'അവള്‍ ലഹരിയ്ക്ക് അടിമയാണ്'; ശാലിനിയ്ക്ക് മുമ്പുള്ള അജിത്തിന്റെ പ്രണയം; തകര്‍ത്തത് നടിയുടെ അമ്മ

തമിഴ് സിനിമയിലെ സൂപ്പര്‍ താരമാണ് അജിത്ത്. തൊണ്ണൂറുകളില്‍ കരിയര്‍ ആരംഭിച്ച അജിത്ത് ഇന്ന് എത്തി നില്‍ക്കുന്നത് സമാനതകളില്ലാത്ത ഉയരത്തിലാണ്. തല എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന താരം തന്റെ സമകാലികരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാണ്. ചെയ്യുന്ന കഥാപാത്രങ്ങളിലും സിനിമകളിലും മാത്രമല്ല അജിത്ത് വ്യത്യസ്ത പുലര്‍ത്തുന്നത്. ഓഫ് സ്‌ക്രീനിലെ അജിത്തിന്റെ ജീവിതും തീര്‍ത്തും വ്യത്യസ്തമാണ്.

സിനിമയ്ക്ക് പുറമെയുള്ള അജിത്തിന്റെ ജീവിതം എന്നും ആരാധകര്‍ക്ക് ആകാംഷയുള്ള ഒന്നാണ്. അഭിമുഖങ്ങളിലോ പരസ്യ ചിത്രങ്ങളിലോ അജിത്തിനെ കാണാന്‍ സാധിക്കില്ല. സിനിമയുടെ പ്രൊമോഷന് വേണ്ടി പോലും താരം അഭിമുഖങ്ങള്‍ നല്‍കാറില്ല. ഷൂട്ടിംഗ് ഇല്ലാത്ത സമയങ്ങളില്‍ ബൈക്കില്‍ നാട് ചുറ്റിയും വിമാനം പറത്തിയുമൊക്കെ ജീവിതം ആസ്വദിക്കുകയാണ് അജിത്ത് ചെയ്യാറുള്ളത്.

Ajith

അമര്‍ക്കളം, സിറ്റിസണ്‍, ബില്ല, മങ്കാത്ത, ആരംഭം. വീരം യെന്ന അറിന്താല്‍, വരലാറ് തുടങ്ങി അജിത്ത് നായകനായി വന്ന് സൂപ്പര്‍ ഹിറ്റായി മാറിയ സിനിമകള്‍ നിരവധിയാണ്. തുടരെ തുടരെ സിനിമകള്‍ പുറത്തിറക്കുന്ന ശീലവുമില്ല അജിത്തിന്. ആരാധകരെ സംബന്ധിച്ച് അജിത്തിനെ കാണാനായിരുന്നു ഏക വഴി സിനിമകളാണ്. അതുകൊണ്ട് തന്നെ അജിത്തിന്റെ സിനിമയുടെ റിലീസ് എന്നാല്‍ ആരാധകര്‍ക്ക് അത് ഉത്സവമാണ്.

നടി ശാലിനിയാണ് അജിത്തിന്റെ ഭാര്യ. ബാലതാരമായി വന്ന് തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമായി മാറിയ നടിയാണ് ശാലിനി. വിവാഹ ശേഷം അഭിനയം നിര്‍ത്തിയെങ്കിലും ശാലിനി മലയാളത്തിലും തമിഴിലുമൊക്കെ അവതരിപ്പിച്ച കഥാപാത്രങ്ങളെ ആരാധകര്‍ ഒരിക്കലും മറക്കില്ല. രണ്ട് മക്കളാണ് താരദമ്പതിമാര്‍ക്കുള്ളത്. അജിത്തിന്റേയും ശാലിനിയുടേയും പ്രണയകഥ എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ശാലിനിയുമായി അടുപ്പത്തിലാകും മുമ്പ് അജിത്ത് മറ്റൊരു നടിയുമായി പ്രണയത്തിലായിരുന്നു.

നടി ഹീര രാജഗോപാലായിരുന്നു അജിത്തിന്റെ മനസില്‍ ആദ്യം ഇടം നേടിയത്. തൊണ്ണൂറുകളില്‍ തമിഴ് സിനിമാ ലോകത്തെ വലിയ ചര്‍ച്ചാ വിഷയമായിരുന്നു അജിത്തിന്റേയും ഹീരയുടേയും പ്രണയം. കാതല്‍ കോട്ടൈ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അജിത്ത് ഹീരയുമായി പ്രണയത്തിലാകുന്നത്. പിന്നാലെ തൊടരും എന്ന ചിത്രത്തിലും ഇരുവരും അഭിനയിച്ചിരുന്നു. ഇതോടെ ആ ബന്ധം കൂടുതല്‍ ശക്തമായി മാറി.

Ajith

അജിത്തിന്റേയും ഹീരയുടേയും പ്രണയം എല്ലാവര്‍ക്കും അറിയുന്നതായിരുന്നു. സെറ്റിലിരിക്കുമ്പോള്‍ പ്രണയ ലേഖനങ്ങള്‍ കൈമാറിയിരുന്ന ആ കമിതാക്കളെ സഹപ്രവര്‍ത്തകര്‍ ഇന്നും മറന്നിട്ടുണ്ടാകില്ല. വിവാഹത്തെക്കുറിച്ചും അജിത്തും ഹീരയും ചിന്തിച്ച് തുടങ്ങിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഹീരയുടെ അമ്മ ഈ ബന്ധത്തിന് എതിര്‍പ്പ് അറിയിച്ചു. തന്റെ മകളുടെ കരിയര്‍ ഇത്ര ചെറിയ പ്രായത്തില്‍ തന്നെ അവസാനിക്കുന്നത് ആ അമ്മയ്ക്ക് അംഗീകരിക്കാന്‍ സാധിക്കുന്നതായിരുന്നില്ല. അതേസമയം താനും ഹീരയും പിരിയാന്‍ കാരണം ഹീരയുടെ സ്വഭാവത്തിലുണ്ടായ മാറ്റവും ഹീര ലഹരിയ്ക്ക് അടിമയായതിനാലുമാണെന്നാണ് അജിത്ത് പിന്നീട് പറഞ്ഞത്.

''ഞങ്ങള്‍ ഒരുമിച്ച് ജീവിച്ചിരുന്നു. ഞാന്‍ അവളെ ഇഷ്ടപ്പെട്ടിരുന്നു. പക്ഷെ ഇപ്പോള്‍ എല്ലാം മാറി. അവള്‍ പഴയ ആളല്ല. സത്യത്തില്‍ അവള്‍ മയക്കുമരുന്നിന് അടിമയാണ്'' എന്നായിരുന്നു ആരാധകരെ ഞെട്ടിച്ച അജിത്തിന്റെ വെളിപ്പെടുത്തല്‍. 1998 ലാണ് അജിത്തും ഹീരയും പിരിയുന്നത്. പിന്നീടാണ് അജിത്ത് ശാലിനിയെ കണ്ടുമുട്ടുന്നത്. 1999 ല്‍ പുറത്തിറങ്ങിയ അമര്‍ക്കളം എന്ന ിനിമയിലാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്. സിനിമയും ഇരുവരുടേയും പ്രണയവും വിജയിച്ചു. 2000 ല്‍ ഇരുവരും വിവാഹ കഴിക്കുകയും ചെയ്തു. വിവാഹത്തോടെ ശാലിനി സിനിമയില്‍ നിന്നും പിന്മാറുകയും ചെയ്തു.

Read more about: ajith
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X