For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നിങ്ങളെ മാറ്റി കമൽഹാസനെ കൊണ്ടുവരാനുള്ള ആലോചനയാണോ'; ദളപതി സെറ്റിൽ രജനീകാന്തിനെ പേടിപ്പിച്ച ശോഭന

  |

  മണിരത്‌നത്തിന്റെ സംവിധാനത്തിൽ 1991 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമയാണ് ദളപതി. രജനീകാന്ത്, മമ്മൂട്ടി, അരവിന്ദ് സ്വാമി, ശോഭന, ശ്രീവിദ്യ തുടങ്ങി വമ്പൻ താര നിര അണിനിരന്ന ചിത്രം മണിരത്‌നത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ്. സിനിമാ ഗ്രൂപുകളിൽ എല്ലാം ചിത്രം നിരന്തരം ചിത്രം ചർച്ചയാകാറുണ്ട്.

  രജനീകാന്ത് - മമ്മൂട്ടി കോംബോ ആയിരുന്നു ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. കേരളത്തിലും തമിഴ്നാട്ടിലും ഒരുപോലെ സൂപ്പർ ഹിറ്റായ ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള രസകരമായ ഓർമകൾ പങ്കുവച്ചിരിക്കുകയാണ് രജനികാന്ത്. മണിരത്‌നത്തിന്റെ ഏറ്റവും പുതിയ ചിത്രമായ പൊന്നിയിൻ സെൽവന്റെ ട്രെയിലർ ലോഞ്ചിലാണ് രജനികാന്ത് ദളപതി ഷൂട്ടിങ് ഓർമ്മകൾ പങ്കുവച്ചത്. രജനീകാന്ത് സംസാരിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

  Also Read: 'ഞാൻ ഡ്രസ്സ് മാറുകയാണ്... കാമറ ഓഫ് ചെയ്യൂ... ഇത് മോശമാണ്'; ചാനൽ കാമറമാനോട് ദേഷ്യപ്പെട്ട് എലീന പടിക്കൽ!

  മണിരത്‌നം, കമൽ ഹാസൻ, ഐശ്വര്യ റായ്, വിക്രം തുടങ്ങിയവർ എല്ലാം വേദിയിലിരിക്കെ ആയിരുന്നു രജനീകാന്തിന്റെ പ്രസംഗം. മമ്മൂട്ടിക്ക് ഒപ്പം മേക്കപ്പില്ലാതെ അഭിനയിക്കാൻ പറഞ്ഞതും. ലൊക്കേഷനിലെ മേക്കപ്പ് ചർച്ച കണ്ട് ശോഭന തന്നെ ടെൻഷനടിപ്പിച്ചതും ഒക്കെയാണ് അദ്ദേഹം വേദിയിൽ ഓർത്തത്. രജനികാന്തിന്റെ വാക്കുകൾ ഇങ്ങനെ.

  'ദളപതി ഷൂട്ടിങ് തുടങ്ങുന്ന ദിവസം. മൈസൂരിൽ ആണ് ഷൂട്ടിങ്. ഞാൻ ബോംബെയിൽ ഹിന്ദി സിനിമയിൽ അഭിനയിക്കുകയായിരുന്നു. ബോംബെയിൽനിന്ന് ഞാൻ മൈസൂരിൽ എത്തുമ്പോൾ രാത്രി 12 മണി ആയി. പിറ്റേ ദിവസം രാവിലെ ഷൂട്ടിനെത്തിയപ്പോഴാണ് എനിക്ക് മേക്കപ്പ് വേണ്ടെന്ന കാര്യം പറയുന്നത്. ഞാൻ സമ്മതിച്ചില്ല. മേക്കപ്പ് ഇല്ലാതെ പറ്റില്ല, നിങ്ങൾ ഫൗണ്ടേഷൻ ഇട്ടോളൂ. മമ്മൂട്ടിയാണ് കൂടെ അഭിനയിക്കുന്നത്. അദ്ദേഹം ആപ്പിൾ പോലെയാണ് ഇരിക്കുന്നത്. മേക്കപ്പ് ഒന്നും ഇടാതെ അവിടെ പോയാൽ പൗർണമിയും അമാവാസിയും പോലെ ഇരിക്കുമെന്ന് ഞാൻ പറഞ്ഞു,'

