സിങ്കം മാതിരി ഇറുന്തവര്...! മൂന്ന് വിരലുകള്‍ മുറിച്ചുമാറ്റി; വിജയകാന്തിന്റെ അവസ്ഥ കണ്ട് ഞെട്ടി ആരാധകര്‍

തമിഴ് സിനിമയിലെ സൂപ്പര്‍ താരമായിരുന്നു ഒരുകാലത്ത് വിജയകാന്ത്. ബോക്‌സ് ഓഫീസില്‍ കമല്‍ഹാസനേയും രജനീകാന്തിനേയും പോലും വെല്ലുവിളിച്ച താരം. ആക്ഷന്‍ ചിത്രങ്ങളാണ് വിജയകാന്തിനെ അക്കാലത്തെ മാസ് ഹീറോയാക്കി മാറ്റുന്നത്. തന്റെ ഓവര്‍ ദ ടോപ് ആക്ഷന്‍ രംഗങ്ങളിലൂടെ ഒരു തലമുറയെ തന്നെ വിജയകാന്ത് ആവേശം കൊള്ളിച്ചു. നരസിംഹയും ക്യാപ്റ്റന്‍ പ്രഭാകരുമൊക്കെ ബോക്‌സ് ഓഫീസില്‍ തീര്‍ത്ത ഓളം സമാനതകളില്ലാത്തതാണ്.

കമല്‍ഹാസനേയും രജനീകാന്തിനേയും പോലുള്ള അധികായന്മാര്‍ അരങ്ങു വാഴുന്ന കാലത്ത് തന്നെയാണ് വിജയകാന്ത് തമിഴ് സിനിമയിലെ ഏറ്റവും വലിയ കൊമേഷ്യല്‍ താരങ്ങളില്‍ ഒരാളായി മാറുന്നത്. ബിഗ് സ്‌ക്രീനില്‍ എന്നും അനീതിയ്‌ക്കെതിരെ പൊരുതുന്ന നായകനായിരുന്നു വിജയകാന്ത്. താരം എന്നതിലുപരിയായി രൂപത്തിലും ഭാവത്തിലും സാധാരണക്കാര്‍ക്ക് റിലേറ്റ് ചെയ്യാന്‍ പറ്റുന്ന നായകനായിരുന്നു വിജയകാന്ത്.

Vijayakanth

അഭിനയത്തില്‍ മാത്രം ഒതുങ്ങി നിന്നിരുന്നില്ല വിജയകാന്തിന്റെ ഹീറോയിസം. ജീവിതത്തിലും അദ്ദേഹം അനീതിയ്‌ക്കെതിരെ ശബ്ദമുയര്‍ത്തുന്നത് പതിവായിരുന്നു. തമിഴ്താരങ്ങളുടെ സംഘടനയുടെ പ്രവര്‍ത്തകളില്‍ സജീവമായിരുന്നു വിജയകാന്ത്. പലവട്ടം രാഷ്ട്രീയത്തിലും ഇടപെട്ടു. പിന്നീട് സിനിമയില്‍ നിന്നും വിജയകാന്ത് രാഷ്ട്രീയത്തിലേക്ക് കടന്നു വന്നു, സ്വന്തം പാര്‍ട്ടിയുമായി.

കരുണാനിധിയും ജയലളിതയുമെല്ലാം സജീവമായിരുന്ന കാലത്താണ് വിജയകാന്ത് ഒരു രാഷ്ട്രീയ ശക്തിയായി മാറുന്നതെല്ലാം. തമിഴ്‌നാട് നിയമസഭയിലും അദ്ദേഹം ഉറച്ച ശബ്ദമായിരുന്നു. എന്നാല്‍ പിന്നീട് ഈ ശക്തി നിലനിര്‍ത്താന്‍ വിജയകാന്തിന് സാധിച്ചില്ല. പതിവെ രാഷ്ട്രീയത്തിലുള്ള സ്വാധീനവും ജനസമ്മിതിയും വിജയകാന്തിന് നഷ്ടമായി. ഇതിനിടെയാണ് താരത്തിന്റെ ആരോഗ്യസ്ഥിതി മോശമാകുന്നത്.

