»   » അജിത്തിന്റെ വിവേഗം കേരളത്തിലെത്തുന്നത് പുതിയ റെക്കോര്‍ഡുമായി!!! ഒപ്പം വൈഡ് റിലീസും!!!

അജിത്തിന്റെ വിവേഗം കേരളത്തിലെത്തുന്നത് പുതിയ റെക്കോര്‍ഡുമായി!!! ഒപ്പം വൈഡ് റിലീസും!!!

Posted By: Karthi
Subscribe to Filmibeat Malayalam

റെക്കോര്‍ഡുകളുടെ എണ്ണത്തിലും വലിപ്പത്തിലും സിനിമയെ വേര്‍തിരിക്കുന്ന ഒരു കാലത്തിലേക്ക് ഇന്ത്യന്‍ സിനിമ എത്തിയിരിക്കുന്നു. നേടുന്ന കളക്ഷനില്‍ മുതല്‍ മുടക്കുന്ന തുകയില്‍ വരെ റെക്കോര്‍ഡ് സൃഷ്ടിക്കുകയാണ് ഓരോ സിനിമയും. തമിഴ് സൂപ്പര്‍ താരം അജിത്തിന്റെ പുതിയ ചിത്ര വിവേഗം കേരളത്തില്‍ പ്രദര്‍ശനത്തിന്  എത്തുന്നത് പുതിയ റെക്കോര്‍ഡുമായിട്ടാണ്. തല എന്ന് ആരാധകര്‍ സ്‌നേഹപൂര്‍വ്വം വിളിക്കുന്ന അജിതിന് കേരളത്തിലും ധാരാളം ആരാധകരുണ്ട്. 

സൂപ്പര്‍ ഹോട്ടായി മോഹന്‍ലാലിന്റെ നായിക... സോഷ്യല്‍ മീഡിയയില്‍ ആഘോഷമാകുന്ന ചിത്രങ്ങള്‍!!!

Vivegam


കേരളത്തില്‍ ഒരു അജിത് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയ്ക്കാണ് വിവേഗം വിതരണത്തിന് എടുത്തിരിക്കുന്നത്. പുലിമുരുകന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ നിര്‍മാതാവായ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം വിതരണത്തിന് എടുത്തിരിക്കുന്നത്. 4.25 കോടി രൂപയ്ക്കാണ് മുളകുപാടം ഫിലിംസ് ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. 
 
ഏറ്റവും ഉയര്‍ന്ന മുതല്‍ മുടക്കി സ്വന്തമാക്കിയ വിവേഗത്തിന് മുളകുപാടം ഫിലിംസ് വൈഡ് റിലീസാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ആഗസ്റ്റിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന ദിലീപ് ചിത്രം രാമലീല ജൂലൈ ഏഴിനാണ് തിയറ്ററുകളില്‍ എത്തുന്നത്. അതിന് ശേഷം വിവേഗം തിയറ്ററുകളില്‍ ആരവമുയര്‍ത്തും. ആ സമയത്ത് മറ്റ് ചിത്രങ്ങളൊന്നും റിലീസ് പ്രഖ്യാപിക്കാത്തതിനാല്‍ പരമാവധി തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തിക്കാമെന്നാണ് കണക്കാക്കുന്നത്. വീരം, വേതാളം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജിതിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിവേഗം.

Vivegam

കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന മുതല്‍ മുടക്കില്‍ വിതരണാവകാശം സ്വന്തമാക്കിയ അജിത് ചിത്രമാണ് വിവേകം. എന്നാല്‍ ഏറ്റവും വിതരണാവകാശത്തില്‍ ഏറ്റവും അധികം മുതല്‍ മുടക്കിയത് ബാഹുബലി 2 മലയാളം പതിപ്പിന് വേണ്ടിയാണ്. കേരളത്തലില്‍ നിന്ന് മാത്രം 70 കോടിയോളം രൂപ കളക്ഷന്‍ നേടിയ ബാഹുബലി 2ന് യുണൈറ്റഡ് ഗ്ലോബല്‍ മുടക്കിയത് പത്ത് ലക്ഷത്തിലധികം രൂപയാണ്. രണ്ടാം സ്ഥാനത്ത് രജനികാന്ത് ചിത്രം കബാലിയാണ്. 7.5 കോടി രൂപയ്ക്ക് കബാലിയുടെ വിതരണാവകാശം സ്വന്തമാക്കിയത് ആശീര്‍വാദ് സിനിമാസും മാക്‌സ് ലാബും ചേര്‍ന്നായിരുന്നു.
English summary
The distribution rights for Vivegam in Kerala has been bought by Mulakupadam Films, the producers of Malayalam cinema’s biggest ever blockbuster Pulimurugan. The rights are reportedly bagged for a huge amount, perhaps the biggest ever for an Ajith starrer.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam