മീര ഒരു കോംബ്ലിക്കേറ്റഡ് താരമാണ്; ഞാൻ അവരെ ഒരുപാട് ചീത്ത വിളിച്ചു: തുറന്ന് പറഞ്ഞ് തമിഴ് നടൻ ശ്രീകാന്ത്

റോജ കൂട്ടം എന്ന തമിഴ് ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചയാളാണ് ശ്രീകാന്ത്. തമിഴ്, തെലു​ഗു, മലയാളം ചിത്രങ്ങളിലൂടെ ഏകദേശം 52 ചിത്രങ്ങൾ ചെയ്തു. പാർത്ഥിപൻ കനവ് എന്ന തന്റെ 4ാമത്തെ ചിത്രത്തിലൂടെ തമിഴ്നാട് സർക്കാരിന്റെ മികച്ച നടനുള്ള സ്പെഷ്യൽ പുരസ്കാരവും ശ്രീകാന്തിനെ തേടിയെത്തിയിരുന്നു. ചെറിയ കാലയളവിനുള്ളിൽ നായകനായും സഹനടനായും അഭിനയിച്ചിട്ടുണ്ട്. ഈയിടെ തമിഴ്നാട് നൗ എന്ന യൂട്യൂബ് ചാനലിനു വേണ്ടി താരം കൊടുത്ത അഭിമുഖം ശ്രദ്ധയാകർഷിക്കുന്നു.

അഭിമുഖത്തിനിടെ ശ്രീകാന്തിന്റെ കൂടെ അഭിനയിച്ച നായികമാരെ കുറിച്ച് സംസാരിക്കാൻ അവസരം ലഭിച്ചിരുന്നു. ആദ്യം തിരഞ്ഞെടുത്തത് മീരാ ജാസ്മിനെ ആയിരുന്നു. മീരയെ കുറിച്ച് ശ്രീകാന്ത് പറയുന്നത് ഇങ്ങനെ. "മീര ഒരു കോംബ്ലിക്കേറ്റഡ് താരമാണ്. പക്ഷേ ബ്രില്യൻ്റ് ആർട്ടിസ്റ്റ് കൂടിയാണ്. ഇന്ത്യയിലെ മികച്ച അഭിനേതാക്കളിൽ മീരാ ജാസ്മിന്റെ പേരും ഉണ്ടാവും.

Meera jasmine

എന്നാൽ ഒരു തവണ ഞങ്ങൾക്കിടയിൽ വലിയൊരു വഴക്കുണ്ടായി. ഞങ്ങൾ ഒരുമിച്ച് ചെയ്യുന്ന സിനിമയുടെ ഷൂട്ടിം​ഗിനിടെ ഒരു ദിവസം പെട്ടെന്ന് മീര ഷൂട്ടിം​ഗ് കാൻസൽ ചെയ്തു. ഞാൻ ചോദിച്ചു ഉച്ച വരെ എങ്കിലും ഷൂട്ട് ചെയ്യാമോ എന്ന്. പക്ഷേ മീര സമ്മതിച്ചില്ല. ഹാഫ് ഡേ കൊണ്ട് തീർക്കാമായിരുന്ന ഷൂട്ടിം​ഗ് ആയിരുന്നു, പക്ഷേ അവർക്കെന്തോ മൂഡ് സ്വിം​ഗ് ആയിരുന്നത് കൊണ്ട് ഷൂട്ടിം​ഗ് നിർത്തി അവർ പോയി."

"അതിനു ശേഷം ഡിസംബർ മാസത്തിൽ ഹൈദരബാദിൽ വെച്ച് ഷൂട്ട് ചെയ്യാൻ അവർ ഡെയ്റ്റ് കൊടുത്തു. ആ സമയം നല്ല തണുപ്പുള്ള കാലവസ്ഥയാണ്. ഏകദേശം 10-12 ഡി​ഗ്രിയുണ്ടാകും. അതിൽ റെയിൻ എഫക്ടും. തണുത്ത് വിറച്ച് പോകുന്ന ഒരു അവസ്ഥ. മീരാ ജാസ്മിൻ ഒരു ബസ് സ്റ്റോപ്പിൽ നിൽക്കുന്ന സീനാണ്. പക്ഷേ ഞാൻ പുറത്തായിരുന്നു നിൽക്കേണ്ടത്. സത്യം പറയാലോ ഓരോ നിമിഷയും എന്റെ മനസിൽ ഞാൻ അവരെ ചീത്ത വിളിച്ചു കൊണ്ടേയിരുന്നു. അത്രക്കും ദേഷ്യം ഉണ്ടായിരുന്നു. അതിനു ശേഷം എനിക്ക് അവരോട് വല്ലാത്തൊരു ബുദ്ധിമുട്ടായിരുന്നു."

"ഞങ്ങൾ പരസ്പരം സംസാരിക്കാറില്ലായിരുന്നു. എന്നാൽ പിന്നീട് ഒരു റൊമാൻ്റിക് സീൻ ചെയ്യാൻ ഉണ്ടായിരുന്നു. സീനിനു തൊട്ട് മുൻപ് വരെ രണ്ട് പേരും അത്രക്കും ദേഷ്യത്തിലിരുന്നിട്ട് ആ സീൻ എടുക്കുമ്പോൾ മീര അത്രക്കും എന്നെ സപ്പോർട്ട് ചെയ്തു. ഒരിക്കലും എന്നെ ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ പെരുമാറിയില്ല. അതാണ് നേരത്തെ പറഞ്ഞത് മീര ഒരു നല്ല ആർട്ടിസ്റ്റാണ്."

Meera jasmine

മറ്റു നായികമാരെ കുറിച്ച് ഒരുപാട് വിശേഷങ്ങൾ താരം പറഞ്ഞു. ഭൂമിക തന്റെ പഴയ ക്രഷ് ആയിരുന്നെന്നും തൃഷ ഇപ്പോഴും അടുത്ത സുഹൃത്താണെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു. ഒപ്പം സ്നേഹയെ കുറിച്ചും ഒരുപാട് സംസാരിച്ചു. ശ്രീകാന്ത് അഭിനയിച്ച പാർത്ഥിപൻ കനവ് എന്ന തമിഴ് ചിത്രത്തിന്റെ തെലു​ഗ് റീമേക്കിലൂടെയാണ് മീരാ ജാസ്മിൻ തെലു​ഗു സിനിമയിലെത്തുന്നത്.

മീരാ ജാസ്മിനും ശ്രീകാന്തും ജൂട്ട്, മെർക്കുറി പൂക്കൾ എന്നീ ചിത്രങ്ങളിലാണ് ഒരുമിച്ച് അഭിനയിച്ചത്. രണ്ടും ഹിറ്റ് ചിത്രങ്ങളായിരുന്നു. സൂത്രധാരൻ എന്ന മലയാള ചിത്രത്തിലൂടെയാണ് മീരാ ജാസ്മിൻ സിനിമയിലെത്തുന്നത്. രണ്ടാമത്തെ ചിത്രം തമിഴിലെ എക്കാലത്തേയും ഹിറ്റ് മൂവി റൺ. പിന്നീട് വലിയൊരു വളർച്ചയായിരുന്നു. ശ്രീകാന്ത് സിനിമയിലെത്തുന്നതിനു മുന്നേ മീരാ ജാസ്മിൻ ഇന്റസ്ട്രിയിൽ ഉണ്ട്.

Read more about: meera jasmine
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X