പട്ട് സാരി ചുറ്റി സിന്ദൂരം അണിഞ്ഞ് നയൻസ്!! ഇപ്പോഴാണ് ശരിയ്ക്കും തലയുടെ മനൈവിയായത്, ചിത്രങ്ങൾ കാണൂ
വീരം, വേതാളം, വേഗം എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അജിത്-ശിവ കൂട്ട്കെട്ടിൽ പിറക്കുന്ന ചിത്രമാണിത്
തെന്നിന്ത്യൻ സിനിമ പ്രേമികളുടെ തലയും തലൈവിയും ഒന്നിക്കുന്ന ചിത്രമാണ് വിശ്വാസം. ബില്ല, ആരംഭം, അയോഗൻ എന്നീ ചിത്രങ്ങൾക്ക് ശേഷം അജിത്തും നയൻതാരയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണിത്. വിശ്വാസത്തിനു വേണ്ടിയുളള കട്ട കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് വിശ്വാസത്തിലെ ചിത്രങ്ങളാണ്.


അജിത്തും നയൻസും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് എത്തിരിക്കുന്നത്. തല ഇരട്ട റോളിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. അജിത്തിനൊപ്പം പട്ടു സാരി ഉടുത്ത് നെറുകിൽ സുന്ദരം ചാർത്തി പരമ്പരഗത ആഭരണങ്ങൾ ധരിച്ചു നിൽക്കുന്ന നയൻസിന്റെ ചിത്രങ്ങൾ മികച്ച കമന്റസാണ് ലഭിക്കുന്നത്. ഈ ചിത്രത്തിനായി നയൻസ് മറ്റ് ചിത്രങ്ങളുടെ ഡേറ്റുകൾ വരെ അഡ്ജസ്റ്റ് ചെയ്തിരുന്നുവത്രേ.

കേരളത്തിൽ നിന്നാണ്, സ്റ്റൈൽ മന്നൻ ഓടി അടുത്തെത്തി... തോളോടു ചേർത്ത് നിർത്തി ഒരു ചോദ്യം, ഹൃദയം തകർന്നു പോയി, രജനി ഇത്രയ്ക്ക് സിമ്പിളാണ്... കാണൂ
വീരം, വേതാളം, വേഗം എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അജിത്-ശിവ കൂട്ട്കെട്ടിൽ പിറക്കുന്ന ചിത്രം കൂടിയാണിത്. അതിനാൽ തന്നെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഗൗതം മേനോൻ സംവിധാനം ചെയ്ത എന്നൈ അറിന്താലി എന്ന ചിത്രത്തിനു ശേഷം അനഘ അജിത്തിന്റെ മകളായി എത്തുന്നുണ്ട്.



Click it and Unblock the Notifications