Don't Miss!
- Lifestyle
കറുത്തിരുണ്ട ചുരുളന്‍ മുടിക്ക് നല്ല പച്ചക്കറിവേപ്പിലയും ആവണക്കെണ്ണയും
- Sports
സിറാജ് പഴ സിറാജല്ല, 'റിച്ച് ഡാ'-കോടികളുടെ സമ്പാദ്യം! കാര്‍ കളക്ഷനുമുണ്ട്- അറിയാം
- News
ഇത്തവണയും വടകര സിപിഎമ്മിന് വിട്ടുകൊടുക്കില്ല; വടകര ഉറപ്പിച്ച് കെ മുരളീധരൻ, മണ്ഡലത്തിൽ സജീവം
- Automobiles
റെയിൽ പാളങ്ങൾ എന്തുകൊണ്ട് സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമ്മിച്ചുകൂടാ? ഇന്നും ഇരുമ്പിൽ തന്നെ തുടരുന്നതെന്ത്?
- Technology
കൊവിഡ് മഹാമാരിക്ക് പിന്നിലെ സൂത്രധാരൻ..? ബിൽ ഗേറ്റ്സിന് പറയാനുള്ളതും അറിഞ്ഞിരിക്കണം
- Finance
9/10 ഓപ്ഷന് ട്രേഡര്‍മാരും നഷ്ടത്തില്‍, എന്തുകൊണ്ട് ഭൂരിപക്ഷം പേര്‍ക്കും പണം നഷ്ടപ്പെടുന്നു? 3 കാരണങ്ങള്‍
- Travel
വാലന്റൈൻ ദിനം: ഇഷ്ടം നോക്കി യാത്ര പോകാം.. ബാലിയിൽ തുടങ്ങി മൂന്നാർ കടന്ന് ഋഷികേശ് വരെ
സായ് പല്ലവിക്ക് എന്തുപറ്റി? സിനിമ വിട്ട് ആത്‌മീയതയിലേക്കോ!, പുതിയ ചിത്രം കണ്ട് തലപുകച്ച് ആരാധകർ
തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ് ഇന്ന് സായ് പല്ലവി. മലയാത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം പിന്നീട് തെന്നിന്ത്യയിലെ വലിയ താരമായി മാറുകയായിരുന്നു. അതുവരെയുണ്ടായിരുന്ന പല നായികാ സങ്കൽപങ്ങളും തിരുത്തിയാണ് സായ് പല്ലവി തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരിടം കണ്ടെത്തിയത്.
അഭിനേത്രി എന്നതിന് പുറമെ മികച്ച ഡാൻസറും കൂടിയായ സായ് പല്ലവിക്ക് വലിയ ആരാധക വൃന്ദമാണ് ഉള്ളത്. 2008 ൽ വിജയ് ടിവിയിൽ സംപ്രേക്ഷണം ചെയ്ത 'ഉങ്കലിൽ യർ അടുത്ത പ്രഭുദേവ' എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ പങ്കെടുത്തതാണ് സായ് പല്ലവിയുടെ ജീവിതത്തിൽ വഴിത്തിരിവായത്.

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയ സായ് പല്ലവിക്ക് സംവിധായകൻ അൽഫോൺസ് പുത്രൻ നിവിൻ പോളി നായകനായ പ്രേമത്തിൽ അവസരം നൽകുകയായിരുന്നു. 2015 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മലർ മിസ്സായി എത്തിയ സായ് പല്ലവി മലയാളത്തിലെ മാത്രമല്ല തെന്നിന്ത്യ മുഴുവനുമുള്ള പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു.
സിനിമ തെന്നിന്ത്യ മുഴുവൻ ഹിറ്റായതോടെയാണ് കൂടുതൽ അവസരങ്ങൾ നടിയെ തേടി എത്തി. തെലുങ്കിലും തമിഴിലുമായി സായ് പല്ലവിയുടെ അവസാനമിറങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങൾ ഏറെ ശ്രദ്ധനേടിയിരുന്നു. ഇന്ന് തെന്നിന്ത്യയിലെ താരമൂല്യമുള്ള നായികമാരിൽ ഒരാളാണ് സായ് പല്ലവി.

