ബെയിൽവാൻ രംഗനാഥനെതിരെ ശാലിനി! അജിത്തിനോട് പരാതി പറഞ്ഞ് താരം; വെളിപ്പെടുത്തി നടൻ

തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്ന താരദമ്പതികളാണ് അജിത്തും ശാലിനിയും. മലയാളത്തിൽ ഒരുകാലത്ത് നിറഞ്ഞുനിന്ന നടിയാണ് ശാലിനി. അതുകൊണ്ട് തന്നെ മലയാളികൾക്കിടയിലും ഇരുവർക്കും ഒരുപാട് ആരാധകരുണ്ട്. തെന്നിന്ത്യയിലെ മുൻനിര നായികയായി തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു ശാലിനിയുടെ വിവാഹം. വിവാഹത്തോടെ ശാലിനി അഭിനയം ഉപേക്ഷിക്കുകയും ചെയ്തു. സമകാലീനയായിരുന്ന മിക്ക നടിമാരും വിവാഹശേഷം ഒരു ഇടവേളയെടുത്ത് സിനിമയിലേക്ക് തിരികെയെത്തിയെങ്കിലും ശാലിനി ഇതുവരെ ഒരു തിരിച്ചുവരവിന് തയ്യാറായിട്ടില്ല.

വിവാഹശേഷം പൊതുവേദികളിൽ പോലും ശാലിനിയെ അധികം കണ്ടിട്ടില്ല. അടുത്തിടെയാണ് സോഷ്യൽ മീഡിയയിൽ പോലും താരം സാന്നിധ്യം അറിയിച്ചത്. അനൗഷ്ക ആദ്വിക് എന്നീ രണ്ട് മക്കളാണ് അജിത്തിനും ശാലിനിക്കുമുള്ളത്. ശാലിനിയെ പോലെ തന്നെ പൊതുവേദികളിൽ നിന്ന് മാറി നിൽക്കുന്ന വ്യക്തിയാണ് അജിത്തും. സ്വന്തം സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ‌ പോലും അജിത് എത്താറില്ല. സിനിമ കഴിഞ്ഞാൽ കൂടുതൽ സമയവും കുടുംബത്തോടൊപ്പം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ് അജിത്. സ്റ്റാർഡം ആഘോഷിക്കാനൊന്നും നടൻ മുതിരാറില്ല.

ajith shalini

എങ്കിലും വിവാഹം മുതൽ ഇവരുടെ ഓരോ ചെറിയ വിശേഷങ്ങൾ പോലും തെന്നിന്ത്യൻ സിനിമാ ലോകത്തും പ്രേക്ഷകർക്കിടയിലും ചർച്ചയായി മാറാറുണ്ട്. വല്ലപ്പോഴും ഇവരുടെതായി പുറത്തു വരുന്ന ചിത്രങ്ങളും ആരാധകർക്കിടയിൽ വൈറലായി മാറാറുണ്ട്. അമർക്കളം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അജിത്തും ശാലിനും പ്രണയത്തിലാവുന്നത്. ആ പ്രണയം ഇന്നും ഇവർക്കിടയിൽ നിലനിൽക്കുന്നുണ്ട്. വർഷങ്ങൾക്കിപ്പുറവും സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് അജിത്തും ശാലിനിയും.

അതിനിടെ അജിത്തിനെയും ശാലിനിയെയും കുറിച്ച് നടനും സിനിമാ നിരൂപകനുമായ ബെയിൽവാൻ രംഗനാഥൻ പറഞ്ഞ വാക്കുകളും ശ്രദ്ധനേടുകയാണ്. പൊതുവെ താരങ്ങളെ കുറിച്ച് വിവാദപരമായ പരാമർശങ്ങൾ നടത്തി ശ്രദ്ധനേടാറുള്ള ബെയിൽവാൻ ഇത്തവണ രസകരമായ ഒരു ഓർമയാണ് പങ്കുവയ്ക്കുന്നത്. 1987ൽ പുറത്തിറങ്ങിയ മൈക്കിൾ രാജ് എന്ന ചിത്രത്തിൽ ശാലിനി ബാല താരമായി അഭിനയിച്ചിരുന്നു.

രഘുവരൻ നായകനായ ചിത്രത്തിൽ ബെയിൽവാൻ രംഗനാഥനും ഒരു വേഷത്തിൽ എത്തിയിരുന്നു. ചിത്രത്തിലെ ഒരു സംഘടന രംഗത്തിൽ ശാലിനിയെ ബെയിൽവാൻ എടുത്ത് എറിയുന്ന രംഗമുണ്ട്. ബെയിൽവാനായിരുന്നു അന്ന് കുട്ടിയായ ശാലിനിയെ എടുത്ത് എറിഞ്ഞത്. പിന്നീട് ഒരിക്കൽ ഒരു പൊതുവേദിയിൽ വച്ച് അജിത്തിനെയും ശാലിനിയെയും കണ്ടുമുട്ടിയപ്പോൾ ശാലിനി ഇക്കാര്യം പറഞ്ഞു എന്നാണ് ബെയിൽവാൻ പറയുന്നത്.

ajith shalini

തന്നെ അറിയുമോ എന്ന് ചോദിച്ചപ്പോൾ, കുട്ടിയായ എന്നെ മൈക്കിൾ രാജ് എന്ന സിനിമയിൽ എടുത്തെറിഞ്ഞ ആളാണെന്ന് ശാലിനി പരാതി പോലെ അജിത്തിനോട് പറഞ്ഞുവെന്ന് ബെയിൽവാൻ പറയുന്നു. വലിയ വിജയമായ സിനിമയായിരുന്നു അതെന്നും ഏകദേശം 100 ദിവസം സിനിമ പ്രദർശനം തുടർന്നെന്നും ബെയിൽവാൻ രംഗനാഥൻ പറഞ്ഞു.

അതേസമയം, ലൈക്ക പ്രൊഡക്ഷൻസ് നിർമിക്കുന്ന വിട മുയർച്ചിയാണ് അജിത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രം. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിന്റെ അപ്‌ഡേറ്റുകൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. നേരത്തെ ചിത്രം സംവിധാനം ചെയ്യാനിരുന്ന വിഘ്‌നേശ് ശിവൻ പ്രൊജക്ടിൽ നിന്ന് പിന്മാറിയിരുന്നു. അദ്ദേഹത്തിന് പകരം പ്രശസ്ത സംവിധായകന് മജീസ് തിരുമേനിയാണ് ചിത്രം സംവിധാനം ചെയ്തത്. തുനിവാണ് അജിത്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.

Read more about: shalini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X