കമലിനെ തകര്‍ക്കാന്‍ ശ്രമിച്ച ശത്രുവിന്റെ മകനെ പ്രണയിച്ച അക്ഷര; സ്വകാര്യ ചിത്രങ്ങള്‍ ലീക്കാക്കിയത് കാമുകനോ?
താരങ്ങള്‍ക്കിടയിലുണ്ടാകുന്ന വഴക്കുകളും പിണക്കങ്ങളുമൊക്കെ സര്‍വ്വസാധാരണയാണ്. വളരെ അടുത്ത സുഹൃത്തുക്കള്‍ പോലും ചെറിയ കാര്യത്തിന്റെ പേരില്‍ പിണങ്ങുകയും വര്‍ഷങ്ങളോളം പരസ്പരം മിണ്ടാതിരിക്കുകയും ചെയ്യുന്നത് കണ്ടിട്ടുണ്ട്. അതുപോലെ തന്നെ വലിയ ശത്രുതയിലായിരുന്നവര്‍ പിന്നീട് ഒരുമിക്കുന്നതും സിനിമാ ലോകത്ത് സംഭവിക്കാറുണ്ട്.
ഒരുകാലത്ത് കണ്ടാല്‍ മുഖത്ത് പോലും നോക്കാത്ത അത്ര ശത്രുക്കളായിരുന്നു കമല്‍ഹാസനും രതി അഗ്നിഹോത്രിയും. ഒരുകാലത്ത് സൂപ്പര്‍ നായികയായിരുന്നു രതി അഗ്നിഹോത്രി. തെന്നിന്ത്യന്‍ സിനിമയിലൂടെ കരിയര്‍ ആരംഭിച്ച രതിയുടെ ഹിന്ദി അരങ്ങേറ്റം കമല്‍ഹാസനൊപ്പമായിരുന്നു. അന്ന് കമല്‍ഹാസന്‍ തെന്നിന്ത്യയിലെ സൂപ്പര്‍ താരമായിരുന്നു.

എന്നാല്‍ കമലും രതിയും തമ്മില്‍ ആദ്യ സിനിമ മുതല്‍ക്കു തന്നെ പിണക്കത്തിലായിരുന്നു. ഇരുവരും ഒരുമിച്ച് വീണ്ടും അഭിനയിച്ചിട്ടുണ്ടെങ്കിലും അവര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ ഒരിക്കലും അവസാനിച്ചിരുന്നില്ല. പരസ്യമായി തന്നെ ഇരുവരും പോരടിക്കുകയും ചെയ്തിരുന്നു. കമലും രതിയും വലിയ ശത്രുത തുടരുമ്പോഴും മക്കള്‍ക്കിടയില്‍ ഈ ശത്രുത ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല, കടുത്ത ആത്മബന്ധം ഉടലെടുക്കുകയും ചെയ്തിരുന്നു.
കമലിന്റെ ഇളയ മകള്‍ അക്ഷര ഹാസനും രതിയുടെ മകന്‍ തനൂജ് വിര്‍വാണിയും തമ്മില്‍ പിന്നീട് കടുത്ത പ്രണയത്തിലാവുകയായിരുന്നു. അപ്പോഴേക്കും കമലും രതിയും തമ്മിലുള്ള പരസ്യ പോര് ഒതുങ്ങിയിരുന്നു. കമലിനും രതിയ്ക്കുമിടയിലെ ശത്രുത അക്ഷരയുടേയും തനൂജിന്റേയും പ്രണയത്തിന് തടസമായിരുന്നില്ല. ഇരുവരും നാല് വര്‍ഷക്കാലം പ്രണയത്തിലായിരുന്നു. പിന്നീട് അക്ഷരയുടെ ചില സ്വകാര്യ ചിത്രങ്ങള്‍ പുറത്തായതോടെയാണ് ഇരുവരും പിരിയുന്നത്.
ചിത്രങ്ങള്‍ പുറത്ത് വിട്ടത് തനൂജ് ആണെന്ന് അക്കാലത്ത് ചിലര്‍ ആരോപിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഈയ്യടുത്ത് തങ്ങളുടെ പ്രണയ തകര്‍ച്ചയെക്കുറിച്ച് തനൂജ് പ്രതികരിക്കുകയുണ്ടായി. ''അതിന് ഞങ്ങളുടെ പ്രണയതകര്‍ച്ചയോട് ബന്ധമൊന്നുമില്ല. ചിത്രം ലീക്കായ കാര്യത്തില്‍ ഒന്നെങ്കില്‍ ഞാനാണ് അത് ചെയ്തതെന്ന് വിശ്വസിക്കാം. അല്ലെങ്കില്‍ ഞാനല്ലെന്നും. എനിക്ക് വേണ്ടി നിലപാട് എടുക്കണമായിരുന്നു. അവളത് ചെയ്തില്ല. എല്ലാവര്‍ക്കും അവരവരുടേതായ കാരണമുണ്ടാകും. ഇപ്പോള്‍ അതൊന്നും ബാധിക്കുന്നേയില്ല'' എന്നാണ് തനൂജ് പറഞ്ഞത്.

അമ്മയുടെ പാതയിലൂടെ തനൂജും സിനിമയിലെത്തിയിരുന്നു. ആമസോണ്‍ പ്രൈമിന്റെ ഇന്‍സൈഡ് എഡ്ജ് എന്ന സീരീസില്‍ അഭിനയിച്ച് തനൂജ് കയ്യടി നേടിയിരുന്നു. അതേസമയം അച്ഛന്റെ പാതയിലൂടെ സിനിമയിലെത്തിയ അക്ഷരയുടെ തുടക്കം ബോളിവുഡിലൂടെയായിരുന്നു. അമിതാഭ് ബച്ചനും ധനുഷിനുമൊപ്പം ഷമിതാഭിലൂടെയായിരുന്നു താരപുത്രിയുടെ അരങ്ങേറ്റം. പിന്നീട് തെന്നിന്ത്യന്‍ സിനിമകളിലും അഭിനയിച്ചു.
അഭിനയത്തിന് പുറമെ നൃത്തത്തിലും താല്‍പര്യമുണ്ട് അക്ഷരയ്ക്ക്. കൊറിയോഗ്രഫിയിലൂടെയാണ് അക്ഷര കരിയര്‍ ആരംഭിക്കുന്നത്. അച്ചം മടം നാനം പയിര്‍പ്പ് ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഒരിടവേളയ്ക്ക് അഭിനയത്തില്‍ സജീവമായി മാറാനുള്ള ഒരുക്കത്തിലാണ് അക്ഷര ഹാസന്‍. ഈയ്യടുത്ത് താരപുത്രി നല്‍കിയ അഭിമുഖം ചര്‍ച്ചയായി മാറിയിരുന്നു.


Click it and Unblock the Notifications