കഷ്ടകാലത്ത് തിരിഞ്ഞുനോക്കിയില്ല, അവസരങ്ങളും ഇല്ലാതാക്കി; വിക്രം-പ്രശാന്ത് പിണക്കിന്റെ കാരണം?

തമിഴ് സിനിമയിലെ സൂപ്പര്‍ താരമാണ് ചിയാന്‍ വിക്രം. ആരാധകരുടെ പ്രിയങ്കരനായ വിക്രം തുടര്‍ പരാജയങ്ങളില്‍ നിന്നും തുടര്‍ വിജയങ്ങളിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. മഹാനും പൊന്നിയിന്‍ സെല്‍വനുമൊക്കെ നേടിയ വിജയങ്ങളുടെ തിളക്കത്തിലാണ് വിക്രം ഇപ്പോള്‍. പിന്നാലെ പാ രഞ്ജിത്തിനൊപ്പം ആദ്യമായി എത്തുന്ന തംഗലാനും അണിയറയിലുണ്ട്. ഇപ്പോഴിതാ ഏറെ കാലങ്ങളായി ആരാധകര്‍ കാത്തിരിക്കുന്ന ധ്രുവനച്ചത്തിരവും റിലീസിനെത്തുന്നു.

ഇന്ന് തമിഴ് സിനിമയിലെ പകരം വെക്കാനില്ലാത്ത താരമാണ് വിക്രം. വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് വിക്രം തമിഴ് സിനിമയിലൊരു ഇടം കണ്ടെത്തുന്നത്. വേഷപ്പകര്‍ച്ച കൊണ്ട് വിക്രമിനെ പോലെ അമ്പരപ്പിച്ച മറ്റൊരു തമിഴ് നടനുണ്ടാകില്ലെന്നുറപ്പാണ്. എന്നാല്‍ വിക്രമിന്റെ സിനിമാ ജീവിതത്തിന്റെ തുടക്കം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. നിര്‍ഭാഗ്യവാനായ നടന്‍ എന്നായിരുന്നു വിക്രമിനെക്കുറിച്ച് പറഞ്ഞിരുന്നത്.

Vikram

അഭിനിയിച്ച് ഏഴ് സിനിമകള്‍ ഒന്നിന് പുറകെ ഒന്നായി പരാജയപ്പെട്ടതോടെയാണ് വിക്രമിനെ സിനിമാ ലോകം ഭാഗ്യം കെട്ടവനായി മുദ്രകുത്തുന്നത്. എന്നാല്‍ 1999 ല്‍ ബാല സംവിധാനം ചെയ്ത സേതു റിലീസായതോടെ വിക്രമിന്റെ ജീവിതം മാറി മറിഞ്ഞു. നൂറ് ദിവസം നിറഞ്ഞ സദസിന് മുന്നില് പ്രദര്‍ശിപ്പിച്ച സേതു തമിഴകത്തെ പുത്തന്‍ താരോദയത്തിന് സാക്ഷ്യം വഹിച്ചു. പിന്നീടങ്ങോട്ട് വിക്രമിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

വിക്രമിന്റെ കഷ്ടകാലത്ത് തമിഴ് സിനിമയിലെ സൂപ്പര്‍ താരമായിരുന്നു കസിന്‍ ആയിരുന്ന പ്രശാന്ത്. വിക്രമിന്റെ അമ്മവാനാണ് പ്രശാന്തിന്റെ അച്ഛന്‍ ത്യാഗരാജന്‍. എന്നാല്‍ മരുമകനെ സഹായിക്കാന്‍ ത്യാഗരാജന്‍ ശ്രമിച്ചിരുന്നില്ല. പ്രശാന്തും വിക്രമിനെക്കുറിച്ച് എവിടേയും സംസാരിക്കാതെ അകലം പാലിക്കുകയായിരുന്നു. വിക്രമും അവരെക്കുറിച്ച് എവിടേയും സംസാരിച്ചിട്ടില്ല.

