നീയെന്താണ് നല്ല പെണ്ണായി നടിക്കുന്നത്? നയന്‍താരയെ പരസ്യമായി അപമാനിച്ച കൊറിയോഗ്രാഫര്‍
തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ് നയന്‍താര. മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച നയന്‍താര തമിഴിലൂടെയാണ് താരമായി മാറുന്നത്. തുടക്കകാലത്ത് ഗ്ലാമറസ് വേഷങ്ങളില്‍ കുടുങ്ങിക്കിടന്ന നയന്‍സ് പിന്നീട് സമാനതകളില്ലാത്ത താരമായി മാറുകയായിരുന്നു. സിനിമ പോലെ പുരുഷന്മാര്‍ നയിക്കുന്ന ലോകത്ത് സ്വന്തമായൊരു ഇടം കണ്ടെത്താനും തന്റെ പേര് മാത്രം മതി ആളുകളെ തീയേറ്ററിലേക്ക് എത്തിക്കാന്‍ എന്ന അവസ്ഥയിലേക്ക് വളരാനും നയന്‍സിന് സാധിച്ചു.
ഇപ്പോഴിതാ തെന്നിന്ത്യയും കടന്ന് ബോളിവുഡിലേക്ക് എന്‍ട്രി നടത്തുകയാണ് നയന്‍താര. ഓണ്‍ സ്‌ക്രീനിലെ മിന്നും താരമായ നയന്‍താര തന്റെ ജീവിതത്തിലും സൂപ്പര്‍ സ്റ്റാറാണ്. ഓഫ് സ്‌ക്രീനില്‍ വല വെല്ലുവിളികളും പ്രതിസന്ധികളും അതിജീവിച്ചാണ് നയന്‍താര ഇന്ന് എല്ലാവരും ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കുന്ന ഇടത്തിലേക്ക് എത്തുന്നത്. ഇതിനിടെ ഇപ്പോഴിതാ നയന്‍താരയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയിയല്‍ വൈറലാവുകയാണ്.

നയന്‍താരയും വിജയിയും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് വില്ല്. പ്രഭുദേവയായിരുന്നു സിനിമയുടെ സംവിധാനം. ചിത്രം വലി ഹിറ്റായിരുന്നു. ചിത്രത്തിലെ നയന്‍താരയുടെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. വില്ലിലെ പാട്ടുകളെല്ലാം ഇന്നും ആവേശം പകരുന്നതാണ്. ഈ സിനിമയുടെ പ്രൊമോഷന്‍ പരിപാടികളുടെ ഭാഗമായി ഒരു ചാനലില്‍ പരിപാടിയില്‍ നയന്‍താരയും വിജയിയും പ്രഭുദേവയും എത്തിയിരുന്നു.
ആരാധകരുടെ ഫോണ്‍ കോളുകള്‍ക്ക് മറുപടി നല്‍കുന്നതായിരുന്നു പരിപാടി. ആരാധകരുമായി സംസാരിക്കുന്നതിനിടെ പ്രശസ്ത കൊറിയോഗ്രാഫറായ കല മാസ്റ്റര്‍ ഫോണ്‍ ചെയ്യുകയായിരുന്നു. സിനിമയേയും വിജയിയുടേയും നയന്‍താരയുടേയും പ്രകടനത്തേയും കല അഭിനന്ദിച്ചു. പിന്നാലെ ബ്രിന്ദയ്ക്ക് സംസാരിക്കണം എന്ന് പറഞ്ഞ് ഫോണ്‍ ബ്രിന്ദ മാസ്റ്ററിന് കൈ മാറുകയായിരുന്നു. ബ്രിന്ദയും മൂന്ന് പേരേയും പ്രശംസിച്ചു. സിനിമയില്‍ തനിക്ക് ഇഷ്ടപ്പെട്ടത് എന്തൊക്കെയാണെന്ന് പറയുകയും ചെയ്തു.
ബ്രിന്ദയെ താന്‍ മോള്‍സ് എന്നാണ് വിളിക്കുന്നതെന്ന് നയന്‍താര പറയുന്നുണ്ട്. പിന്നീട് ബ്രിന്ദ നയന്‍താരയോടായി നീയെന്താണ് നല്ല പെണ്‍കുട്ടിയെ പോലെ അഭിനയിക്കുന്നതെന്ന് ചോദിക്കുകയായിരുന്നു. ഞാന്‍ നല്ല പെണ്ണല്ലേ എന്ന് നയന്‍താര ചോദിക്കുന്നുണ്ട്. നീ നല്ല പെണ്ണല്ല, ശരിക്കുമുള്ള നിന്റെ സ്വഭാവം പുറത്ത് കൊണ്ടുവാ എന്നൊക്കെ ബ്രിന്ദ പറയുന്നുണ്ട്. മാനം കെടുത്തരുതെന്ന് നയന്‍താര പറയുമ്പോള്‍ അതിനേയും ബ്രിന്ദ പരിഹസിക്കുന്നുണ്ട്. പിന്നാലെ കല വരികയും നീ നല്ല പെണ്‍കുട്ടിയാണെന്ന് നയന്‍താരയോട് പറയുകയും ചെയ്യുന്നതാണ് വീഡിയോ.

രസകരമായ ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. തമാശരൂപേണയുള്ള ഈ സംഭാഷണത്തെ പക്ഷെ ബ്രിന്ദ നയന്‍താരയെ അപമാനിച്ചു എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്. അതേസമയം നയന്‍താരയും ബ്രിന്ദ മാസ്റ്ററും ജീവിതത്തില്‍ വളരെ അടുത്ത സുഹൃത്തുക്കളാണ്.
ജവാന്‍ ആണ് നയന്‍താരയുടെ പുതിയ സിനിമ. ഷാരൂഖ് ഖാന്‍ നായകനായ ഈ ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറുകയാണ് നയന്‍താര. ആറ്റ്‌ലി ഒരുക്കുന്ന സിനിമയില്‍ വന്‍ താരനിര തന്നെ അണിനിരക്കുകയും ചെയ്യുന്നുണ്ട്. ചിത്രത്തിലെ പാട്ടുകളും ട്രെയിലറുമൊക്കെ വൈറലായി മാറുകയും ചെയ്തു. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജവാന്‍. നയന്‍താരയും ഷാരൂഖ് ഖാനും ഒരുമിക്കുമ്പോല്‍ ബ്ലോക്ക്ബസ്റ്ററില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല.


Click it and Unblock the Notifications











