»   » കെട്ടിടം പണിതു, ഇനി കെട്ടണം!! വിവാഹത്തെ കുറിച്ച് വിശാല്‍, മമ്മൂട്ടിയുടെ ആ നായികയാണോ വധു?

കെട്ടിടം പണിതു, ഇനി കെട്ടണം!! വിവാഹത്തെ കുറിച്ച് വിശാല്‍, മമ്മൂട്ടിയുടെ ആ നായികയാണോ വധു?

Posted By: Aswini P
Subscribe to Filmibeat Malayalam

വിശാലിന്റെ വിവാഹം തമിഴ് സിനിമാ ലോകം കാത്തിരിയ്ക്കുന്ന ഒരു സംഭവം തന്നെയാണ്. താരസംഘടനയായ നടികര്‍ സംഘത്തിനുള്ള കെട്ടിടം പണി പൂര്‍ത്തിയാക്കിയാല്‍ താന്‍ വിവാഹം ചെയ്യും എന്നാണ് വിശാല്‍ പറഞ്ഞിരുന്നത്. കെട്ടിടം പണി ഉടന്‍ പൂര്‍ത്തിയാവും.. അപ്പോള്‍ വിവാഹം ?

രജനികാന്തിന്റെ സര്‍പ്രൈസ് ധനുഷ് പൊളിച്ചു, സ്റ്റൈല്‍ മന്നന്റെ കാല എപ്പോ കാണാം??

ഈ ചോദ്യത്തോട് വിശാല്‍ തന്നെ പ്രതികരിച്ചു. ചെന്നൈ എയര്‍പോര്‍ട്ടില്‍ വച്ച് ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു വിശാല്‍. വിവാഹം അടുത്ത വര്‍ഷമുണ്ടാവുമെന്ന് വിശാല്‍ ഉറപ്പ് പറഞ്ഞു.

കെട്ടിടം എന്തായി

നടികര്‍ സംഘം കെട്ടിടത്തിന്റെ പണി പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്. ഡിസംബര്‍ മാസത്തോടെ കെട്ടിടം പണി പൂര്‍ത്തിയാവും എന്നാണ് കണക്ക് കൂട്ടല്‍..

അപ്പോള്‍ വിവാഹം

കെട്ടിടം പണി പൂര്‍ത്തിയായാല്‍ ഉടന്‍ വിവാഹമാണ്. 2019 ജനുവരി മാസത്തോടെ വിവാഹം ഉണ്ടാവുമെന്ന് നാല്‍പതുകാരനായ വിശാല്‍ ഉറപ്പ് പറയുന്നു.

ആരാണ് വധു

എന്നാല്‍ ആരാണ് വധു എന്ന കാര്യത്തില്‍ വിശാല്‍ വ്യക്തത നല്‍കിയിട്ടില്ല. കെട്ടിടം പണി പൂര്‍ത്തിയായാല്‍ വിവാഹം ഉണ്ടാവം എന്ന് പറഞ്ഞ് നടന്‍ സ്ഥലം കാലിയാക്കുകയായിരുന്നു.

വരലക്ഷ്മിയോ

വിശാലും വരലക്ഷ്മിയും പ്രണയത്തിലാണെന്ന വാര്‍ത്ത ഇരുവരും അംഗീകരിച്ചതാണ്. ഏഴ് വര്‍ഷത്തോളം നീണ്ട ബന്ധമാണ് വിശാലും വരലക്ഷ്മിയും തമ്മിലുള്ളത്. വരലക്ഷ്മിയാണ് വധു എന്ന തരത്തില്‍ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

അച്ഛന്‍ സമ്മതിക്കുമോ

അതേ സമയം വരലക്ഷ്മിയുടെ അച്ഛനും നടനുമായ ശരത് കുമാറും വിശാലും ശത്രുക്കളാണെന്ന് നാട്ടില്‍ പാട്ടാണ്. നടികര്‍ സംഘത്തിന്റെ പ്രശ്‌നങ്ങള്‍ക്കിടയിലാണ് ഇരുവരുടെയും ശത്രുത മറനീക്കി പുറത്ത് വന്നത്. മകളെ വിശാലിന് കെട്ടിച്ചുകൊടുക്കാന്‍ ശരത് കുമാര്‍ തയ്യാറാവുമോ എന്നതാണ് അടുത്ത ചോദ്യം.

വിശാല്‍ തിരക്കിലാണ്

കെട്ടിടം നിര്‍മാണം മാത്രമല്ല, അഭിനയിച്ചു തീര്‍ക്കാനുള്ള ചിത്രങ്ങളുമായി തിരക്കിലാണ് വിശാല്‍. ഇരുമ്പ് സട്ടൈ എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുന്നു. സണ്ടക്കോഴി 2, കറുപ്പ് രാജ വെള്ളൈ രാജ എന്നീ ചിത്രങ്ങളിലാണ് വിശാല്‍ നിലവില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്.


English summary
Vishal confirms wedding plans

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam