അവർ നിന്നെ ചതിക്കും, മരണക്കിടക്കയിൽ വെച്ച് അമ്മ അവസാനമായി പറഞ്ഞത്; വനിതയുടെ വാക്കുകൾ!

തമിഴ് സിനിമാ ലോകത്തെ വിവാദ താരമായി അറിയപ്പെടുന്ന നടിയാണ് വനിത വിജയകുമാർ. ടെലിവിഷൻ രംഗത്തും സോഷ്യൽ മീഡിയയിലുമൊക്കെ സജീവ സാന്നിധ്യമാണ് താരം. തമിഴ് സിനിമയിലെ മുതിർന്ന നടൻ വിജയകുമാറിന്റെയും നടി മഞ്ജുളയുടെയും മൂത്ത മകളാണ് വനിത. അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് സിനിമയിലെത്തിയ വനിത വിജയ്‌ അടക്കമുള്ള താരങ്ങളുടെ നായികയായി അഭിനയിച്ചിട്ടുണ്ട്.

എന്നാൽ പിൽക്കാലത്ത് ടെലിവിഷനിൽ ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു താരം. അതിനിടെ ബിഗ് ബോസ് തമിഴിൽ മത്സരാർത്ഥിയായെത്തി വനിത ശ്രദ്ധ നേടിയിരുന്നു. അതേസമയം കരിയറിനേക്കാൾ തന്റെ വ്യക്തിജീവിതത്തിലെ സംഭവങ്ങളുടെ പേരിലാണ് വനിത എന്നും വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. തന്റെ കുടുംബവുമായുള്ള വനിതയുടെ ബന്ധം എന്നും വിവാദ വിഷയമാണ്. അച്ഛൻ വിജയകുമാറുമായും സഹോദരിമാരുമായൊന്നും അത്ര നല്ല ബന്ധമല്ല വനിതയ്ക്കുള്ളത്.

Vanitha Vijayakumar

കുടുംബവുമായി താരം ഇപ്പോൾ സംസാരിക്കാറു പോലുമില്ല. പലപ്പോഴായി പരസ്യമായി തന്നെ അച്ഛനെതിരെ വനിത രംഗത്തെത്തിയിട്ടുണ്ട്. വനിത തങ്ങൾക്ക് ആരുമല്ലെന്നും മകളെന്ന നിലയിലുള്ള ബന്ധം ഉപേക്ഷിച്ചെന്നുമാണ് നടിയുടെ കുടുംബം പറഞ്ഞിട്ടുള്ളത്. സ്വത്ത് സംബന്ധിച്ചുണ്ടായ തർക്കങ്ങളും മറ്റുമാണ് നടിയും കുടുംബവും തമ്മിലുള്ള പ്രശ്നങ്ങൾക്ക് വഴി വെച്ചത്. രണ്ടു സഹോദരിമാരും രണ്ടു അർധ സഹോദരിമാരും ഒരു അർധ സഹോദരനുമാണ് വനിതയ്ക്ക് ഉള്ളത്.

വിജയകുമാറിന്റെ രണ്ടാം ഭാര്യയാണ് വനിതയുടെ അമ്മ മഞ്ജുള. 1976 ലാണ് ഇവർ വിവാഹം കഴിക്കുന്നത്. ആ ബന്ധത്തിൽ ജനിച്ചവരാണ് വനിത, ശ്രീദേവി, പ്രീത എന്നീ പെണ്മക്കൾ. പ്രീത ഉദയപുരം സുൽത്താൻ, ദുബായ്, സ്നേഹതിതൻ തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്ക് പരിചിതയാണ്. മറ്റൊരു സഹോദരിയായ ശ്രീദേവിയും പ്രിയമാണ തോഴി, തിത്തിക്കുതേ പോലുള്ള ഹിറ്റ് സിനിമകളിൽ നായികയായി പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്.

നടൻ അരുൺ വിജയ്, കവിത, അനിത എന്നിവരാണ് വിജയകുമാറിന്റെ ആദ്യ ബന്ധത്തിലുള്ള മക്കൾ. വനിത ഒഴിച്ച് മറ്റെല്ലാവരും വളരെ സ്നേഹത്തോടെയും ഐക്യത്തോടെയുമാണ് കഴിയുന്നത്. അമ്മയുടെ മരണത്തോടെയാണ് താൻ വീട്ടിൽ നിന്നും പുറത്തായതെന്ന് വനിത മുൻപ് പറഞ്ഞിട്ടുണ്ട്. 2013 ലാണ് വനിതയുടെ അമ്മ മരിക്കുന്നത്. മരണക്കിടക്കയിൽ വച്ച് അമ്മ തന്നോട് പറഞ്ഞ കാര്യങ്ങൾ ഒരിക്കൽ വനിത പങ്കുവച്ചിരുന്നു. ആ വാക്കുകൾ ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുകയാണ്.

Vanitha Vijayakumar

കുടുംബത്തിൽ സമാധാനമുണ്ടാവാൻ അമ്മ ആഗ്രഹിച്ചിരുന്നു എന്ന് വനിത പറയുന്നു. സ്വത്തിൽ നിനക്കും ഒരു ഓഹരിയുണ്ട്. അവർ നിന്നെ ചതിക്കും. ഞാൻ ഉള്ളപ്പോൾ തന്നെ ചോദിച്ചോളൂ എന്ന് അമ്മ പറഞ്ഞു. എന്നാൽ അമ്മയേക്കാൾ വലിയ സ്വത്തൊന്നും എനിക്കില്ല എന്നാണ് അമ്മയോട് പറഞ്ഞത്. അച്ഛൻ അമ്മയുടെ ആഗ്രഹത്തിന് അന്ന് തലകുലുക്കി. എന്നാൽ അമ്മയുടെ മരണശേഷം തന്നെ ഉപേക്ഷിച്ചു എന്നാണ് വനിത പറഞ്ഞത്.

ഇന്ന് പൂർണമായും കുടുംബത്തിൽ നിന്നും അകന്നു കഴിയുകയാണ് വനിത. മൂന്ന് വിവാഹങ്ങൾ ചെയ്‌തെങ്കിലും മൂന്നും വിവാഹമോചനത്തിൽ കലാശിച്ച വനിത മക്കൾക്കൊപ്പമാണ് താമസം. മൂന്നു മക്കളാണ് വനിതയ്ക്ക്, അതിൽ രണ്ടു പെണ്മക്കളാണ് വനിതയ്ക്ക് ഒപ്പമുള്ളത്. താരത്തിന്റെ മകൻ വനിതയുമായി അകൽച്ചയിലാണ്. വനിതയുടെ വീട്ടുകാർക്ക് ഒപ്പമാണ് മകനെന്നാണ് വിവരം. നിലവിൽ സിനിമയിൽ അത്ര സജീവമല്ലെങ്കിലും ടെലിവിഷൻ അവതാരകയായും മറ്റും വനിത പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താറുണ്ട്.

Read more about: vanitha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X