1700 കോടിയുടെ സ്വത്തുള്ള എആര്‍ റഹ്‌മാന്‍; ജീവനാംശമായി സൈറയ്ക്ക് കിട്ടുക എത്ര കോടി?

ആരാധക ലോകത്തെ ഞെട്ടിച്ചു കൊണ്ടാണ് സംഗീത സംവിധായകന്‍ എആര്‍ റഹ്‌മാനും സൈറ ബാനും വിവാഹ മോചിതരായി എന്ന വാര്‍ത്ത പുറത്ത് വിടുന്നത്. 29 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇരുവരും പിരിയുന്നത്. പിന്നാലെ വിവാഹ മോചനത്തിന്റെ കാരണം തേടിയിറങ്ങി മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും. എന്നാല്‍ വിവാഹ മോചനത്തിന് പിന്നില്‍ വൈകാരിക പ്രശ്‌നങ്ങളാണെന്നാണ് സൈറയുടെ അഭിഭാഷക അറിയിച്ചത്.

പിന്നാലെ റഹ്‌മാനും പ്രതികരണവുമായി എത്തി. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നാണ് എആര്‍ റഹ്‌മാന്‍ പറഞ്ഞത്. എന്തുകൊണ്ടാണ് റഹ്‌മാനും സൈറും ഇത്രയും വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം പിരിയുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇതിനിടെ റഹ്‌മാന്റെ സമ്പത്തിനെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായി മാറിയിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ സംഗീതജ്ഞനാണ് ഇന്ന് എആര്‍ റഹ്‌മാന്‍. ഈയ്യടുത്താണ് ഈ വിവരം പുറത്ത് വന്നതും.

AR Rahman

കോയ്‌മോയ് പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം റഹ്‌മാന്റെ സമ്പത്ത് 1700 മുതല്‍ 2000 കോടി വരെയാണ്. ഇന്ത്യന്‍ സിനിമകള്‍ക്ക് പുറമെ വിദേശ സിനിമകള്‍ക്കും എആര്‍ റഹ്‌മാന്‍ സംഗീതം ഒരുക്കിയിട്ടുണ്ട്. ഓസ്‌കര്‍ അടക്കമുള്ള പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള എആര്‍ റഹ്‌മാന്റെ സംഗീതം തങ്ങളുടെ സിനിമയുടെ ഭാഗമാവുക എന്നത് ഏതൊരു ഫിലിംമേക്കറുടേയും സ്വപ്‌നമാണ്. അതിനാല്‍ തന്നെ പൊന്നും വിലയ്ക്കാണ് റഹ്‌മാനെ മേക്കേഴ്‌സ് സിനിമയിലേക്ക് എത്തിക്കുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു സിനിമയ്ക്ക് സംഗീതം ഒരുക്കാന്‍ റഹ്‌മാന്‍ വാങ്ങുന്ന പ്രതിഫളം എട്ട് കോടി രൂപയാണ്. അമര്‍ സിംഗ് ചംകീലയുടെ ജീവിതം പറഞ്ഞ സിനിമയില്‍ നായകനായ ദില്‍ജീത്ത് ദൊസാഞ്ചിന് ലഭിച്ച പ്രതിഫലം നാല് കോടിയായിരുന്നു. അതേസമയം ചിത്രത്തിലെ സംഗീതം ഒരുക്കിയ റഹ്‌മാന് ലഭിച്ചതാകട്ടെ എട്ട് കോടിയും. ഒരു പാട്ടിന് മാത്രമായി റഹ്‌മാന്‍ മൂന്ന് കോടിയും സംഗീത നിശയ്ക്ക് രണ്ട് കോടിയുമാണ് റഹ്‌മാന്റെ പ്രതിഫലമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

അതേസമയം വിവാഹ മോചനത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നത് മുതല്‍ക്കു തന്നെ സൈറ ബാനുവിന് ലഭിക്കുന്ന ജീവനാംശം സംബന്ധിച്ച ചര്‍ച്ചകളും ആരംഭിച്ചിരുന്നു. എന്നാല്‍ ഇതുവരേയും അത് സംബന്ധിച്ച ഡിമാന്റുകളൊന്നും സൈറയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. സൈറ ആവശ്യപ്പെടുകയാണെങ്കില്‍ തന്റെ 1700 കോടിയുടെ സ്വത്തില്‍ നിന്നും നല്ലൊരു ഭാഗം റഹ്‌മാന് സൈറയ്ക്ക് നല്‍കേണ്ടി വരുമെന്ന് ഉറപ്പാണ്.

AR Rahman

അതിനിടെ റഹ്‌മാന്റെ വിവാഹ മോചനത്തിന് പിന്നാലെ താരത്തിന്റെ ബാന്റിലെ ബാസിസ്റ്റ് മോഹിനി ഡേയും വിവാഹ മോചിതയായിരുന്നു. രണ്ടും ചേര്‍ത്തുവച്ച് ഗോസിപ്പ് എഴുത്തുകാര്‍ കഥകള്‍ മെനഞ്ഞിരുന്നു. എന്നാല്‍ അതുമായി റഹ്‌മാന്റേയും സൈറയുടേയും വിവാഹ മോചനത്തിന് യാതൊരു ബന്ധവുമില്ലെന്നാണ് അഭിഭാഷ അറിയിച്ചത്

More from Filmibeat

Read more about: ar rahman
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X