുശ്ശീലത്തെ കുറിച്ചും നടി അഭിമുഖത്തിൽ സംസാരിച്ചിരുന്നു. ഒരിക്കലെങ്കിലും മദ്യപിച്ചിട്ടുണ്ടോ, മദ്യപിക്കുന്ന ശീലമുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് താൻ മദ്യപിക്കാറുണ്ടെന്ന് പറയുകയായിരുന്നു ഭൂമിക.

Bhumika Chawla

അടുത്തിടെ ഒരു അഭിമുഖത്തിൽ ബോളിവുഡിൽ നിന്ന് തനിക്കധികം അവസരങ്ങൾ വരാറില്ലെന്ന് ഭൂമിക പറഞ്ഞത് വൈറലായി മാറിയിരുന്നു. ഒന്നില്ലെങ്കിൽ ഞാൻ ഒരു നല്ല അഭിനേതാവ് അല്ല, അല്ലെങ്കിൽ എന്റെ പിആർ വേണ്ടത്ര കോളുകൾ ചെയ്യുന്നില്ല, അല്ലെങ്കിൽ ഞാൻ ഇപ്പോഴും ജോലി ചെയ്യുന്നുണ്ടെന്ന കാര്യം അവർക്ക് അറിയില്ല. സത്യസന്ധമായി പറയുകയാണെങ്കിൽ അവസരം കിട്ടാത്തത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല എന്നാണ് ഭൂമിക പറഞ്ഞത്.

നിലവിൽ ഭർത്താവിനും മകനുമൊപ്പം മുംബൈയിലാണ് ഭൂമികയുടെ താമസം. വളരെയേറെ കാലം തന്റെ കാമുകനായിരുന്ന ഭരത് താക്കൂറിനെയാണ് നടി വിവാഹം ചെയ്തത്. 2007 ലാണ് ഇവർ വിവാഹിതരായത്. 2014 ലാണ് ഇവർക്ക് മകൻ ജനിച്ചത്. വിവാഹശേഷമോ മകൻ ജനിച്ച ശേഷമോ വലിയ ഇടവേളകളിലേക്ക് ഭൂമിക പോയിരുന്നില്ല. അതേസമയം ഇപ്പോൾ സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ഭൂമിക പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ വൈറലാകാറുണ്ട്.

More from Filmibeat

Read more about: bhumika chawla
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X