For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ പൊക്കിള്‍ ഇത്ര വലിയ പ്രശ്‌നമാകുമെന്ന് കരുതിയില്ല; വിമര്‍ശകരെ കൂളായി നേരിട്ട അമല പോള്‍

  |

  തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമാണ് അമല പോള്‍. മലയാളത്തിലൂടെയാണ് അരങ്ങേറിയതെങ്കിലും അമലയ്ക്ക് കരിയറില്‍ ബ്രേക്ക് നല്‍കുന്നത് തമിഴ് സിനിമയാണ്. പിന്നീട് താരം മലയാളത്തിലും അഭിനയിച്ചു. തെലുങ്കിലും സാന്നിധ്യം അറിയിച്ചിട്ടുണ്ടെങ്കിലും തമിഴ് സിനിമകളാണ് അമല പോളിനെ താരമാക്കി മാറുന്നത്. തന്റെ അഭിനയ മികവും ബോള്‍ഡ് വേഷങ്ങളുമെല്ലാം അമലയ്ക്ക് കയ്യടി നേടിക്കൊടുത്തിട്ടുണ്ട്.

  Also Read: 'അവൻ എന്നെ വിട്ട് പോയപ്പോൾ ഹൃദയം തകർന്നു, പതിനേഴാം വയസിൽ തുടങ്ങിയ പ്രണയമാണ്'; അദിതി റാവു ഹൈദരി പറഞ്ഞത്!

  സോഷ്യല്‍ മീഡയയിലും സജീവമാണ് അമല പോള്‍. നിലപാടുകളിലൂടേയും താരം കയ്യടി നേടാറുണ്ട്. സോഷ്യല്‍ മീഡിയയിലെ ശല്യക്കാരേയും സദാചാരവാദികളേയും നിരന്തരം നേരിടേണ്ടി വരാറുണ്ട് അമല പോളിന്. അത്തരക്കാര്‍ക്ക് അര്‍ഹിക്കുന്ന മറുപടി നല്‍കാനും അമല പോളിന് സാധിക്കാറുണ്ട്. അത്തരത്തിലൊരു സംഭവത്തെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

  അമല പോള്‍ നായികയായി എത്തിയ സിനിമയായിരുന്നു തുരുട്ടു പയലേ 2. സുസി ഗണേശന്‍ ആയിരുന്നു സിനിമയുടെ സംവിധാനം. പ്രസന്നയും ബോബി സിംഹയുമായിരുന്നു ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തിയത്. വിവാദത്തിന് തിരികൊളുത്തിയത് ഒരു പോസ്റ്ററായിരുന്നു. അമലയുടെ പൊക്കിള്‍ കാണുന്നുവെന്നതായിരുന്നു പോസ്റ്ററിനെതിരെ തിരിയാന്‍ സദാചാരവാദികളെ പ്രേരിപ്പിച്ചത്. സോഷ്യല്‍ മീഡിയിയല്‍ നിന്നുമാത്രമല്ല സിനിമാ മേഖലയില്‍ നിന്നു പോലും വിമര്‍ശനം ഉയര്‍ന്നിരുന്നു.

  Also Read: പ്രാർത്ഥനയ്ക്ക് 18ാം പിറന്നാൾ; ഒരുപാട് മിസ് ചെയ്യുന്നെന്ന് കുടുംബം; ശ്രദ്ധ നേടി ആശംസകൾ

