വളരാന്‍ അമ്മ ഹോര്‍മോണ്‍ കുത്തിവച്ചു; ഹന്‍സികയുടെ കാലിലും തുടയിലും തൊടാന്‍ യാചിച്ച നടനും!

ബാലതാരമായി കടന്നു വന്ന് പിന്നീട് നായികയായി മാറിയ നിരവധി താരങ്ങളുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് ഹന്‍സിക മോട്ട്‌വാനി. ഹിന്ദിയില്‍ ബാലതാരമായിട്ടാണ് ഹന്‍സിക അഭിനയ ജീവിതം ആരംഭിക്കുന്നത്. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് അഭിനയിച്ച് തുടങ്ങുന്നത്. പിന്നീട് സിനിമയിലെത്തി. നായികയായുള്ള ഹന്‍സികയുടെ എന്‍ട്രി പക്ഷെ തെന്നിന്ത്യന്‍ സിനിമയിലൂടെയാണ്. ബോളിവുഡില്‍ നായികയായി അഭിനയിച്ചുവെങ്കിലും പ്രതീക്ഷിച്ച വിജയം അവിടെ നേടാനായില്ല. പക്ഷെ തെന്നിന്ത്യയിലെ മുന്‍നിര നായികയായി ഹന്‍സിക വളര്‍ന്നു.

തന്റെ പതിനഞ്ചാം വയസിലാണ് ഹന്‍സിക നായികയായി അരങ്ങേറുന്നത്. അല്ലു അര്‍ജുന്‍ നായകനായ ദേശമുദുരു ആയിരുന്നു ആദ്യ ചിത്രം. ഈ ചിത്രം മലയാളത്തിലേക്കും മൊഴി മാറ്റി എത്തിയിരുന്നു. പിന്നീട് ആപ് കാ സുരൂര്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും നായികയായി. ഹിന്ദിയില്‍ വിജയിച്ചില്ലെങ്കിലും തെന്നിന്ത്യയില്‍ അധിവേഗമാണ് ഹന്‍സിക വളര്‍ന്നത്. ചുരുങ്ങിയ കാലം കൊണ്ട് ഹന്‍സിക നേടിയെടുത്ത വിജയം സമാനതകളില്ലാത്തതാണ്.

Hansika Motwani

തന്റെ പതിനഞ്ചാം വയസിലാണ് ഹന്‍സിക നായികയാകുന്നത്. 2007 ലായിരുന്നു ഹന്‍സിക ഹിമേഷ് റഷ്മാനിയയുടെ നായികയായി ആപ് ക സുരൂറില്‍ അഭിനയിക്കുന്നത്. ഈ സമയത്ത് പക്ഷെ വലിയൊരു വിവാദം ഹന്‍സികയെ വാര്‍ത്തകളിലെ ചര്‍ച്ചാ വിഷയമാക്കി മാറ്റി. ഹന്‍സിക വളര്‍ച്ച ഹോര്‍മോണ്‍ കുത്തിവച്ചിട്ടുണ്ടെന്നായിരുന്നു ആരോപണം. ഹന്‍സികയുടെ അമ്മ മോന മോട്ട്‌വാനി അറിയപ്പെടുന്ന ഡെര്‍മറ്റോളജിസ്റ്റാണ്. അമ്മയാണ് മകള്‍ക്ക് ഹോര്‍മോണ്‍ നല്‍കിയതെന്നായിരുന്നു ആരോപണം. എന്നാല്‍ വാര്‍ത്തയ്‌ക്കെതിരെ ഹന്‍സിക പിന്നീട് രംഗത്തെത്തി.

