സൂപ്പര്‍ താര സിനിമകളില്‍ സ്ഥിരം സാന്നിധ്യം, ഒടുവില്‍ ബി ഗ്രേഡ് ചിത്രത്തില്‍ നായിക; അല്‍ഫോണ്‍സ എവിടെ?
ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമായിരുന്നു അല്‍ഫോണ്‍സ. സില്‍ക്ക് സ്മിതയുടെ പകരക്കാരിയെന്ന നിലയിലായിരുന്നു പലരും അല്‍ഫോണ്‍സയെ കണ്ടത്. മികച്ചൊരു നര്‍ത്തകിയായ അല്‍ഫോണ്‍സ നിരവധി സിനിമകളില്‍ ഐറ്റം ഡാന്‍സുകളിലെത്തിയിട്ടുണ്ട്. മോഹന്‍ലാലടക്കമുള്ള താരങ്ങളുടെ കൂടെ അഭിനയിച്ചിട്ടുള്ള അല്‍ഫോണ്‍സ പിന്നീട് സിനിമകളില്‍ നിന്നും അപ്രതക്ഷ്യയാവുകയായിരുന്നു.
അന്നത്തെ കാലത്ത് ബിഗ് ബജറ്റ് ചിത്രങ്ങളില്‍ ഐറ്റം ഡാന്‍സ് എന്നത് മുഖ്യ ഘടകമായിരുന്നു. സില്‍ക്ക് സ്മിതയുടെ മരണത്തോടെ പലരും അല്‍ഫോണ്‍സയെ തേടിയെത്തുകയായിരുന്നു. ചെന്നൈയിലാണ് അല്‍ഫോണ്‍സ ജനിച്ചതും വളര്‍ന്നതും. കുട്ടിക്കാലം മുതല്‍ക്കെ നൃത്തം അല്‍ഫോണ്‍സയ്ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. അല്‍ഫോണ്‍സയുടെ സഹോദരന്‍ റോബര്‍ട്ട് തമിഴ് സിനിമയിലെ കൊറിയോഗ്രാഫറായിരുന്നു.

അല്‍ഫോണ്‍സയുടെ സിനിമാജീവിതം ആരംഭിക്കുന്നത് മലയാളത്തിലൂടെയാണ്. അലി അകബര്‍ ഒരുക്കിയ പൈ ബ്രദേഴ്‌സ് ആണ് അല്‍ഫോണ്‍സയുടെ ആദ്യ സിനിമ. ഇന്നസെന്റും ജഗതി ശ്രീകുമാറും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ജനപ്രീതി നേടിയിരുന്നു. അല്‍ഫോണ്‍സയുടെ കരിയറില്‍ വഴിത്തിരിവായി മാറുന്നത് രജനീകാന്ത് ചിത്രമായ ബാഷയാണ്. ചിത്രം ബ്ലോക്ക്ബസ്റ്റര്‍ ആയതോടെ അല്‍ഫോണ്‍സയുടെ കരിയറിലും തിരക്കായി.
ബാഷയിലെ രാ രാ രാമയ്യയിലെ പാട്ടില്‍ തകര്‍ത്താടുകയായിരുന്നു അല്‍ഫോണ്‍സ. 1995ല്‍ പുറത്തിറങ്ങിയ സിനിമ തമിഴ് സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ്. പിന്നാലെ മലയാളത്തിലും തെലുങ്കിലും കന്നഡയിലുമെല്ലാം ഡാന്‍സ് നമ്പറുകളില്‍ സ്ഥിരം സാന്നിധ്യമായി അല്‍ഫോണ്‍സ മാറി. നായിക വേഷങ്ങളായിരുന്നു അല്‍ഫോണ്‍സ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ മുഖ്യധാര ചിത്രങ്ങളില്‍ നിന്നും അല്‍ഫോണ്‍സയെ തേടിയെത്തിയത് ഐറ്റം ഡാന്‍സുകളായിരുന്നു.
ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടതോടെ അല്‍ഫോണ്‍സയെ തേടി നായിക വേഷം എത്താതായി. ഇതോടെ 2001 ല്‍ പുറത്തിറങ്ങിയ എണ്ണത്തോണി എന്ന ബി ഗ്രേഡ് ചിത്രത്തില്‍ അല്‍ഫോണ്‍സയ്ക്ക് നായികയാകേണ്ടി വന്നു. ഷക്കീലയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. ബി ഗ്രേഡ് ചിത്രത്തില്‍ നായികയായതോടെ അല്‍ഫോണ്‍സയെ തേടി സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ വരാതായി. ഇതിനിടെയാണ് അല്‍ഫോണ്‍സ പ്രണയത്തിലാകുന്നത്.
തമിഴില്‍ അഭിനയിച്ച പാര്‍വു മഴൈ എന്ന ചിത്രത്തില്‍ ഒപ്പം അഭിനയിച്ച നസീറുമായിട്ടാണ് അല്‍ഫോണ്‍സ പ്രണയത്തിലാകുന്നത്. ഈ ബന്ധത്തിന് വീട്ടുകാര്‍ എതിര്‍പ്പായിരുന്നു. പക്ഷെ അത് അവഗണിച്ച് അല്‍ഫോണ്‍സ നസീറിനെ വിവാഹം കഴിക്കുകയും മതം മാറുകയും ചെയ്തു. എന്നാല്‍ ഈ ബന്ധം അധികനാള്‍ നീണ്ടു പോയില്ല. പിന്നീട് താരം മറ്റൊരാളുമായി പ്രണയത്തിലായി.

അപ്പോഴേക്കും സിനിമകളില്‍ നിന്നും അകന്നിരുന്നു അല്‍ഫോണ്‍സ. 2012 ലാണ് അല്‍ഫോണ്‍സയുടെ കാമുകന്‍ നടന്‍ വിനോദ് ആത്മഹത്യ ചെയ്യുന്തന്. പിന്നാലെ അല്‍ഫോണ്‍സയും ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. 2013 ല്‍ പുറത്തിറങ്ങിയ പോലീസ് മാമന്‍ ണ് അല്‍ഫോണ്‍സയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.
പിന്നീട് ജയശങ്കര്‍ എന്ന സിനിമാ പ്രവര്‍ത്തകനെ വിവാഹം കഴിച്ച അല്‍ഫോണ്‍സ വീണ്ടും മതം മാറുകയും ഹിന്ദു മതം സ്വീകരിക്കുകയും ചെയ്തു. രണ്ട് മക്കള്‍ക്ക് ജന്മം നല്‍കുകയും ചെയ്തു. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, രജനീകാന്ത്, കമല്‍ഹാസന്‍, ബാലയ്യ, വിക്രം, വിജയ്, സത്യരാജ്, അര്‍ജുന്‍ തുടങ്ങി തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളുടെ കൂടെ ഡാന്‍സ് ചെയ്ത് തരംഗം തീര്‍ത്ത താരമാണ് അല്‍ഫോണ്‍സ. മോഹന്‍ലാലിനൊപ്പം ഉസ്താദിലും നരസിംഹത്തിലും അല്‍ഫോണ്‍സ ഡാന്‍സ് ചെയ്ത പാട്ടുകള്‍ ഇന്നും ആവേശം കൊള്ളിക്കുന്നതാണ്.


Click it and Unblock the Notifications