  എന്നാല്‍ തനിക്കും പോസ്റ്ററിനുമെതിരെ വിമര്‍ശനം ഉന്നയിച്ച സദാചാരവാദികളെ കൂളായിട്ടായിരുന്നു അമല പോള്‍ നേരിട്ടത്. ഒരു അഭിമുഖത്തില്‍ അമല പോള്‍ ചിത്രത്തെക്കുറിച്ചും താന്‍ അഭിനയിക്കാന്‍ തീരുമാനിച്ചതിനെക്കുറിച്ചും പോസ്റ്റര്‍ വിവാദത്തെക്കുറിച്ചുമൊക്കെ സംസാരിക്കുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  ''ഒരു സിനിമ നമ്മളിലേക്ക് വരുമ്പോള്‍ അത് വിധിയാണ്. ഒരു അഭിനേതാവ് എന്ന നിലയില്‍ ഈ സിനിമ എന്നിക്ക് കഥയുടെ കാര്യത്തിലും കഥാപാത്രത്തിന്റെ കാര്യത്തിലും വലിയൊരു സംവിധായകനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന കാര്യത്തിലുമെല്ലാം പൂര്‍ണ തൃപ്തി നല്‍കുന്നുണ്ട്. ഞങ്ങളുടെയെല്ലാം വേറിട്ടൊരു മുഖമായിരിക്കും പ്രേക്ഷകര്‍ കാണുക. കംഫര്‍ട്ട് സോണിന് പുറത്തേക്ക് പോകാന്‍ പ്രേരിപ്പിക്കുന്ന സിനിമ ചെയ്യുമ്പോള്‍ നമുക്ക് തന്നെ നമ്മളുടെ പുതിയൊരു വശം കാണാനാകും. അതാണ് എനിക്ക് വേണ്ടത്'' അമല പറയുന്നു.

  പിന്നാലെയാണ് താരം പോസ്റ്റര്‍ വിവാദത്തെക്കുറിച്ച് പറയുന്നത്. ''എന്റെ പൊക്കിള്‍ ഇത്ര വലിയ പ്രശ്‌നമുണ്ടാക്കുമെന്ന് ഞാന്‍ കരുതിയില്ല. നമ്മള്‍ ജീവിക്കുന്നത് 2017ലാണ്. എല്ലാം തുറന്ന് കാണിക്കുന്ന കാലമാണിത്. എന്നിട്ടും എന്റെ പൊക്കിള്‍ ചര്‍ച്ചയായി മാറി'' എന്നായിരുന്നു വിവാദത്തെക്കുറിച്ച് താരം പറഞ്ഞത്.

  ''ഒരു വ്യക്തിയെന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും ഞാന്‍ വളര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പ്രണയത്തെക്കുറിച്ചുണ്ടായിരുന്ന കാഴ്ചപ്പാടല്ല ഇപ്പോഴുള്ളത്. ഈ ചിത്രത്തില്‍ ഞാന്‍ അവതരിപ്പിക്കുന്നത് ബോള്‍ഡും സ്വയംപര്യാപ്തയുമായ സ്ത്രീയെയാണ്. എനിക്ക് തുറന്ന് പെരുമാറാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്റെ സഹതാരങ്ങള്‍ നല്ല പിന്തുണയാണ്. പരസ്പരം മനസിലാക്കാന്‍ സാധിക്കുന്നുണ്ട്. സീനുകള്‍ ചെയ്യുക എളുപ്പമായിരുന്നു'' എന്നും അമല പോള്‍ പറയുന്നു.

  അതേസമയം സിനിമയില്‍ നിന്നും ചെറിയൊരു ഇടവേളയെടുത്തിരിക്കുകയായിരുന്നു അമല പോള്‍. താരം ഈയ്യടുത്ത് കഡാവര്‍ എന്ന ചിത്രത്തിലൂടെ മടങ്ങിയെത്തുകയായിരുന്നു. അമലയുടേതായി നിരവധി സിനിമകളാണ് മലയാളത്തില്‍ പുറത്തിറങ്ങാനുള്ളത്. ടീച്ചര്‍ ആണ് ഏറ്റവും പുതിയ സിനിമ. പിന്നാലെ മമ്മൂട്ടി നായകനായി എത്തുന്ന ക്രിസ്റ്റഫര്‍, പൃഥ്വിരാജ് നായകനായ ആടുജീവിതം, ദ്വിജ എന്നീ ചിത്രങ്ങളും അണിയറയിലുണ്ട്. വെബ് സീരീസ് ലോകത്തും അമല പോള്‍ സാന്നിധ്യം അറിയിച്ചുകഴിഞ്ഞു. താരം നിര്‍മ്മാണ രംഗത്തേക്കും ചുവടുവച്ചിരിക്കുകയാണ്.

  Read more about: amala paul
  English summary
  When Amala Paul Dealth WIth Social Media Trolls For Her Poster Of Thiruttu Payale 2
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X