സുചിത്രയോട് എപ്പോഴും ആ സ്നേഹമുണ്ട്, ഡിവോഴ്സായെങ്കിലും ഒന്നും മാറിയിട്ടില്ല; അവളൊരു പോരാളിയാണ്: കാർത്തിക്
ഗായിക, റേഡിയോ ജോക്കി, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ നിലകളില്‍ ശ്രദ്ധ നേടിയ താരമാണ് സുചിത്ര. മലയാളത്തിലും തമിഴിലുമൊക്കെയായി നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾ ആലപിച്ചിട്ടുണ്ട് താരം. എന്നാൽ വിവാദങ്ങളിലൂടെയാണ് സുചിത്ര പശസ്തയായത്. സുചി ലീക്ക്സ് എന്ന ഹാഷ് ടാഗോടെ സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍നിന്ന് സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയത് വലിയ വിവാദമായിരുന്നു. 2017ലാണ് തമിഴ് സിനിമയെ ആകെ പിടിച്ചുലച്ച സംഭവം അരങ്ങേറിയത്.
സൂപ്പർതാരം ധനുഷ്, ചിമ്പു, ആൻഡ്രിയ ജെറമിയ, തൃഷ, സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദർ എന്നിവരുടെ സ്വകാര്യ ചിത്രങ്ങളാണ് സുചിത്രയുടെ അക്കൗണ്ടിൽ നിന്നും പുറത്തുവന്നത്. സുചിത്രയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും അവര്‍ വലിയ മാനസിക സംഘര്‍ഷം അനുഭവിക്കുകയാണെന്നും വ്യക്തമാക്കി മുന്‍ ഭര്‍ത്താവ് കാര്‍ത്തിക് രംഗത്ത് വന്നുവെങ്കിലും ദുരൂഹതകള്‍ മാറിയില്ല. പിന്നീട് മാനസിക പ്രശ്നങ്ങളെ തുടർന്ന് സുചിത്ര ലണ്ടനിൽ ചികിത്സയിലാണെന്ന വാർത്ത വന്നതോടെയാണ് ആ വിവാദങ്ങൾ കെട്ടടങ്ങിയത്.

ഈ സമയത്തെല്ലാം സുചിത്രയ്ക്ക് പിന്തുണയുമായി നിന്നത് മുൻ ഭർത്താവ് കാർത്തിക് കുമാർ ആയിരുന്നു. നടനും സ്റ്റാന്റപ്പ് കൊമേഡിയനുമായ കാർത്തിക് പലതവണ സുചിത്രയ്ക്ക് വേണ്ടി സംസാരിച്ചു രംഗത്തെത്തി. എന്നാൽ പിന്നീട് ഇരുവരും വേർപിരിയുന്ന കാഴ്ചയാണ് കണ്ടത്. ഡിവോഴ്സ് ആവശ്യപ്പെട്ട് സുചിത്ര കോടതിയെ സമീപിക്കുകയായിരുന്നു. അടുത്തിടെ യെല്ലോ ബെഞ്ച് എന്ന ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സുചിത്രയെ കുറിച്ചും തങ്ങളുടെ വിവാഹമോചനത്തെ കുറിച്ചുമെല്ലാം കാർത്തിക് മനസുതുറന്നിരുന്നു.
സുചിത്രയെ താൻ ഇപ്പോഴും സ്നേഹിക്കുന്നുണ്ടെന്നും അന്നുണ്ടായിരുന്നു അതെ കെയർ ഇപ്പോഴുമുണ്ടെന്നുമാണ് കാർത്തിക് പറഞ്ഞത്. കാർത്തിക്കിന്റെ ആ വാക്കുകൾ വീണ്ടും ശ്രദ്ധനേടുകയാണ്. "എനിക്ക് എപ്പോഴും സുചിത്രയോട് ആ സ്നേഹമുണ്ടാകും. അവൾ വളരെ നല്ല വ്യക്തിയാണ്. ഒരുപാട് കഷ്ടപ്പാടുകളെ മറികടന്ന് തന്റെ കരിയർ മറ്റൊരു ലെവലിലേക്ക് കൊണ്ടുപോയ ആളാണ്. അവളോട് എനിക്ക് ബഹുമാനമുണ്ട്. ഞാനിപ്പോഴും കെയർ ചെയ്യുന്നു.
എപ്പോഴും നല്ലൊരു സുഹൃത്തും കുടുംബവും ആയിരിക്കാൻ ഞാൻ ശ്രമിക്കും. അവളുടെ എല്ലാ ശ്രമങ്ങളെയും ഞാൻ അഭിനന്ദിക്കുന്നു. ഞങ്ങളുടെ വിവാഹമോചനം തീർച്ചയായും ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു. എങ്കിലും, അവളോടുള്ള സ്നേഹവും കരുതലും ഇപ്പോഴും പോയിട്ടില്ല. ഏകദേശം 15 ഒരുമിച്ച് കഴിഞ്ഞവരാണ് ഞങ്ങൾ. അവളുടെ ജീവിതത്തെ കുറിച്ചും കുടുംബത്തെ കുറിച്ചുമെല്ലാം എനിക്ക് നന്നായിട്ട് അറിയാം. അതുകൊണ്ട് അവന്റെ കുടുംബത്തെക്കുറിച്ച് എനിക്ക് നന്നായി അറിയാം.