ഇപ്പോഴിതാ ആരാധകരെ വേദനിപ്പിക്കുന്നൊരു കാഴ്ചയായി മാറിയിരിക്കുകയാണ് വിജയകാന്ത്. കഴിഞ്ഞ ദിവസം ദീപാവലി ആഘോഷിക്കുന്ന വിജയകാന്തിന്റേയും കുടുംബത്തിന്റേയും ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തന്റെ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ദീപാവലി ആഘോഷിക്കുന്ന വിജയകാന്തിന്റെ ചിത്രമാണ് വൈറലായത്. എന്നാല്‍ സന്തോഷത്തേക്കാളുപരിയായി വേദനയാണ് ചിത്രം ആരാധകരില്‍ സൃഷ്ടിച്ചിരിക്കുന്നത്.

നന്നേ മെലിഞ്ഞ്, കണ്ടാല്‍ തിരിച്ചറിയാന്‍ പോലും സാധിക്കാത്ത അവസ്ഥയിലെത്തിയിരിക്കുകയാണ് വിജയകാന്ത്. സിംഹത്തെ പോലെ ജീവിച്ചിരുന്ന തങ്ങളുടെ ക്യാപ്റ്റന് ഇതെന്താണ് പറ്റിയതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അദ്ദേഹത്തെ ഇങ്ങനെ കാണാന്‍ വയ്യെന്നും നല്ല ചികിത്സ നല്‍കി തിരികെ കൊണ്ടു വരണമെന്നും ആരാധകര്‍ പറയുന്നു. വേദനിപ്പിക്കുന്ന ഇത്തരം ചിത്രങ്ങള്‍ പങ്കുവെക്കരുതെന്നും സോഷ്യല്‍ മീഡിയ പറയുന്നു. എന്തിനാണ് അദ്ദേഹത്തെ മാസ്‌ക് ധരിപ്പിച്ചിരിക്കുന്നതെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.

Vijayakanth

2016 ന് ശേഷം രാഷ്ട്രീയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് വിജയകാന്ത്. ഇടക്കാലത്ത് താരത്തിന് പ്രമേഹം കൂടുകയും തുടര്‍ന്ന് കാലിലെ മൂന്ന് വിരലുകള്‍ നീക്കം ചെയ്തിരുന്നു. ശരീരത്തിന്റെ വലതുഭാഗത്തേക്കുള്ള രക്തയോട്ടം കുറഞ്ഞതിനെ തുടര്‍ന്നാണ് വിരലുകള്‍ മുറിച്ച് മാറ്റിയത്. ആരോഗ്യസ്ഥിതി മോശമായതോടെ വിജയകാന്ത് പൊതു വേദികളിലൊന്നും പങ്കെടുക്കാറില്ല. വീട്ടിനുള്ളില്‍ തന്നെ കഴിയുകയാണ് താരം. ഇടയ്ക്ക് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ചിത്രങ്ങളിലെല്ലാം മെലിഞ്ഞ വിജയകാന്ത് ആരാധകര്‍ക്ക് വേദനിപ്പിക്കുന്ന കാഴ്ചയായിരുന്നു.

തങ്ങളുടെ ക്യാപ്റ്റനെ ഇങ്ങനെ അവശനായി കാണാന്‍ വയ്യെന്നാണ് ആരാധകര്‍ പറയുന്നത്. വയ്യാതിരിക്കുമ്പോഴും പലരേയും സഹായിച്ചിട്ടുള്ള വിജയകാന്തിന് ആരോഗ്യസ്ഥിതി വീണ്ടെടുക്കാന്‍ സാധിക്കട്ടെ എന്നാണ് ആരാധകര്‍ പറയുന്നത്. 1979 ലാണ് വിജയകാന്ത് തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. 2010 ല്‍ പുറത്തിറങ്ങിയ വിരുദഗിരിയോടു കൂടിയാണ് അദ്ദേഹം അഭിനയം അവസാനിപ്പിക്കുന്നത് മുഴുനീള രാഷ്ട്രീയ പ്രവര്‍ത്തകനായി മാറുന്നത്. 2011-16 കാലഘട്ടത്തില്‍ പ്രതിപക്ഷ നേതാവുമായിരുന്നു.

Read more about: vijayakanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X