സെറ്റിൽ വച്ച് അപമര്യാദയായി പെരുമാറി; പ്രമുഖ തമിഴ് നടന്റെ കരണത്തടിച്ച് ഐശ്വര്യ റായ്! സംഭവമിങ്ങനെ

സൗന്ദര്യത്തിന്റെ അവസാന വാക്കായി പ്രേക്ഷകർ വിശേഷിപ്പിക്കാറുള്ള നടിയാണ് ഐശ്വര്യ റായ്. 1994 ൽ ലോക സുന്ദരിപ്പട്ടം നേടിയ ശേഷമാണ് ഐശ്വര്യ സിനിമയിലേക്ക് എത്തുന്നത്. അതുകൊണ്ട് തന്നെ ലോകസുന്ദരി എന്ന് കേട്ടാൽ പ്രേക്ഷകരുടെ മനസിലേക്ക് ആദ്യമെത്തുന്ന മുഖം ഐശ്വര്യയുടേതാണ്. തമിഴ് സിനിമയിലൂടെയാണ് ഐശ്വര്യ അരങ്ങേറ്റം നടത്തുന്നത്. 1997 ൽ പുറത്തിറങ്ങിയ മണിരത്‌നം സംവിധാനം ചെയ്ത ഇരുവർ ആയിരുന്നു ആദ്യ ചിത്രം. അതിനുശേഷമാണ് ഐശ്വര്യ ബോളിവുഡിലേക്ക് ചുവടുവയ്ക്കുന്നത്.

തമിഴിൽ ഇരുവറിന് ശേഷം ശങ്കറിന്റെ ജീൻസ്, രാജീവ് മേനോന്റെ കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ, മണിരത്‌നത്തിന്റെ ഗുരു തുടങ്ങിയ സിനിമകളിലാണ് ഐശ്വര്യ അഭിനയിച്ചത്. ഈ സിനിമകളെല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു. അതിനിടെയാണ് ബോളിവുഡിലും ശ്രദ്ധേയ സിനിമകളുടെ ഭാഗമായി കൊണ്ട് ഐശ്വര്യ ഇന്ത്യയിലെ മുൻനിര താരങ്ങളിൽ ഒരാളാകുന്നത്. ബോളിവുഡിൽ തിരക്കായതോടെ തമിഴ് വിട്ട ഐശ്വര്യ, പിന്നീട് 2010 ൽ രാവണൻ, എന്തിരൻ തുടങ്ങിയ സിനിമകളിലൂടെയാണ് തിരിച്ചെത്തിയത്.

aishwarya rai

അഭിഷേക് ബച്ചനുമായുള്ള വിവാഹശേഷം സിനിമയിൽനിന്ന് ഇടവേളയെടുത്ത ഐശ്വര്യ പിന്നീട് തമിഴിലേക്ക് എത്തുന്നത് പൊന്നിയിൻ സെൽവനിലൂടെയാണ്. ഏകദേശം 12 വർഷത്തിന് ശേഷമുള്ള ഐശ്വര്യയുടെ മടങ്ങി വരവ് തമിഴ് പ്രേക്ഷകർ ആഘോഷമാക്കി. മികച്ച സ്വീകാര്യതയാണ് ഐശ്വര്യയുടെ നന്ദിനി എന്ന കഥാപാത്രത്തിന് ലഭിച്ചത്. ഇതിനു പിന്നാലെ ഐശ്വര്യയുമായി ബന്ധപ്പെട്ട പഴയ ചില സംഭവങ്ങളും തമിഴ് സിനിമ ലോകത്ത് ചർച്ചയാവുകയാണ്.

തന്നോട് അപമര്യാദയായി പെരുമാറിയ തമിഴിലെ ഒരു പ്രമുഖ നടനെ ഐശ്വര്യ തല്ലിയ സംഭവമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. സിനിമയുടെ ഷൂട്ടിങ്ങിനിടെ നടന്ന ഒരു പാർട്ടിയിൽ വച്ച് നടൻ മോശമായി സ്പർശിച്ചപ്പോൾ ഐശ്വര്യ നടന്റെ കരണത്തടിച്ചു എന്നാണ് പറയപ്പെടുന്നത്. എന്നാൽ ഈ നടൻ ആരാണെന്ന സംശയമാണ് പ്രേക്ഷകരിൽ നിന്ന് ഉയരുന്നത്.

