അടുത്ത സൂപ്പര്‍ താരമെന്ന് എല്ലാവരും കരുതി, വിവാഹം തകര്‍ന്നതോടെ കരിയറും പോയി; പ്രശാന്തിന് സംഭവിച്ചത്!

സിനിമയില്‍ ഗ്യാരണ്ടി എന്നൊന്നില്ല. ഒരു വെളളിയാഴ്ച കൊണ്ട് അധികമാരും അറിയാതിരുന്നവര്‍ താരമാകുന്നത് പോലെ തന്നെ ആകാശത്തെ താരങ്ങളെ മണ്ണില്‍ വീഴ്ത്താനും സിനിമയ്ക്ക് പറ്റും. ഒരുപാട് ആരാധകരുള്ള വലിയ താരങ്ങള്‍ പോലും പെട്ടെന്ന് ഓര്‍മ്മകൡലേക്ക് മറയുന്നത് കാണേണ്ടി വന്നിട്ടുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് പ്രശാന്ത്. ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമായിരുന്നു പ്രശാന്ത്. എന്നാലിന്ന് പ്രശാന്ത് എന്ന പേരു പോലും ആരാധകരുടെ ചുണ്ടുകളിലില്ല.

നടനും നിര്‍മ്മാതാവുമൊക്കെയായ ത്യാഗരാജന്റെ മകനാണ് പ്രശാന്ത്. ആ വഴിക്കാണ് പ്രശാന്ത് സിനിമയിലെത്തുന്നതും. അടുത്ത സൂപ്പര്‍ താരമെന്ന് സിനിമാ ലോകം പ്രശാന്തിനെ വിലയിരുത്തി. എന്നാല്‍ പിന്നീട് കരിയറിലും ജീവിതത്തിലും നേരിടേണ്ടി വന്ന തിരിച്ചടികള്‍ പ്രശാന്തിനെ തളര്‍ത്തി. ഇടയ്‌ക്കൊന്ന് തിരിച്ചുവരാന്‍ ശ്രമിച്ചുവെങ്കിലും സാധിക്കാതെ പ്രശാന്ത് വീണു പോയി.

 Prashanth

തന്റെ പതിനേഴാം വയസിലാണ് പ്രശാന്ത് സിനിമയിലെത്തുന്നത്. തുടക്കത്തില്‍ തന്നെ വലിയ ഹിറ്റുകള്‍ സമ്മാനിക്കാന്‍ പ്രശാന്തിനായി. ഐശ്വര്യ റായ്‌ക്കൊപ്പം അഭിനയിച്ച ജീന്‍സ് അക്കാലത്തെ ട്രെന്റ് സെറ്ററുകളിലൊന്നായി. ഡോക്ടറാകാന്‍ ആഗ്രഹിച്ച പ്രശാന്ത് സിനിമയിലെത്തുന്നത് അച്ഛന്റെ ആഗ്രഹപ്രകാരമാണ്. ജീന്‍സിലേക്ക് ആദ്യം അണിയറ പ്രവര്‍ത്തകര്‍ പരിഗണിച്ചിരുന്നത് അജിത്തിനെയായിരുന്നു. അജിത്ത് പക്ഷെ വേണ്ടെന്ന് പറഞ്ഞു. പിന്നാലെ അവര്‍ അബ്ബാസിനെ സമീപിച്ചു.

പക്ഷെ അബ്ബാസും നിരസിച്ചു. ഇതോടെയാണ് ഈ വേഷം പ്രശാന്തിലേക്ക് എത്തുന്നത്. അധികം വൈകാതെ തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള നായകന്മാരില്‍ ഒരാളായി മാറാന്‍ പ്രശാന്തിന് സാധിച്ചു. എന്നാല്‍ സിനിമയിലെ ഈ ഹണിമൂണ്‍ പീരിയഡ് അധികനാള്‍ നീണ്ടു നിന്നില്ല. തുടര്‍ പരാജയങ്ങള്‍ പ്രശാന്തിനെ തളര്‍ത്തി. ഇതോടെ താരം സിനിമയില്‍ നിന്നും ഇടവേളയെടുക്കാന്‍ തീരുമാനിച്ചു.

വിവാഹ ജീവിതത്തിലും പ്രശാന്തിന് തിരിച്ചടികള്‍ നേരിടേണ്ടി വന്നു. ഗൃഹലക്ഷ്മിയായിരുന്നു പ്രശാന്തിന്റെ ഭാര്യ. 2003 ലായിരുന്നു വിവാഹം. എന്നാല്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇരുവരും പിരിയാന്‍ തീരുമാനിച്ചു. മുമ്പേ വിവാഹതിയായിരുന്നു എന്ന കാര്യം മറച്ചുവച്ചായിരുന്നു ഗൃഹലക്ഷ്മി തന്നെ വിവാഹം കഴിച്ചതെന്നാണ് പ്രശാന്ത് പറഞ്ഞത്. ഇതിനിടെ പ്രശാന്ത് രണ്ടാമതും വിവാഹം കഴിക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു.

 Prashanth

അഭിനയിക്കാന്‍ അറിയില്ലെന്ന വിമര്‍ശനവും പ്രശാന്തിന് നേരിടേണ്ടി വന്നു. ഇടയ്ക്ക് താരം മദ്യപാനിയാണെന്ന ആരോപണവും നേരിടേണ്ടി വന്നു. എന്നാല്‍ ത്യാഗരാജന്‍ ഇത് നിഷേധിച്ചു. സൂപ്പര്‍ താരം വിക്രമും പ്രശാന്തും ബന്ധുക്കളാണ്. വിക്രമന്റെ അമ്മാവന്റെ മകനാണ് പ്രശാന്ത്. വിക്രമിന്റെ വളര്‍ച്ച മകന്റെ കരിയറിന് തടസമാകുമോ എന്ന് ത്യാഗരാജന്‍ ഭയന്നിരുന്നു. അതിനാല്‍ വിക്രമിന്റെ പല അവസരങ്ങളും ത്യാഗരാജന്‍ ഇല്ലാതാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

എന്തായാലും ഒരുകാലത്ത് അടുത്ത സൂപ്പര്‍ താരമെന്ന് കരുതിയിരുന്നു, കരിയറിന്റെ തുടക്കത്തില്‍ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച് പ്രശാന്ത് പരാജയങ്ങളില്‍ നിന്നും പരാജയത്തിലേക്ക് കൂപ്പുകുത്തി. ഇടയ്ക്ക് ത്യാഗരാജന്‍ തന്നെ പ്രശാന്തിനെ തിരികെ കൊണ്ടുവ രാന്‍ ശ്രമിച്ചുവെങ്കിലും ആ സിനിമയും കനത്ത പരാജയമായതോടെ പ്രശാന്ത് തിരിഞ്ഞു നടക്കുകയായിരുന്നു.

More from Filmibeat

Read more about: prashanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X