മൈക്ക് മോഹനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച നടി; നടന് വേണ്ടി സിനിമ വിടാനും അവര്‍ തയ്യാറായി!

എണ്‍പതുകളില്‍ തമിഴ് സിനിമയിലെ ഏറ്റവും വലിയ താരമായിരുന്നു മോഹന്‍ എന്ന മൈക്ക് മോഹന്‍. രജനീകാന്തിനേക്കാളും കമല്‍ഹാസനേക്കാളും അന്ന് തീയേറ്ററുകള്‍ നിറച്ചിരുന്നു മൈക്ക് മോഹന്‍. തമിഴകത്തിന്റെ പ്രണയ നായകനായിരുന്നു മൈക്ക് മോഹന്‍. കമല്‍ഹാസന്‍ ബോളിവുഡിലേക്ക് ചേക്കേറിയ കാലത്താണ് ആ വിടവിലേക്ക് മോഹന്‍ കടന്നു വരുന്നതും തമിഴകത്തെ ഏറ്റവും തിരക്കുള്ള നായകനായി മാറുന്നത്.

പ്രണയ കഥകളിലായിരുന്നു മോഹന്‍ കൂടുതലും അഭിനയിച്ചിരുന്നത്. അതുകൊണ്ട് തന്നെ മിക്ക സിനിമകളും അതിമനോഹരമായ പാട്ടുകളുണ്ടായിരുന്നു. മൈക്ക് മോഹന്‍ എന്ന പേരുപോലും അങ്ങനെ വന്നതാണ്. എല്ലാ സിനിമകളിലും മൈക്ക് പിടിച്ച് പാട്ടു പാടുമായിരുന്നു മോഹന്‍. അങ്ങനെ പാടിയ പാട്ടുകളെല്ലാം ഇന്നും ആരാധകരുടെ മനസിലുണ്ട്. ഇളയരാജ-മോഹനും തമിഴകത്തെ ഏറ്റവും വലിയ കൂട്ടുകെട്ടുകളിലൊന്നായിരുന്നു.

 Mike Mohan

കാണാന്‍ സുന്ദരനും, പ്രണയ നായകനും ആയതിനാല്‍ ധാരാളം ആരാധകരെ നേടിയെടുക്കാന്‍ മോഹന് സാധിച്ചിരുന്നു. യുവാക്കകളായിരുന്നു മോഹന്റെ ആരാധകരില്‍ ഏറെയും. ധാരാളം സ്ത്രീ ആരാധകരേയും മോഹന്‍ നേടിയെടുത്തിരുന്നു. ഒരുപക്ഷെ കമല്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സ്ത്രീ ആരാധകര്‍ അന്നുണ്ടായിരുന്നത് മോഹന് ആയിരുന്നു. എന്നാല്‍ പിന്നീട് സിനിമയില്‍ നിന്നും മോഹന്‍ ഒരു നാള്‍ അങ്ങ് അപ്രതക്ഷ്യനായി.

കാലം പതിയെ മൈക്ക് മോഹനെ മറന്നു. രജനിയേയും കമലിനേയും പോലും ബോക്‌സ് ഓഫീസില്‍ വെല്ലുവിളിച്ച മൈക്ക് മോഹന്റെ പേരു പോലും സിനിമാ ലോകം മറന്നു. പക്ഷെ ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം മൈക്ക് മോഹന്‍ തിരികെ വരികയാണ്. വിജയ് നായകനായ പുതിയ സിനിമയിലൂടെയാണ് മൈക്ക് മോഹന്റെ തിരിച്ചുവരവ്.

ഇതിനിടെ ഇപ്പോഴിതാ മൈക്ക് മോഹനെക്കുറിച്ച് നടനും മാധ്യമ പ്രവര്‍ത്തകനുമായ ബയില്‍വാന്‍ രംഗനാഥന്‍ പറഞ്ഞ വാക്കുകള്‍ വൈറലായി മാറുകയാണ്. ഒരുകാലത്ത് പ്രണയ നായകനായി വിലസിയിരുന്ന മോഹനെ പ്രണയിച്ചവരില്‍ ആരാധകര്‍ മാത്രമല്ല സഹ താരങ്ങളും ഉണ്ടെന്നാണ് രംഗനാഥന്‍ പറയുന്നത്. ഒരു നായികയ്ക്ക് മോഹനോട് അതിയായ പ്രണയമായിരുന്നു വിവാഹം കഴിക്കാന്‍ അഭ്യര്‍ത്ഥിച്ചിരുന്നുവെന്നുമാണ് രംഗനാഥന്‍ പറയുന്നത്.

 Mike Mohan

മോഹനെ വിവാഹം കഴിക്കാന്‍ ആ നായിക ആഗ്രഹിച്ചിരുന്നു. അവര്‍ പലവട്ടം തന്റെ ആഗ്രഹം മോഹനെ അറിയിച്ചു. മോഹന് വേണ്ടി സിനിമ ഉപേക്ഷിക്കാന്‍ പോലും അവര്‍ തയ്യാറായിരുന്നു. പലവട്ടം നിര്‍ബന്ധിച്ചുവെങ്കിലും മോഹന്‍ ആ വിവാഹത്തിന് തയ്യാറായില്ല. മോഹന് ആ നായികയോട് പ്രണയം തോന്നിയിരുന്നില്ലെന്നുമാണ് ബയില്‍വന്‍ രംഗനാഥന്‍ പറയുന്നത്. അതേസമയം ഈ വാക്കുകള്‍ വൈറലായതോടെ ആ നായിക ആരെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് സോഷ്യല്‍ മീഡിയ.

ആ നായിക പിന്നീട് മറ്റൊരാളെ വിവാഹം കഴിച്ചുവെന്നും മൂന്ന് മക്കളുടെ അമ്മയായെന്നും രംഗനാഥന്‍ പറയുന്നുണ്ട്. എണ്‍പതുകളിലെ മുന്‍നിര നായികമാര്‍ക്കെല്ലാം ഒപ്പം അഭിനയിച്ച നായകനാണ് മൈക്ക് മോഹന്‍. പിന്നീട് സിനിമയില്‍ നിന്നും അപ്രതക്ഷ്യനായി മാറുകയായിരുന്നു. മോഹന് എയ്ഡ്‌സ് ആണെന്നും അക്കാലത്ത് പ്രചരണമുണ്ടായിരുന്നു. അതും കരിയറിനെ ബാധിച്ചിരുന്നു. എന്നാല്‍ പിന്നീട് ആ വാര്‍ത്ത നിഷേധിച്ച് മോഹന്‍ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X