എന്നെ കണ്ടാലേ രജനീകാന്ത് പേടിക്കും! രാധികയെ രജനി ഇത്രയ്ക്ക് പേടിക്കാന്‍ കാരണം?
തമിഴകത്തിന്റെ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍ സ്റ്റാറാണ് രജനീകാന്ത്. ഇനിയൊരിക്കലും രജനീകാന്തിനെ പോലൊരു താരമുണ്ടാകില്ലെന്നുറപ്പാണ്. ജന്മം കൊണ്ട് തമിഴനല്ലെന്നും കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി തമിഴന്റെ വികാരവും വിചാരവും രജനീയോട് ചേര്‍ന്നു കിടക്കുന്നതാണ്. ജയിലര്‍ നേടിയ വമ്പന്‍ വിജയത്തിന്റെ തിളക്കത്തിലാണ് രജനീകാന്ത് ഇപ്പോള്‍. തുടര്‍ പരാജയങ്ങള്‍ക്ക് പിന്നാലെയാണ് ജയിലറിലൂടെ രജനീകാന്ത് വന്‍ വിജയം നേടിയത്.
ബസ് കണ്ടറായിരുന്നു അഭിനേതാവും മുമ്പ് രജനി. പിന്നീട് അദ്ദേഹം അഭിനയം പഠിക്കാന്‍ പോയതിനെക്കുറിച്ചൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. വില്ലനായി കരിയര്‍ ആരംഭിച്ച രജനീകാന്ത് തന്റെ പകരം വെക്കാനില്ലാത്ത സ്റ്റൈലിലൂടെ തമിഴകത്തിന്റെ സ്റ്റൈല്‍ മന്നനായി മാറുകയായിരുന്നു. തമിഴില്‍ മാത്രമല്ല ബോളിവുഡിലും വിജയം നേടാന്‍ രജനീകാന്തിന് സാധിച്ചിരുന്നു.

കരിയറിന്റെ തുടക്കത്തില്‍ ധാരാളം വെല്ലുവിളികളും വിമര്‍ശനങ്ങളും രജനീകാന്തിന് നേരിടേണ്ടി വന്നിരുന്നു. ഡയലോഗ് പറയുന്നതിലെ വേഗതയും, കണ്ണും, ഇരുണ്ട നിറവും, തമിഴ് ഉച്ചാരണത്തിലെ പ്രശ്‌നവുമെല്ലാം രജനീയ്‌ക്കെതിരെയുള്ള വിമര്‍ശനങ്ങളായിരുന്നു. എന്നാല്‍ അതൊന്നും രജനീകാന്തിന്റെ സൂപ്പര്‍ താരത്തിലേക്കുള്ള യാത്രയെ തടയുന്നതായിരുന്നില്ല. വിമര്‍ശിച്ചവര്‍ പോലും പിന്നീട് രജനീകാന്തിന്റെ ആരാധകരായി മാറി.
തന്റെ കൂടെ അഭിനയിച്ച നടന്മാരുമായി മാത്രമല്ല നടിമാരുമായും വളരെ അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്ന താരമാണ് രജനീകാന്ത്. ഈയ്യടുത്ത് നടി മീനയുടെ പരിപാടിയില്‍ രജനീകാന്ത് എത്തിയിരുന്നു. താരത്തിന്റെ സാന്നിധ്യം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. അതേസമയം രജനീകാന്തിന് തന്നെ ഭയങ്കര പേടിയാണെന്ന് നടി രാധിക പറഞ്ഞിരുന്നു. രാധികയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
''ഞാന്‍ ഒരിക്കല്‍ രജനീകാന്തിനെ കണ്ടു. അദ്ദേഹമൊരു റബ്ബര്‍ ചെരുപ്പായിരുന്നു ഇട്ടിരുന്നത്. ഞാന്‍ അദ്ദേഹം നിങ്ങളൊരു സൂപ്പര്‍ സ്റ്റാറല്ലേ എന്തിനാണ് ഇതുപോലെ റബ്ബര്‍ ചെരുപ്പിടുന്നത് എന്ന് ചോദിച്ചു. അതിന് ശേഷം എന്നെ കാണുമ്പോള്‍ തന്നെ അദ്ദേഹം പേടിക്കും. ആദ്യം നോക്കുക താന്‍ എന്ത് ചെരുപ്പാണ് ഇട്ടിരിക്കുകയെന്നായിരിക്കും'' എന്നാണ് രാധിക പറയുന്നത്. ഇത്ര വലിയ താരമാണെങ്കിലും കുട്ടികളുടെ സ്വഭാവമാണ് രജനീകാന്തിനെന്നാണ് പറയുന്നത്.
അതേസമയം ജയിലര്‍ നേടിയ വന്‍ വിജയത്തിന്റെ തിളക്കത്തിലാണ് രജനീകാന്ത്. ചിത്രം 500 കോടിയലധികമാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയിരിക്കുന്നത്. നെല്‍സണ്‍ ദിലീപ് കുമാര്‍ ആയിരുന്നു സിനിമയുടെ സംവിധാനം. മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലും കന്നഡ സിനിമയിലെ സൂപ്പര്‍ താരം ശിവരാജ് കുമാറും ചിത്രത്തില്‍ അതിഥി വേഷങ്ങളിലെത്തിയിരുന്നു. വിനായകനായിരുന്നു വില്ലനായെത്തിയത്.

രമ്യ കൃഷ്ണന്‍, വസന്ത് രവി, മിര്‍ന മേനോന്‍, സുനില്‍, തമന്ന എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. അനിരുദ്ധ് ആയിരുന്നു ചിത്രത്തിലെ സംഗീതം ഒരുക്കിയത്. ചിത്രത്തിലെ പാട്ടുകളും ആക്ഷന്‍ രംഗങ്ങളുമെല്ലാം വന്‍ വിജയമായി മാറുകയും ചെയ്തു. ലാല്‍ സലാം എന്ന ചിത്രത്തിലെ അതിഥി വേഷത്തിലാണ് ഇനി രജനീകാന്ത് എത്തുക. രജനീകാന്തിന്റെ അടുത്ത സിനിമ സംവിധാനം ചെയ്യുക ലോകേഷ് കനകരാജ് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.


Click it and Unblock the Notifications