ലൈംഗികാഭിലാഷവുമായി വന്ന ബിസിനസുകാരന്‍, പിടിച്ചുകെട്ടി മുറിയില്‍ അടച്ചിട്ട അമല; താരം നേരിട്ടത്‌

തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് അമല പോള്‍. ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങളിലൂടെ മാത്രമല്ല ഓഫ് സ്‌ക്രീന്‍ നിലപാടുകളിലൂടേയും അമല പോള്‍ ചര്‍ച്ചയായി മാറാറുണ്ട്. വിവാദങ്ങളും താരത്തിന്റെ ജീവിതത്തിന്റെ ഭാഗമാണ്. തന്റെ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും തുറന്നു പറയുന്നതും അമലയുടെ ശീലമാണ്. സോഷ്യല്‍ മീഡിയയിലേയും മിന്നും താരമാണ് അമല പോള്‍.

വിവാദങ്ങള്‍ അമലയുടെ കരിയറില്‍ എന്നും കൂട്ടായുണ്ട്. എന്നാല്‍ അവയ്‌ക്കൊന്നും അമലയെ തളര്‍ത്താനായിട്ടില്ല. ഇപ്പോഴിതാ അമലയുടെ കരിയറിലെ ഏറ്റവും വലിയ വിവാദങ്ങളിലൊന്ന് വീണ്ടും ചര്‍ച്ചയായി മാറുകയാണ്. അമല പോളിന് നേരിടേണ്ടി വന്നൊരു ദുരനുഭവമാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. തനിക്കുണ്ടായ പ്രതിസന്ധിയെ അമല നേരിട്ട രീതി പ്രശംസനീയമായണ്.

Amala Paul

ഒരിക്കല്‍ ഒരു ബിസിനസുകാരന്‍ അമല പോളിനോട് മോശമായി പെരുമാറിയിരുന്നു. താരം പ്രക്ടീസ് ചെയ്തിരുന്നിടത്ത് വച്ച് ഇയാള്‍ ലൈംഗകാഭിലാഷം അറിയിക്കുകയായിരുന്നു. 2018 ലായിരുന്നു സംഭവം. ഇതേ തുടര്‍ന്ന് അമല പോള്‍ ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. പിന്നീട് തന്റെ മാനേജര്‍ക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതോടെ നടന്നത് എന്തെന്ന് വ്യക്തമാക്കി അമല പോള്‍ രംഗത്തെത്തുകയായിരുന്നു.

'ജനുവരി 31-ാം തിയതി ചെന്നൈയിലെ ഒരു ഡാന്‍സ് സ്റ്റുഡിയോയില്‍ പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അവിടെ വന്ന ഒരാള്‍ എന്നോട് മലേഷ്യന്‍ ഷോയെക്കുറിച്ച് ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ സംസാരിക്കണമെന്ന് പറഞ്ഞ് മാറ്റിനിര്‍ത്തി. മലേഷ്യയിലെ ഷോയ്ക്ക് ശേഷം സ്‌പെഷല്‍ ഡിന്നറിന് വരണമെന്ന് അയാള്‍ പറഞ്ഞു. എന്താണ് അന്ന് പ്രത്യേക വിരുന്ന് എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ 'നിനക്ക് അറിയില്ലേ, വെറുതെ പറയരുത് നീ കുട്ടിയൊന്നുമല്ലെന്ന് അറിയാം...' എന്ന് പ്രത്യേക രീതിയില്‍ മറുപടി നല്‍കി. 'ഞാന്‍ പെട്ടന്ന് പൊട്ടിത്തെറിച്ചു'' എന്നാണ് അമല പോള്‍ പറഞ്ഞത്.

തനിക്ക് അയാളെ അറിയില്ലായിരുന്നുവെന്നാണ് അമല പോള്‍ പറഞ്ഞത്. അതേസമയം അറിയുന്ന ആരോ ആണ് അതിന് പിന്നിലെന്ന് തനിക്ക് തോന്നിയെന്നും താരം പറയുന്നു. താന്‍ അവിടെയുണ്ടെന്ന് അയാള്‍ക്ക് അറിയാന്‍ സാധിച്ചു. അവിടെ നില്‍ക്കുന്നത് സുരക്ഷിതമല്ലെന്ന് താന്‍ ചിന്തിച്ചുവെന്നും അമല പറയുന്നു. അറിയുന്ന ആരോ ആണ് അയാള്‍ക്ക് താന്‍ അവിടെയുണ്ടെന്ന് പറഞ്ഞു കൊടുത്തത്. ആ പരിപാടിയുമായി ബന്ധപ്പെട്ട ആരോ ആണ് അതെന്നും അമല പോള്‍ പറയുന്നത്.

''എന്റെ നല്ല മറുപടിക്കായി കാത്തിരിക്കുന്നുവെന്ന് പറഞ്ഞ് അയാള്‍ സ്റ്റുഡിയോയുടെ പുറത്ത് നിന്നു. ഞാന്‍ അപ്പോഴേക്കും സുഹൃത്തുക്കളെ വിളിച്ചു. അരമണിക്കൂര്‍ കഴിഞ്ഞ് അവരെത്തുമ്പോഴും അയാള്‍ അവിടെ തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. ' എന്നാണ് അമല പോള്‍ പറഞ്ഞത്. തന്റെ സുഹൃത്തുക്കള്‍ അയാളോട് കാര്യം തിരക്കിയപ്പോള്‍ അവള്‍ക്ക് താല്‍പര്യമില്ലെങ്കില്‍ അത് പറഞ്ഞാല്‍ പോരെ, ഇതൊക്കെ വലിയ വിഷയമാണോ എന്നായിരുന്നു അയാളുടെ മറുപടിയെന്നും അമല പോള്‍ പറയുന്നു.

Amala Paul

പിന്നാലെ അവിടെ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച അയാളെ പിടിച്ചുകെട്ടി ഒരു മുറിയില്‍ അടച്ചിട്ടുവെന്നാണ് അമല പോള്‍ പറയുന്നത്. തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ഇത് അയാളുടെ സ്ഥിരം പരിപാടിയാണെന്ന് മനസിലാകുന്നതെന്നും മലേഷ്യന്‍ ഷോയില്‍ പങ്കെടുക്കുന്ന എല്ലാ നടിമാരുടേയും നമ്പര്‍ അയാളുടെ കൈയ്യിലുണ്ടെന്നും അറിയുന്നതെന്നും അമല പോള്‍ പറയുന്നു. പിന്നാലെ അയാളെ പോലീസ് സ്‌റ്റേഷനിലേല്‍പ്പിക്കുകയും ചെയ്തു. താന്‍ നേരിട്ട് തന്നെയാണ് പരാതി നല്‍കാന്‍ പോയതെന്നും അമല പറയുന്നു.

പോലീസ് ഉടനെ നടപടിയെടുക്കുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനാലാണ് താന്‍ സംസാരിക്കാതിരുന്തന്. എന്നാല്‍ തന്റെ മാനേജരെക്കുറിച്ച് ചില മാധ്യമങ്ങള്‍ മോശമായി എഴുതിയെന്നും അവര്‍ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും അന്ന് അമല പോള്‍ പറഞ്ഞിരുന്നു. സിനിമാ ലോകത്തെ പിടിച്ചുലച്ചതായിരുന്നു അമലയ്ക്കുണ്ടായ സംഭവം. താരത്തിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

Read more about: amala paul
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X