twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    96 ലെ ലിപ് ലോക്ക് സീൻ വേണ്ടെന്നുവെക്കാൻ ഇതായിരുന്നു കാരണം; വിജയ് സേതുപതി

    |

    തെന്നിന്ത്യന്‍ സിനിമാ ലോകത്തിന് വളരെ ഹൃദയസ്പർശിയായ ഒരു പ്രണയ കഥയാണ് 2018ൽ പുറത്തിറങ്ങിയ 96 എന്ന ചിത്രം നൽകിയത്. സിനിമ പ്രേമികൾ ഒന്നടങ്കം ഏറ്റെടുത്ത ചിത്രം സി. പ്രേം കുമാറാണ് സംവിധാനം ചെയ്തത് . റാമും ജാനുവുമായി വിജയ് സേതുപതിയും തൃഷയും
    അഭിനയിച്ച ചിത്രം ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

    സഹപാഠികളായിരുന്ന റാമും ജാനുവും വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം. മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രത്തിലെ ഗാനങ്ങളും വലിയ തോതിൽ ജനശ്രദ്ധ നേടിയിരുന്നു.

    ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ നിന്നും നീക്കം ചെയ്യേണ്ടി വന്ന രംഗത്തെ പറ്റി സംസാരിക്കുകയാണ് വിജയ് സേതുപതി. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിജയ് സേതുപതി 96 നെ പറ്റി സംസാരിച്ചത്.

    ലിപ് ലോക്ക് ഒഴിവാക്കാൻ കാരണം

    '96 സിനിമക്ക് യഥാര്‍ത്ഥത്തില്‍ ഒരു കഥയില്ല. സ്‌കൂള്‍ കാലഘട്ടില്‍ സ്‌നേഹിച്ചിരുന്ന രണ്ട് പേര്‍ കണ്ടുമുട്ടുന്നു. അവര്‍ ഹോട്ടല്‍ മുറിയില്‍ വര്‍ത്തമാനം പറഞ്ഞിരിക്കുന്നു, റോഡിലൂടെ നടക്കുന്നു, മെട്രോയില്‍ യാത്ര ചെയ്യുന്നു. അത്രേയുള്ളൂ.

    എന്നാല്‍ അവര്‍ തമ്മിലുള്ള ബന്ധത്തിന്റെ തീവ്രതയാണ് പ്രേക്ഷകരെ ചിത്രം കാണാനായി പിടിച്ചിരുത്തുന്നത്. സാധാരണ ജീവിതത്തില്‍ നടക്കുന്നത് പോലെയാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്,' വിജയ് സേതുപതി പറഞ്ഞു.

    ‘ജാനുവും റാമും എയര്‍പോര്‍ട്ടില്‍ വെച്ച് പിരിയുന്ന ക്ലൈമാക്‌സ് സീനില്‍ ഒരു ലിപ്പ് ലോക്കുണ്ടായിരുന്നു. എന്നാല്‍ പിന്നീടത് വേണ്ടെന്ന് വെച്ചു.

    സിനിമ വളരെ അധികം റിയലിസ്റ്റിക് ആയി ചിത്രീകരിച്ചത് കാരണം സിനിമ കാണാന്‍ വരുന്ന പ്രേക്ഷകര്‍ക്ക് ഗെറ്റ് ടുഗെദറിന് പോകുമ്പോള്‍ ഇതൊക്കെയാണ് സംഭവിക്കുക എന്ന് തോന്നാന്‍ സാധ്യതയുണ്ട്. അങ്ങനെ ആലോചിച്ച്, ചര്‍ച്ച ചെയ്ത് റാം ജാനുവിനെ സിനിമയില്‍ തൊടുകയേ വേണ്ട എന്ന തീരുമാനത്തിലെത്തി,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    നമ്മൾ കാണുന്ന ഓരോ സിനിമയിലും ഇത് പോലെ പ്രേക്ഷകർ ആത് കണ്ടാൽ എങ്ങനെ റെസ്പോണ്ട് ചെയ്യും എന്ന് നോക്കിയാണ് തിരക്കഥയിൽ മാറ്റങ്ങൾ വരുത്തുന്നത്.

    ഇപ്പോൾ കാണുമ്പോൾ കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നും

    96 എന്ന ചിത്രം കാണുമ്പോൾ പ്രേക്ഷകർ തങ്ങളുടെ പഴയകാല ഓർമ്മകളിലേക്ക് തിരിച്ച് പോകുമെന്നും അത്രക്ക് നന്നായി പ്രേം ചിത്രത്തിന്റെ തിരക്കഥ എഴുതിയിട്ടുണ്ടെന്നും വിജയ് സേതുപതി വ്യതമാക്കി.

    ചിത്രം ഇപ്പോൾ കാണുമ്പോൾ കുറച്ച് കൂടി നന്നായി ചെയ്യാമായിരുന്നു എന്ന തോന്നുന്നുവെന്നും ആ തോന്നൽ അനുഭവത്തിൽ നിന്നും ഉണ്ടാവുന്നതാണെന്നും അദ്ദേഹം പറയുന്നു.

    Recommended Video

    പ്രശസ്ത സംവിധായകൻ്റെ സിനിമ ഒഴിവാക്കേണ്ടി വന്നു, ശാലിനി പറയുന്നു #Shalini #Biggbossmalayalam
    കാതു വാക്കുല രണ്ടു കാതൽ മികച്ച ഒരു എന്റെർറ്റൈനർ

    കാതു വാക്കുല രണ്ടു കാതലാണ് ഉടന്‍ റിലീസിനൊരുങ്ങുന്ന വിജയ് സേതുപതിയുടെ ചിത്രം. വളരെ രസകരമായാണ് ചിത്രം ചിത്രീകരിച്ചതെന്നും വിഘ്‌നേശ് ശിവൻ പ്രേക്ഷകരെ ആസ്വദിപ്പിക്കുന്ന തരത്തിലാണ് ചിത്രം ചെയ്തിരിക്കുന്നതെന്നും വിജയ് സേതുപതി വ്യക്തമാക്കി.

    സാമന്തയും നയന്‍താരയും നായികമാരായെത്തുന്ന ചിത്രം ത്രികോണ പ്രണയത്തിന്റെ കഥയാണ് പറയുന്നത്. ഒരേ സമയം ഖദീജ, കണ്‍മണി എന്നീ രണ്ട് യുവതികളോട് പ്രണയം തോന്നുന്ന റാംബോയെയും തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഏപ്രില്‍ 28നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.

    റാംബോ എന്ന കഥാപാത്രത്തെ വിജയ് സേതുപതി അവതരിപ്പിക്കുമ്പോള്‍ നയന്‍താര കണ്‍മണിയായും സാമന്ത ഖദീജയായുമാണ് ചിത്രത്തില്‍ എത്തുന്നത്. ആദ്യമായാണ് സാമന്തയും, നയന്‍താരയും ഒരുമിച്ച് ഒരു ചിത്രത്തില്‍ അഭിനയിക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വിഘ്‌നേശ് ശിവന്റെ നാലാമത്തെ ചിത്രമാണ് കാതു വാക്കില രണ്ടു കാതല്‍.

    ക്രിക്കറ്റ് താരം ശ്രീശാന്ത് മുഹമ്മദ് മോബി എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ആദ്യമായാണ് ശ്രീശാന്ത് തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നത്. വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.

    Read more about: vijay sethupathi
    English summary
    The lip-lock scene of 96 movie was deleted. Vijay Sethupathi says why it was deleted
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X