ഇപ്പോഴിതാ, സായ് പല്ലവിയുടെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നടി കുടുംബത്തോടൊപ്പം ധർമ്മ ദേവതയിൽ നിന്നും അനുഗ്രഹം തേടാൻ ജന്മനാട്ടിലെത്തിയ ചിത്രങ്ങളാണ് വൈറലാകുന്നത്. പരമ്പരാഗത രീതിയിലുള്ള വസ്ത്രം ധരിച്ചാണ് സായ് പല്ലവിയെയും കുടുംബത്തെയും ചിത്രങ്ങളിൽ കാണുന്നത്.

വ്യത്യസ്തമായ ശൈലിയിൽ വെള്ള സാരി ഉടുത്താണ് സായിയെ കാണുന്നത്. പരമ്പരാഗത ബഡുഗ ശൈലിയിലാണ് നടി വസ്ത്രം ധരിച്ചിരിക്കുന്നത്. സായ് പല്ലവിയുടെ സഹോദരി പൂജ, സഹോദരൻ ജിത്തു എന്നിവരുൾപ്പെടെ ചിത്രത്തിലുണ്ട്. ഊട്ടിക്കടുത്തുള്ള ക്ഷേത്രത്തിലെ ഹെത്തായി ഹെബ്ബാ ഉത്സവത്തിൽ പങ്കെടുത്തപ്പോഴുള്ള ചിത്രങ്ങളാണെന്നാണ് റിപ്പോർട്ട്.

അതേസമയം, സായ് പല്ലവിയുടെ പുതിയ ചിത്രങ്ങൾ ആരാധകരിൽ ചെറിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. അടുത്തിടെ മറ്റൊരു ആത്മീയ പരിപാടിയിലും സായ് പല്ലവി പങ്കെടുത്തിരുന്നു. മറ്റൊരു പരമ്പരാഗത പരിപാടിയിൽ പങ്കെടുത്ത സായ് പല്ലവിയുടെ ഫോട്ടോകളും കുറച്ച് മാസങ്ങൾക്ക് മുമ്പ് വൈറലായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട നടി സാവധാനം ആത്മീയതയിലേക്ക് വഴിമാറുകയാണോ എന്നാണ് ആരാധകരുടെ ആശങ്ക.

ഒരുപാട് നടിമാർ സിനിമയിൽ അഭിനയിച്ച ശേഷം ആത്മീയതയിലേക്ക് മാറിയിട്ടുണ്ട്. അത് തന്നെയാണോ സായ് പല്ലവിക്കും സംഭവിക്കുന്നത് എന്നാണ് ചിലർ ചോദിക്കുന്നത്. അതേസമയം, പരമ്പരാഗത പരിപാടികളിൽ പങ്കെടുക്കുന്നത് സന്തോഷകരമായ കാര്യമാണ് എന്നാൽ സായ് പല്ലവി ഉടൻ തന്നെ പുതിയ പ്രോജക്ടുകൾ പ്രഖ്യാപിക്കണമെന്നാണ് ആരാധകരുടെ ആവശ്യം.
ഗാർഗിയാണ് സായ് പല്ലവിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. കമൽ ഹാസൻ നിർമ്മിക്കുന്ന ശിവ കാർത്തികേയൻ നായകനായ തമിഴ് ചിത്രത്തിൽ സായ് പല്ലവി നായികയാകുമെന്ന റിപ്പോർട്ടുകളുണ്ട്. കൂടാതെ അല്ലു അരവിന്ദ് നിർമ്മിക്കുന്ന ഒരു മെഗാ ബജറ്റ് ചിത്രത്തിൽ സീതയായി അഭിനയിക്കാൻ ഒരു ഓഫർ ലഭിച്ചതായും വാർത്തകളുണ്ട്.
-
'കുട്ടികൾ കാർട്ടൂൺ കാണുന്നത് പോലെയാണ് അച്ഛനെന്റെ ഇന്റർവ്യൂ കാണുന്നത്; എന്നോടുള്ള നിലപാടിൽ മാറ്റമുണ്ട്': ധ്യാൻ
-
'മകന് വേണ്ടി ഒരുമിച്ചു'; വർഷങ്ങൾക്ക് ശേഷം പ്രിയനും ലിസിയും ഒറ്റ ഫ്രെയിമിൽ, സിദ്ധാർഥ് പ്രിയദര്ശന് വിവാഹിതനായി
-
'ഭർത്താവ് ജോലി കഴിഞ്ഞ് വരുമ്പോഴേക്കും എനിക്ക് ക്ലാസ്; അന്ന് ഡാൻസ് കോസ്റ്റ്യൂമിൽ പെട്രോളടിക്കാൻ പോയപ്പോൾ'