  Also Read: 'അർജുനെ പോലൊരു കുട്ടി എല്ലാവരുടെയും സൗഭാഗ്യമാണ്', മരുമകനെ കുറിച്ച് താര കല്യാൺ; പിറന്നാൾ ആഘോഷം വൈറൽ

  'ശരി എന്ന് പറഞ്ഞിട്ട് അവർ അകത്തേക്കു പോയി. പിന്നീട് വരുന്നു കോസ്റ്റ്യൂം. ലൂസ് പാന്റ്സും ലൂസ് ഷർട്ടും. പറ്റില്ല, ടൈറ്റ് ആക്കി കൊണ്ടുവരാൻ ഞാൻ പറഞ്ഞു. അവർ തുണിയൊക്കെ ചേർത്തുവച്ച് ടൈറ്റ് ആക്കി കൊണ്ടുവന്നു. അങ്ങനെ മാറ്റി ടൈറ്റ് ആക്കിയ കോസ്റ്റ്യൂമും ചെരുപ്പിന് പകരം വാക്കിങ് ഷൂവും ഒക്കെ ധരിച്ച് സെറ്റിലേക്ക് പോയി. എന്നെ കണ്ടപ്പോഴെ മണി സർ ശരിക്കുമൊന്ന് നോക്കി. 'കോസ്റ്റ്യൂം മാറ്റിയിലെ' എന്ന് ചോദിച്ചു,'

  'പിന്നെ കാണുന്നത് സന്തോഷ് ശിവനും സുഹാസിനിയും തോട്ട ധരണിയുമായി എന്തൊക്കെയോ ചർച്ച ചെയ്യുന്നതാണ്. ഷോട്ട് ഒന്നും എടുക്കാതെ അവർ ചർച്ച തുടരുകയാണ്. ഞാനും ശോഭനയുമുള്ള ഷോട്ടാണ്. ശോഭന ആണെങ്കിൽ താരം കിട്ടിയാൽ കളിയാക്കും. എന്റെ അടുത്ത് വന്ന് അവർ എന്തായിരിക്കും സംസാരിക്കുന്നത്, 'നിങ്ങളെ മാറ്റി ഇനി കമൽഹാസനെ കൊണ്ടുവരാനാണോ ചർച്ച ' എന്നൊക്കെ പറയാൻ തുടങ്ങി,

  Also Read: ഡയറക്ടർ രാത്രി റൂമിലേക്ക് വിളിച്ചു; പിന്നീട് സംഭവിച്ചത്..!; കാസ്റ്റിങ് കൗച്ച് നേരിട്ടതിനെ കുറിച്ച് സൂര്യ

  'കുറച്ച് കഴിഞ്ഞപ്പോൾ മണി സാർ വന്നു. ഷോട്ട് എടുക്കാമെന്ന് പറഞ്ഞു. പക്ഷേ അവർ എന്റെ കോസ്റ്റ്യൂംസിനെക്കുറിച്ചാണ് ചർച്ച ചെയ്തതെന്ന് എനിക്ക് മനസ്സിലായി. കുളത്തിന്റെ അരികിൽ ശോഭനയോട് സംസാരിക്കുന്നതാണ് അന്ന് എടുത്ത ഷോട്ട്. രണ്ടാമത്തെ ദിവസം ഞാൻ മേക്കപ്പ് ഇട്ടില്ല. ആദ്യം തന്ന കോസ്റ്റ്യൂം ധരിച്ചാണ് ഞാൻ എത്തിയത്,' രജനീകാന്ത് ഓർത്തു.

  സെപ്റ്റംബർ 30നാണ് പൊന്നിയിൻ സെൽവൻ തിയേറ്ററുകളിൽ എത്തുന്നത്. കൽക്കി കൃഷ്മ മൂർത്തിയുടെ ഇതേ പേരിലുള്ള നോവലാണ് സിനിമയാകുന്നത്. വിക്രം, ജയം രവി, ഐശ്വര്യ റായ്, തൃഷ, കാർത്തി, ഐശ്വര്യ ലക്ഷ്മി, ശോഭിത ധുലിപാല, റഹ്മാൻ തുടങ്ങി വൻ താരനിരയാണ് പൊന്നിയിൽ സെൽവനിൽ അണിനിരക്കുന്നത്.

  Read more about: rajinikanth
  English summary
  Viral: When Rajinikanth recalled a funny incident from Thalapathi movie set at Ponniyin Selvan audio launch
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X