എന്നെ സംബന്ധിച്ചിടത്തോളം അവൾ ഒരു പോരാളിയാണ്. നമുക്കെല്ലാവർക്കും അഞ്ച് പ്രശ്നങ്ങളാണെങ്കിൽ അവൾക്ക് 500 പ്രശ്നങ്ങളുണ്ടാകും. ഞങ്ങൾ ഇപ്പോൾ പഴയത് പോലെ അധികം സംസാരിക്കാറില്ല. എന്നാൽ അവളുടെ എല്ലാ പ്രശ്‌നങ്ങളിലും എനിക്ക് കഴിയുന്നിടത്തോളം ഞാൻ പിന്തുണയ്ക്കുന്നുണ്ട്. വേർപിരിയലൊക്കെ എല്ലാവര്ക്കും ഉണ്ടാകും. അത് നിങ്ങളുടെ സുഹൃദ് വലയത്തിൽ പോലും വരും. അത് നിയമപരമായിരിക്കില്ല എന്ന് മാത്രം.
സുചി ലീക്‌സ് ജീവിതത്തിലുണ്ടായ വലിയൊരു പ്രതിസന്ധിയാണ്. അതിനെ ധീരതയോടെ ചെറുക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ഞാൻ മനസ്സിലാക്കി. ധൈര്യത്തോടെ ഇരിക്കുമ്പോഴും ചില ബുദ്ധിമുട്ടുകളുണ്ട്. ധൈര്യം എന്നത് വേദനയില്ലാതെ പ്രകടിപ്പിക്കാനുള്ളതല്ല. എനിക്ക് ഭയവും വേദനയും ഉണ്ടെന്ന് പറയാനുള്ള ധൈര്യമാണ്, അതിനുള്ള ഇടം നൽകികൊണ്ട് അതിനെ നേരിടുക." കാർത്തിക് കുമാർ പറഞ്ഞു.
അതേസമയം 2017ലെ ആ സംഭവത്തിന് ശേഷം സുചിത്ര സിനിമയിലോ സാമൂഹിക മാധ്യമങ്ങളിലോ സജീവമായിരുന്നില്ല. എന്നാൽ പിന്നീട് യൂട്യൂബ് ചാനലുമെല്ലാമായി തരാം വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. തന്റെ വിശേഷങ്ങളെല്ലാം സുചിത്ര ആരാധകരുമായി പങ്കുവക്കാറുണ്ട്.


Click it and Unblock the Notifications