പാന്റ് മുട്ടോളം പൊക്കി, വീണ്ടും പൊക്കാന്‍ പറഞ്ഞു! ഞാന്‍ ഇറങ്ങിയോടി; വെളിപ്പെടുത്തി അര്‍ച്ചന

സിനിമ നിരവധി പേരുടെ സ്വപ്നമാണ്. ഒരു സിനിമയിലെങ്കിലും അഭിനയിക്കുക, ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷമെങ്കിലും ചെയ്യുക എന്ന ആഗ്രഹവുമായി നടക്കുന്നവര്‍ ഒരുപാടുണ്ട്. എന്നാല്‍ ഇങ്ങനെ സിനിമാ സ്വപ്നങ്ങളുമായി നടക്കുന്നവരെ ചൂഷണം ചെയ്യാന്‍ കച്ചക്കെട്ടി നടക്കുന്നവരും നിരവധിയാണ് എന്നത് സങ്കടകരമായ വസ്തുതയാണ്. സിനിമയില്‍ ബന്ധങ്ങളൊന്നുമില്ലാതെ അവസരം തേടി വരുന്നവരാണ് മിക്കപ്പോഴും ഇവരുടെ ഇരകളാകുന്നത്.

അവസരം നല്‍കാം എന്ന വാഗ്ദാനം നല്‍കി സാമ്പത്തികമായും ശാരീരീകമായുമെല്ലാം ചൂഷണം ചെയ്യുന്ന ഇത്തരക്കാരെ കുറിച്ച് പല നടിമാരും ഇതിനകം തുറന്നു പറഞ്ഞിട്ടുണ്ട്. സിനിമാ രംഗത്ത് മാത്രമല്ല, സീരിയല്‍ രംഗത്തും കാസ്റ്റിംഗ് കൗച്ചിംഗ് പോലുള്ള സംഭവങ്ങള്‍ അരങ്ങേറാറുണ്ട്. ഒരിക്കല്‍ തനിക്കുണ്ടായ അനുഭവം സീരിയല്‍ താരം അര്‍ച്ചന മാരിയപ്പന്‍ തുറന്നു പറഞ്ഞിരുന്നു.

Archana Mariyappan

തമിഴിലെ ജനപ്രീയ പരമ്പരകളില്‍ വില്ലത്തി വേഷങ്ങളില്‍ തിളങ്ങിയിട്ടുള്ള താരമാണ് അര്‍ച്ചന. ഇതിന് പുറമെ ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഹന്‍സിക നായികയായ വാള്‍ എന്ന സിനിമയിലെ വേഷം ശ്രദ്ധ നേടിയിരുന്നു. ഈയ്യടുത്തൊരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അര്‍ച്ചന തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ചത്. സിനിമാ മേഖലയില്‍ നിന്നാണ് തനിക്ക് മോശം അനുഭവം ഉണ്ടായതെന്ന് അര്‍ച്ചന പറയുന്നു. ഒരു സംവിധായകനില്‍ നിന്നാണ് അര്‍ച്ചനയ്ക്ക് മോശം അനുഭവമുണ്ടായത്.

'അദ്ദേഹം ഒരു വലിയ സംവിധായകനാണ്, ഞാന്‍ അയാളുടെ പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല, അയാളുടെ അടുത്ത് ഞാന്‍ ഒരു ഓഡിഷന് പോയി. സിനിമയില്‍ എനിക്ക് നഴ്സിന്റെ വേഷണമാണെന്ന് അവര്‍ പറഞ്ഞു. നിങ്ങള്‍ നഴ്സിന്റെ വേഷത്തിലായിരിക്കും. ഒരാഴ്ചത്തെ ഷൂട്ടിങ് ഉണ്ടാകുമെന്നും അവര്‍ പറഞ്ഞു. തുടര്‍ന്ന് അസിസ്റ്റന്റ് ഡയറക്ടര്‍മാരെല്ലാം പുറത്തേക്ക് പോയി.'' എന്നാണ് അര്‍ച്ചന പറയുന്നത്.

''അന്ന് ഞാന്‍ സല്‍വാര്‍ ആണ് ധരിച്ചിരുന്നത്. അപ്പോള്‍ സംവിധായകന്‍ എന്നോട് പറഞ്ഞു, 'നിന്റെ പാന്റ് കാല്‍മുട്ടോളം ഉയര്‍ത്തൂ'എന്തിനാ സാര്‍? എന്ന് ഞാന്‍ ചോദിച്ചു. 'ഒരു നഴ്സിന്റെ വേഷത്തില്‍ നിങ്ങള്‍ എങ്ങനെ ഉണ്ടാകുമെന്ന് അറിയാന്‍ ആണ്' എന്ന് അയാള്‍ പറഞ്ഞു. ശരി എന്ന് പറഞ്ഞ് ഞാന്‍ എന്റെ പാന്റ് മുട്ടോളം പൊക്കി. അത്രയും പൊക്കിയതിനു ശേഷം അല്‍പ്പം കൂടി മുകളിലേക്ക് ഉയര്‍ത്താന്‍ അയാള്‍ പറഞ്ഞു'' എന്നും അര്‍ച്ചന പറയുന്നു.

Archana Mariyappan

അപ്പോഴാണ് അയാള്‍ക്ക് മറ്റെന്തൊക്കെയോ ഉദ്ദേശമുണ്ടെന്ന് എനിക്ക് മനസ്സിലായത്. അന്ന് അയാള്‍ ഒരു വലിയ സംവിധായകനായിരുന്നു. എനിക്ക് അയാളുമായി തര്‍ക്കിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. നാളെ വന്ന് കോസ്റ്റും ധരിക്കാമെന്ന് പറഞ്ഞ് ഞാന്‍ ആ ഓഫീസില്‍ നിന്നും ഞാന്‍ ഇറങ്ങിയോടിയെന്നും അര്‍ച്ചന പറഞ്ഞിരുന്നു.

സിനിമാ രംഗത്ത് ഇത്തരം അനുഭവമുണ്ടാകുന്ന ആദ്യത്തെ താരമോ അവസാനത്തെ താരമോ അല്ല അർച്ചന. പലപ്പോഴായി പലരും തങ്ങളുടെ മോശം അനുഭവങ്ങള്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. മലയാളത്തിലും കാസ്റ്റിംഗ് കൌച്ച് നിലനില്‍ക്കുന്നതായി പലരും തുറന്നു പറഞ്ഞിട്ടുണ്ട്. സിനിമയുടെ ചതിക്കുഴികളെക്കുറിച്ച് അറിയാതെ കടന്നു വരുന്ന പലർക്കും മോശം അനുഭവങ്ങളുണ്ടായിട്ടുണ്ട്.

More from Filmibeat

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X