twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അഭിപ്രായ സ്വാതന്ത്രം എല്ലാവര്‍ക്കുമുണ്ട്, വരലക്ഷ്മിയ്ക്ക് മറുപടിയുമായി വിശാല്‍

    |

    തമിഴ് സിനിമാ ലോകത്തെ താരസംഘടനയായ നടികര്‍ സംഘവുമായി ബന്ധപ്പെട്ട മല്ലയുദ്ധം ഇനിയും അവസാനിക്കുന്നില്ല. നടികര്‍ സംഘം വീണ്ടുമൊരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ ഇരു സംഘവും വ്യത്യസ്ത പ്രചരണ പരിപാടികളുമായി മുന്നോട്ട് പോകുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിശാലിന്റെ പാണ്ഡവ അണിയാണ് വിജയിച്ചത്.

    മമ്മൂട്ടിയുടെ പുതിയ റെക്കോര്‍ഡ് ഉണ്ടയിലൂടെ! ആദ്യദിനം പൊളിച്ചടുക്കി! കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്
    തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വിശാല്‍ പുറത്തുവിട്ട വീഡിയോ ആണ് ഇപ്പോള്‍ വിവാദമാവുന്നത്. വീഡിയോയില്‍ മുന്‍ പ്രസിഡന്റായ ശരത്ത് കുമാറിനെ വിശാല്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പാണ്ഡവ അണിയുടെ നേട്ടത്തെ കുറിച്ച് പറയവെയാണ് വിശാല്‍ ശരത്ത് കുമാറിനെയും വിമര്‍ശിച്ചത്. എന്നാല്‍ അനാവശ്യമായി തന്റെ അച്ഛനെ കുറ്റപ്പെടുത്തി സംസാരിച്ചതില്‍ ശരത്ത് കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മി ട്വിറ്ററില്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. വിശാലിന്റെ ഉറ്റ സുഹൃത്ത് കൂടെയാണ് വരലക്ഷ്മി. എന്നാല്‍ ചീപ്പ് പബ്ലിസിറ്റിയ്ക്ക് വേണ്ടി ഇത്തരം ആരോപണം വിശാല്‍ നടത്താന്‍ പാടില്ലായിരുന്നു എന്ന് വരലക്ഷ്മി പറഞ്ഞു.

     vishalandvaralakshmi

    ഈ തിരഞ്ഞെടുപ്പില്‍ ശരത്ത് കുമാര്‍ മത്സരിക്കുക പോലുമില്ലാത്ത സാഹചര്യത്തില്‍ അനാവശ്യമായി അദ്ദേത്തിന്റെ പേര് വലിച്ചിഴയ്‌ക്കേണ്ടതില്ലായിരുന്നു എന്നാണ് വരലക്ഷ്മി പറഞ്ഞത്. പത്രസമ്മേളനം നടത്തി ഇതിന് മറുപടടി നല്‍കിയിരിയ്ക്കുകയാണ് വിശാല്‍. അഭിപ്രായം പറയാനുള്ള സ്വാതന്ത്രം എനിക്ക് മാത്രമല്ല എന്റെ സുഹൃത്ത് വരലക്ഷ്മിയ്ക്കുമുണ്ട് എന്ന് വിശാല്‍ പറഞ്ഞു.

    നടികര്‍ സംഘത്തിലെ അംഗങ്ങള്‍ക്ക് മാത്രമല്ല, ഇന്ത്യയിലെ ഓരോ പൗരനും അഭിപ്രായ സ്വാതന്ത്രമുണ്ട്. വിവാദങ്ങളെ മുന്‍കൂട്ടി കണ്ടുകൊണ്ട് ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരണം നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്ത് തന്നെയായാലും വരുന്ന തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് നല്ല പ്രതീക്ഷയുണ്ട്- വിശാല്‍ പറഞ്ഞു

    English summary
    Vishal's reply to Varalakshmi
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X