''വിക്രം അഭിനയിച്ച എഴ് സിനിമകള്‍ പരാജയപ്പെട്ടു. ഇതോടെ ഭാഗ്യംകെട്ട നടനായി വിക്രമിനെ മുദ്രകുത്തി. വിക്രമിനെ വച്ച് സിനിമയെടുത്താല്‍ നഷ്ടമാകും എന്ന് എല്ലാവരും പറഞ്ഞു. പിസി ശ്രീരാമിന്റെ ആദ്യ സിനിമ മീരയിലെ നായകന്‍ വിക്രമാണ്. നല്ല ഭംഗിയുള്ള പാട്ടുകളുള്ള മനോഹരമായ സിനിമയാണ്. പക്ഷെ ചിത്രം തീയേറ്ററില്‍ പരാജയപ്പെട്ടു. അതിനും വിക്രമിനാണ് പഴി കേള്‍ക്കേണ്ടി വന്നത്. വിക്രമിനെ നായകനാക്കാന്‍ നിര്‍മ്മാതാക്കള്‍ മടിച്ചു'' എന്നാണ് മാധ്യമ പ്രവര്‍ത്തകനും നടനുമായ ബയില്‍വാന്‍ രംഗനാഥന്‍ പറയുന്നത്.

''ഈ സമയത്താണ് വിക്രം സംവിധായകന്‍ ബാലയെ പരിചയപ്പെടുന്നത്. അദ്ദേഹം വിക്രമിനെ നായകനാക്കി സേതു എന്ന സിനിമ ചെയ്തു. എന്നാല്‍ ചിത്രം വാങ്ങാന്‍ വിതരണക്കാര്‍ തയ്യാറായില്ല. ഒടുവില്‍ ചെറിയ തുകയ്ക്കാണ് സിനിമ നിര്‍മ്മാതാക്കള്‍ നല്‍കിയത്. അതിനാല്‍ അവര്‍ക്കും ലാഭമുണ്ടായില്ല. ഇതിനും കുറ്റം വിക്രമിനായിരുന്നു'' എന്നും അദ്ദേഹം പറയുന്നു.

Vikram

വിക്രമിന്റെ അമ്മാവന്റെ മകനായിരുന്ന പ്രശാന്ത് ഈ സമയത്ത് വലിയ താരമായിരുന്നു. എന്നാല്‍ വിക്രമിനെ അറിയില്ലെന്ന ഭാവമായിരുന്നു പ്രശാന്തിന്. ഇരുവരുടേയും കുടുംബങ്ങള്‍ തമ്മിലും എന്തോ പ്രശ്‌നം നിലനിന്നിരുന്നു. അതിനാല്‍ വിക്രമിന് വേണ്ടി യാതൊരു റെക്കമേന്റഷനും ത്യാഗരാജനും പ്രശാന്തും നടത്തിയിരുന്നില്ല. വിക്രമിന്റെ വേഷങ്ങള്‍ ഇല്ലാതാക്കാനും ത്യാഗരാജന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇതോടെ സ്വന്തമായി അവസരം കണ്ടെത്താന്‍ തീരുമാനിക്കുകയായിരുന്നു വിക്രം. ഒടുവില്‍ വിക്രം തന്റെ ലക്ഷ്യത്തിലെത്തുകയും സൂപ്പര് താരമാവുകയും ചെയ്തു. എന്നാല്‍ ഇന്ന് പ്രശാന്ത് ആരുമല്ലാതായിരിക്കുകയാണ്. ഒരുകാലത്ത് അടുത്ത സൂപ്പര്‍ താരമാകുമെന്ന് കരുതപ്പെട്ടിരുന്ന പ്രശാന്ത് ഇന്ന് സിനിമാ ലോകത്തേയില്ല. അന്ന് ഒപ്പമുണ്ടായിരുന്ന അജിത്തും വിജയും വിക്രമും ഇന്ന് സൂപ്പര്‍ താരങ്ങളാവുകയും ചെയ്തു.

Read more about: vikram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X