ഇരുവറിന് ശേഷം ഐശ്വര്യ അഭിനയിച്ച സിനിമകൾ ജീൻസും കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേനുമാണ്. ജീൻസിൽ പ്രശാന്തും കണ്ടുകൊണ്ടേനിൽ അബ്ബാസുമാണ് ഐശ്വര്യയുടെ നായകന്മാരായി എത്തിയത്. ഇതിൽ അബ്ബാസാണോ ഐശ്വര്യയോട് മോശമായി പെരുമാറിയത് എന്ന സംശയം പലരും ഉയർത്തുന്നുണ്ട്. അതേസമയം അബ്ബാസ് തന്നെയാണെന്ന് പറയുന്ന ചില റിപ്പോർട്ടുകളും വന്നിട്ടുണ്ട്.

സിനിമയിലെ ഒരു ഗാനരംഗത്തിനിടെ അബ്ബാസ് ഐശ്വര്യയോട് അപമര്യാദയായി പെരുമാറി എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ അബ്ബാസ് ഐശ്വര്യയെ അനാവശ്യമായി സ്പർശിക്കുകയും മറ്റും ചെയ്തു. ഐശ്വര്യ ആദ്യം അതെല്ലാം ക്ഷമിച്ചെങ്കിലും ചില സമയങ്ങളിൽ അബ്ബാസ് ക്ഷമ നശിപ്പിക്കും വിധം പെരുമാറി. അതോടെ ക്ഷുഭിതയായ ഐശ്വര്യ അബ്ബാസിന്റെ കരണത്തടിച്ചു.

ഐശ്വര്യയുടെ അപ്രതീക്ഷിതമായ അടിയിൽ അബ്ബാസ് എല്ലാവർക്കും മുന്നിൽ അപമാനിതനായി. അതോടെ നടൻ ദേഷ്യത്തോടെ കാരവാനിൽ കയറി ഇരുന്നു. പിന്നീട് സംവിധായകൻ സംഭവത്തെ കുറിച്ച് അന്വേഷിക്കുകയും അദ്ദേഹം ഇടപെട്ട് അബ്ബാസിനെ കൊണ്ട് ഐശ്വര്യയോട് മാപ്പ് പറയിക്കുകയുമായിരുന്നു. അതിനു ശേഷമാണ് സിനിമയുടെ ബാക്കി ഭാഗങ്ങൾ ഷൂട്ട് ചെയ്തത് എന്നാണ് പറയുന്നത്.

aishwarya rai

എന്നാൽ ഈ റിപ്പോർട്ടിൽ എത്രമാത്രം സത്യമുണ്ടെന്ന് വ്യക്തമല്ല. ഐശ്വര്യയും ഇങ്ങനൊരു സംഭവത്തെ കുറിച്ച് മുൻപ് സംസാരിച്ചിട്ടില്ല. കണ്ടുകൊണ്ടേനിൽ ഐശ്വര്യയ്ക്ക് അബ്ബാസുമായി ചില റൊമാന്റിക് രംഗങ്ങൾ ഉണ്ടായിരുന്നു എന്നതാണ് അബ്ബാസിന്റെ പേര് ചർച്ചയാകാൻ കാരണം. മമ്മൂട്ടി, അജിത്, തബു അടക്കം വമ്പൻ താരനിര അണിനിരന്ന സിനിമയായിരുന്നു കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ. ഇതിൽ അജിത്തിന് ഐശ്വര്യയുമായി കോമ്പിനേഷൻ സീനുകൾ ഒന്നും ഉണ്ടായിരുന്നില്ല.

അതേസമയം, നിലവിൽ സിനിമകളിൽ നിന്നെല്ലാം വിട്ടുനിൽക്കുകയാണ് നടൻ അബ്ബാസ്. അടുത്തിടെ നടന്റെ ഒരു വീഡിയോ വൈറലായി മാറിയിരുന്നു. ഭാര്യയ്‌ക്കൊപ്പം ന്യൂസിലൻഡിൽ ആണെന്നും ബൈക്ക് മെക്കാനിക്കായി ജോലി ചെയ്യുകയാണെന്നും അബ്ബാസ് അതിൽ വെളിപ്പെടുത്തുകയുണ്ടായി.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X