''താരമാകുന്നതിന്റെ പ്രതിഫലം ആണിതെല്ലാം. എനിക്ക് 21 വയസുള്ളപ്പോള്‍ എന്നെക്കുറിച്ച് അവരൊരു വൃത്തകേട് എഴുതി. നിങ്ങള്‍ക്കറിയാം ഞാന്‍ പറയുന്നത് എന്താണെന്ന്. അന്നത് സഹിച്ച എനിക്ക് ഇപ്പോഴത്തേതും താങ്ങാനാകും. ഞാന്‍ വളരാന്‍ ഇഞ്ചക്ഷന്‍ എടുത്തുവെന്നാണ് അവര്‍ എല്ലാവരും എഴുതിയത്. എന്റെ അമ്മ എനിക്ക് ഹോര്‍മോണ്‍ ഇഞ്ചക്ഷന്‍ നല്‍കിയെന്നാണ് ആളുകള്‍ പറഞ്ഞത്'' ഹന്‍സിക പറയുന്നു.

ഹന്‍സികയുടെ കരിയറിലെ മറ്റൊരു വിവാദമായിരുന്നു നടന്‍ സിമ്പുവുമായുള്ള ബന്ധം. 2013 ലാണ് ഇരുവരും പ്രണയത്തിലാകുന്നത്. തങ്ങളുടെ ബന്ധത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെയാണ് താരങ്ങള്‍ അറിയിച്ചത്. ആരാധകര്‍ ഏറെ ആഘോഷമാക്കിയ പ്രണയ ബന്ധമായിരുന്നു സിമ്പുവിന്റേയും ഹന്‍സികയുടേയും. ഇരുവരും വിവാഹം കഴിക്കുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ എല്ലാവരേയും അമ്പരപ്പിച്ചു കൊണ്ട് അതേ വര്‍ഷം തന്നെ തങ്ങള്‍ പിരിഞ്ഞതായി ഇരുവരും അറിയിച്ചു.

Hansika Motwani

എന്തുകൊണ്ടാണ് തങ്ങള്‍ പിരിഞ്ഞതെന്ന് സിമ്പുവും ഹന്‍സികയും വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ ചില റിപ്പോര്‍ട്ടുകള്‍ പറഞ്ഞത് നടി നയന്‍താരയുമായുള്ള സിമ്പുവുന്റെ അടുപ്പമാണ് ഇരുവരും പിരിയാന്‍ കാരണം എന്നാണ്. ഹന്‍സികയെ പിടിച്ചുലച്ച സംഭവമായിരുന്നു ആ പ്രണയതകര്‍ച്ച. വര്‍ഷങ്ങള്‍ വേണ്ടി വന്നു അതില്‍ നിന്നും കരകയറാന്‍. ഹന്‍സികയുടെ പേര് പിന്നീടൊരു വിവാദത്തില്‍ ഉയര്‍ന്നു വരുന്നത് നടന്‍ റോബോ ശങ്കര്‍ നടത്തിയ പ്രസ്താവനയിലൂടെയാണ്.

മെഴുകു പ്രതിമ, മൈദ പൊടി എന്നൊക്കെയാണ് അന്ന് റോബോ ശങ്കര്‍ ഹന്‍സികയെ വിളിച്ചത്. മാത്രമല്ല താന്‍ ഹന്‍സികയെ ഒന്ന് തൊടാന്‍ ഏറെ തവണ യാചിച്ചുവെന്നും റോബോ ശങ്കര്‍ പറഞ്ഞിട്ടുണ്ട്. ''ഒരു സീനില്‍ അവരുടെ കാലിലും തുടയിലും തൊടാന്‍ ഞാന്‍ അവരോട് യാചിച്ചു. അവളുടെ കാലില്‍ വീഴുക വരെ ചെയ്തു. അവളുടെ കാല്‍ വിരലില്ലെങ്കിലും തൊടാന്‍ ഞാന്‍ യാചിച്ചു. പക്ഷെ അവള്‍ നിരസിച്ചു'' എന്നാണ് റോബോ ശങ്കര്‍ പറഞ്ഞത്. പാര്‍ട്ട്ണര്‍ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ചിനിടെയായിരുന്നു സംഭവം. വേദിയില്‍ ഹന്‍സികെ നില്‍ക്കെയാണ് ശങ്കര്‍ മോശം പരാമര്‍ശം നടത്തിയത്.

More from Filmibeat

Read more about: hansika motwani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X